ഐറിഷ് ഭാഷ
ഇന്തോ-യൂറൊപ്യൻ ഭാഷാ കുടുംബത്തിൽ പെട്ടതും ഐറിഷ് ജനത സംസാരിക്കുന്നതുമായ ഭാഷയാണ് ഐറിഷ് ഭാഷ (ഗേലിജെ), ഐറിഷ് ഗേലിക് എന്നും ഗേലിക് എന്നും അറിയപ്പെടുന്നത്.[4] ഐറിഷ് ജനതയുടെ ന്യൂനപക്ഷം മാത്രമേ ഇപ്പോൾ ഐറിഷ് ഭാഷ ഒന്നാം ഭാഷയായി ഉപയോഗിക്കുന്നുള്ളൂ. ജനസംഖ്യയിൽ നല്ലൊരുഭാഗം ഇത് രണ്ടാം ഭാഷയായി ഉപയോഗിക്കുന്നുണ്ട്. ഈ ഭാഷയ്ക്ക് റിപ്പബ്ലിക് ഓഫ് അയർലാന്റിൽ ഭരണഘടനാപരമായി ദേശീയഭാഷ എന്നും ഔദ്യോഗികഭാഷ എന്നുമുള്ള സ്ഥാനമുണ്ട്. ഇത് യൂറോപ്യൻ യൂണിയനിലെ ഔദ്യോഗിക ഭാഷകളിലൊന്നാണ്. ഔദ്യോഗികമായി ഇത് നോർതേൺ ഐർലാന്റിലെ ന്യൂനപക്ഷ ഭാഷയായും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ലിഖിത ചരിത്രത്തിന്റെ ഭൂരിഭാഗം സമയത്തും ഐറിഷ് ജനതയുടെ പ്രധാന ഭാഷ ഐറിഷ് ആയിരുന്നു. അവർ മറ്റു രാജ്യങ്ങളിലേയ്ക്കും ഈ ഭാഷ എത്തിച്ചു. സ്കോട്ട്‌ലാന്റ്, ഐൽ ഓഫ് മാൻ എന്നിവിടങ്ങളിൽ ഈ ഭാഷ സ്കോട്ടിഷ് ഗേലിക്, മാൻക്സ് എന്നീ ഭാഷകൾക്ക് ജന്മം നൽകി.[5][6][7] പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും പഴക്കമുള്ള സാഹിത്യം ഐറിഷ് ഭാഷയിലാണുള്ളത്.[8] എലിസബത്തൻ കാലഘട്ടത്തിലെ ഉദ്യോഗസ്ഥർ ഐറിഷ് ഭാഷയുടെ ഉപയോഗം നിരുത്സാഹപ്പെടുത്തിയിരുന്നു. ഇത് ഐർലാന്റിലെ ഇംഗ്ലീഷ് താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്നാണ് ഇവർ കരുതിയിരുന്നത്. പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലീഷ് ഭരണകാലത്താണ് ഈ ഭാഷയുടെ പ്രാധാന്യം കുറഞ്ഞുതുടങ്ങിയത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഈ ഭാഷ സംസാരിക്കുന്നവരുടെ എണ്ണം പെട്ടെന്നു കുറയുകയുണ്ടായി. 1845-1852 കാലത്തെ വറുതിക്കു ശേഷമാണ് ഇതാരംഭിച്ചത് (ഐർലാന്റിലെ 20–25% ജനസംഖ്യ ഈ സമയത്ത് കുടിയേറ്റവും മരണവും കാരണം നഷ്ടപ്പെടുകയുണ്ടായി). ഐറിഷ് സംസാരിക്കുന്ന പ്രദേശങ്ങളിലാണ് കൂടുതൽ പ്രശ്നങ്ങളുണ്ടായത്. ബ്രിട്ടീഷ് ഭരണത്തിന്റെ അവസാന സമയത്ത് ഈ ഭാഷ സംസാരിക്കുന്നവർ ജനസംഖ്യയുടെ 15%-ൽ താഴെ ആൾക്കാർ മാത്രമായിരുന്നു.[9] ഇതിനു ശേഷം ഗേൽടാച്റ്റ് എന്നറിയപ്പെടുന്ന പ്രദേശത്തിനുവെളിയിൽ ഈ ഭാഷ ന്യൂനപക്ഷം മാത്രമേ സംസാരിക്കുന്നുള്ളൂ. ഭരണകൂടവും സ്വകാര്യവ്യക്തികളും സംഘടനകളൂം ഈ ഭാഷയുടെ ഉപയോഗം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കഥ്റ്റിൽ 20,000-നും 80,000-നുമിടയിൽ ആൾക്കാരുടെ മാതൃഭാഷയായിർന്നു ഇത്.[10][11][12] റിപ്പബ്ലിക് ഓഫ് ഐർലാന്റിൽ 2006-ൽ നടന്ന സെൻസസിൽ 85,000 ആൾക്കാർ ഈ ഭാഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു വെളിയിൽ ദൈനം ദിന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതായും 12 ലക്ഷം ആൾക്കാർ സ്കൂളിലോ മറ്റ് ആവശ്യങ്ങൾക്കായോ ഇടയ്ക്കെങ്കിലും ഈ ഭാഷ ഉപയോഗിക്കുന്നതായും റിപ്പോർട്ട് ചെയ്തിരുന്നു.[13] 2011-ലെ സെൻസസിൽ ഈ എണ്ണം 94,000-ഉം 13 ലക്ഷവുമായി വർദ്ധിച്ചു.[14] വടക്കൻ ഐർലാന്റിലും ആയിരക്കണക്കിന് ഐറിഷ് ഭാഷ സംസാരിക്കുന്നവരുണ്ട്. അമേരിക്കൻ ഐക്യനാടുകളിലും കാനഡയിലും ഈ ഭാഷ ഒഴുക്കോടെ സംസാരിക്കുന്ന ധാരാളം ആൾക്കാരുണ്ട്.[15] ചരിത്രപരമായി ന്യൂഫൗണ്ട്‌ലാന്റ് ദ്വീപിൽ ഐറിഷ് ഗേലിക് ഭാഷയുടെ ഒരു വകഭേദം (ന്യൂഫൗണ്ട്‌ലാന്റ് ഐറിഷ്) സംസാരിച്ചിരുന്നു. കുറിപ്പുകൾ
അവലംബങ്ങൾCaerwyn Williams, J.E. & Ní Mhuiríosa, Máirín (ed.). Traidisiún Liteartha na nGael. An Clóchomhar Tta 1979. De Brún, Pádraig. Scriptural Instruction in the Vernacular: The Irish Society and Its Teachers 1818-1827. Dublin Institute for Advanced Studies 2009. ISBN 978-1-85500-212-8 Fitzgerald, Garrett, ‘Estimates for baronies of minimal level of Irish-speaking amongst successive decennial cohorts, 117-1781 to 1861-1871,’ Volume 84, Proceedings of the Royal Irish Academy 1984. Hindley, Reg (1991, new ed.). The Death of the Irish Language: A Qualified Obituary. Routledge. ISBN 978-0-4150-6481-1 McMahon, Timothy G.. Grand Opportunity: The Gaelic Revival and Irish Society, 1893-1910. Syracuse University Press 2008. ISBN 978-0-8156-3158-3 Ó Gráda, Cormac. 'Cé Fada le Fán' in Dublin Review of Books, Issue 34, May 6, 2013: http://www.drb.ie/essays/c%C3%A9-fada-le-f%C3%A1n Archived 2017-10-11 at the Wayback Machine. Kelly, James & Mac Murchaidh, Ciarán (eds.). Irish and English: Essays on the Linguistic and Cultural Frontier 1600-1900. Four Courts Press 2012. ISBN 978-1846823404 Ní Mhunghaile, Lesa. 'An eighteenth century Irish scribe's private library: Muiris Ó Gormáin's books' in Proceedings of the Royal Irish Academy, Volume 110C, 2010, pp. 239–276. Ní Mhuiríosa, Máirín. ‘Cumann na Scríbhneoirí: Memoir’ in Scríobh 5, ed. Seán Ó Mórdha. Baile Átha Cliath: An Clóchomhar Tta 1981. Ó hÓgáin, Dáithí. Labhrann Laighnigh: Téacsanna agus Cainteanna ó Shean-Chúige Laighean. Coiscéim 2011. Ó Laoire, Muiris. '‘Language Use and Language Attitudes in Ireland’ in Multilingualism in European Bilingual Contexts : Language Use and Attitudes, ed. David Lasagabaster and Ángel Huguet. Multilingual Matters Ltd 2007. ISBN 1-85359-929-8 Williams, Nicholas. ‘Na Canúintí a Theacht chun Solais’ i Stair na Gaeilge, ed. Kim McCone and others. Maigh Nuad 1994. ISBN 0-901519-90-1 പുറത്തേയ്ക്കുള്ള കണ്ണികൾവിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ഐറിഷ് ഭാഷ പതിപ്പ്
![]() For a list of words relating to Irish, see the Irish language category of words in Wiktionary, the free dictionary. ![]() വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട
പരിശീലനക്കുറിപ്പുകൾ Irish എന്ന താളിൽ ലഭ്യമാണ് ![]() വിക്കിഗ്രന്ഥശാലയിൽ Irish language- എന്നതിനോടു ബന്ധപ്പെട്ട ചില പുസ്തകങ്ങൾ ലഭ്യമാണ് വിക്കിഗ്രന്ഥശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉണ്ട്:
Irish language എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വ്യാകരണവും ഉച്ചാരണവും
നിഘണ്ടുക്കൾ
|
Portal di Ensiklopedia Dunia