error: Bengali not found in ISO 639-1, -2, -2B, -3, -5 list (help) name
[[error: Bengali not found in ISO 639-1, -2, -2B, -3, -5 list (help) language|error: Bengali not found in ISO 639-1, -2, -2B, -3, -5 list (help)]]
[ওঁ মণিপদ্মে হুঁ] Error: {{Lang}}: unrecognized language tag: Bengali (help)
Malayalam name
Malayalam
ഓം മണി പദ്മേ ഹും
അവലോകിതേശ്വരനുമായ് ബന്ധപെട്ട ഷഡാക്ഷരീ മന്ത്രമാണ് ഓം മണി പദ്മേ ഹൂം[1]Oṃ maṇi padme hūṃ (സംസ്കൃതം: ओं मणिपद्मे हूं). ബുദ്ധമതസ്തർക്കിടയിലെ അതി പാവനമായ മന്ത്രമാണിത്. സംസ്കൃതഭാഷയിലാണ് ഈ മന്ത്രം. മണി എന്നാൽ രത്നത്തെയുംപദ്മം ബുദ്ധരുടെ പുണ്യപുഷ്പമായ താമരയെയും സൂചിപ്പിക്കുന്നു.
വിശേഷാൽ ദലൈ ലാമയോടുള്ള ഭക്തിസൂചകമായും ഭക്തർ ഈ മന്ത്രം ഉച്ചരിക്കുന്നു.തിബറ്റർക്കിടയിൽ ദലൈ ലാമഅവലോകിതേശ്വരന്റെ അവതാരമാണ്.
ശിലകളിൽ ആലേഖനം ചെയ്കയോ കടലാസുകളിൽ എഴുതി പ്രാർത്ഥനാചക്രങ്ങളിൽ അർപ്പിച്ചാലോ മന്ത്രോച്ചാരണത്തിന്റെ ഫലം വർദ്ധിക്കും എന്നാണ് വിശ്വാസം
"om mani padme hūṃ hrīḥ"
The mantra: Om Mani Peme Hum Hri
അർത്ഥം
മന്ത്രങ്ങളുടെ വ്യാഖ്യാനങ്ങൾ അതുപാസിക്കുനവരുടെ കാഴ്ചപ്പാടുകളിൽ വ്യത്യസ്തപ്പെടാം. അതുമല്ലെങ്കിൽ അക്ഷരങ്ങൾകൊണ്ട് പറഞ്ഞറിയിക്കാൻ കഴിയുന്നവിധം നിശ്ചിത അർത്ഥമുള്ളവയാകണമെന്നില്ല മന്ത്രങ്ങൾ.
ഈ മന്ത്രത്തിന്റെ മധ്യത്തിലെ "മണിപദ്മേ" എന്ന വാക്കിനർത്ഥം "താമരയിലെ രത്നത്തെ" എന്നാണ്. ഇത് അവലോകിതേശ്വരന്റെ മറ്റൊറു വിശേഷണമായും കണക്കാക്കാം.സാങ്ക്സർ തുകു റിംപോച്ചെ ഈ മന്ത്രത്തിന്റെ ഓരോ അക്ഷരവും വിപുലമായി വ്യാഖ്യാനിക്കുന്നതിപ്രകാരമാണ്.[2]