ഐസക് ഹെംസ്റ്റഡ്ഡ്-റൈറ്റ്
ഐസക് ഹെംസ്റ്റഡ്ഡ്-റൈറ്റ് [1] (ജനനം: 1999 ഏപ്രിൽ 9) ഒരു ഇംഗ്ലീഷ് നടനാണ്. എച്ച്‌ബിഓ പരമ്പര ഗെയിം ഓഫ് ത്രോൺസിൽ ബ്രാൻ സ്റ്റാർക്ക് എന്ന വേഷത്തിലൂടെയാണ് ഇദ്ദേഹം ശ്രദ്ധ നേടിയത്. ഈ പ്രകടനം മികച്ച സഹനടനുള്ള യങ് ആർട്ടിസ്റ്റ് അവാർഡിന് അദ്ദേഹത്തെ അർഹനാക്കി.[2] ചെറുപ്പകാലംഐസക് ഹെംസ്റ്റഡ്ഡ്-റൈറ്റ് ഏപ്രിൽ 9, 1999-ൽ, ഇംഗ്ലണ്ടിലെ കെന്റിൽ ജനിച്ചു.[3] ഫേബർഷാമിലെ ക്യൂൻ എലിസബത്ത് ഗ്രാമർ സ്കൂളിൽ പഠിച്ചു. ശീത കാലങ്ങളിൽ ശനിയാഴ്ചകളിൽ ഫുട്ബോൾ കളിക്കുന്നത് ഒഴിവാക്കാനായി ഒരു നാടക ക്ലബ്ബിൽ ചേർന്നതുവരെ അദ്ദേഹം അഭിനയത്തിൽ താല്പര്യം ഒന്നും കാണിച്ചിരുന്നില്ല.[4] കരിയർ![]() ഹെംസ്റ്റഡ്ഡ്-റൈറ് പരസ്യങ്ങളിൽ അഭിനയം ആരംഭിക്കുകയും കെന്റർബറിയിലെ കെന്റ് യൂത്ത് തിയേറ്ററിൽ ചേർന്ന് അഭിനയം അഭ്യസിക്കുകയും ചെയ്തു."ദി അവേക്കനിങ്" എന്ന ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹത്തിന് ആദ്യ ബ്രെക്ക് ലഭിച്ചത്, ഹിറ്റ് ടെലിവിഷൻ പരമ്പര ഗെയിം ഓഫ് ത്രോൺസിൽ ബ്രാൻ സ്റ്റാർക്ക് എന്ന വേഷം ചെയ്യുന്നതോടെയാണ്. ഈ വേഷത്തിന് അദ്ദേഹത്തിന് രണ്ട് സ്ക്രീൻ ആക്റ്റേർഴ്സ് ഗിൽഡ് പുരസ്കാരത്തിനുള്ള നാമനിർദ്ദേശ പത്രിക ലഭിച്ചു. പരമ്പരയുടെ സീസൺ 5-ൽ അവൻ പ്രത്യക്ഷപ്പെട്ടിട്ടില്ല,[5] പക്ഷേ സീസൺ 6-ൽ പ്രധാന അഭിനേതാക്കളുടെ ഭാഗമായി തിരിച്ച് വന്നു. [6] ഹെംസ്റ്റഡ്ഡ്-റൈറ് 2013 ൽ ക്രൈം ത്രില്ലർ ചിത്രം ക്ലോസ്ഡ് സർക്യൂട്ടിൽ അഭിനയിച്ചു.[7] 2014 ഫെബ്രുവരിയിൽ ആനിമേഷൻ ഫാന്റസി-കോമഡി ചലച്ചിത്രം ദ ബോക്സ്ട്രോൾസിൽ എഗ്ഗ്‌സ് എന്ന കഥാപാത്രത്തിനു ശബ്ദം നൽകി. അഭിനയജീവിതംചലച്ചിത്രം
ടെലിവിഷൻ
പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia