ഓംകാർനാഥ് ഠാക്കൂർ
പ്രശസ്ത സംഗീതജ്ഞനായ പണ്ഡിറ്റ് ഓംകാർനാഥ് ഠാക്കൂർ 1897 ജൂൺ 24-ന് ജനിച്ചു. പതിനാലാം വയസ്സിൽ ഓംകാർനാഥ് ഗന്ധർവ്വ മഹാവിദ്യാലയത്തിൽ ചേർന്നു. അഞ്ച് കൊല്ലം കഴിഞ്ഞപ്പോൾ ആ വിദ്യാലയത്തിൻറെ പ്രിൻസിപ്പാളായി നിയമനം കിട്ടി. 1940-ൽ സംഗീത പ്രഭാകർ അവാർഡ് ലഭിച്ചു. 1950-ൽ ബനാറസ് ഹിന്ദു സർവകലാശാലയിലെ പ്രഥമ ഡീൻ ആയി.[2] 1955-ൽ അദ്ദേഹത്തിൻ പത്മശ്രീ പുരസ്കാരം ലഭിച്ചു. സംഭാവനകൾസംഗീതാഞ്ജലി പരമ്പര, പ്രണവഭാരതി തുടങ്ങി സംഗീത സംബന്ധമായ നിരവധി പ്രബന്ധങ്ങൾ സംഭാവന നൽകിയിട്ടുണ്ട്. ബനാറസ് ഹിന്ദു സർവകലാശാലയിലെ ശ്രീ കലാ സംഗീത ഭാരതിയാണ് അദ്ദേഹത്തിൻറെ മറ്റൊരു സംഭാവന. ശിഷ്യർഡോ.പ്രേമലതാ ശർമ്മ, യശ്വന്തറായ് പുരോഹിത്, ബൽവന്ത് റായ് ഭട്ട്, കനക റായ് ത്രിവേദി, ശിവകുമാർ ശുക്ല, ഫിറോജ് കെ. ദസ്തുർ തുടങ്ങിയവരാണ് ഓംകാർനാഥിൻറെ പ്രതിഭാശാലികളായ ശിഷ്യന്മാർ. രാഷ്ട്രീയ രംഗത്ത്ഗാന്ധിജി നേതൃത്വം കൊടുത്ത നിസ്സഹകരണ പ്രസ്ഥാനവുമായും അദ്ദേഹം സഹകരിയ്ക്കുകയുണ്ടായി. കൂടാതെ ഭറൂച്ചിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രാദേശികാദ്ധ്യക്ഷനും ആയിരുന്നു അദ്ദേഹം. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia