ഏയ്ഞ്ചലോ മാത്യൂസ്
ശ്രീലങ്കൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനാണ് ഏയ്ഞ്ചലോ മാത്യൂസ്. കായിക ജീവിതം2009ൽ പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയിലാണ് ഏയ്ഞ്ചലോ മാത്യൂസ് അരങ്ങേറ്റം കുറിച്ചത്. പാകിസ്താൻ താരങ്ങളായ സയീദ് അജ്മലിന്റെയും മുഹമ്മദ് ആമിറിന്റെയും അരങ്ങേറ്റം ഈ പരമ്പരയിലായിരുന്നു. പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരത്തിൽ തന്റെ ആദ്യ അർധ സെഞ്ച്വറി നേടി. 2011ൽ കൊളംബോയിൽ വെച്ച് ഓസ്ട്രേലിയയ്ക്കെതിരെയാണ് തന്റെ ആദ്യ സെഞ്ച്വറി മാത്യൂസ് നേടിയത്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നീ ടീമുകൾക്കെതിരെ ശരാശരിയിലും താഴെയുള്ള പ്രകടനമാണ് മാത്യൂസ് കാഴ്ചവെച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ നാല് സെഞ്ച്വറികളിൽ രണ്ടും മികച്ച പേസ് ബൗളർമാരായ ജയിംസ് ആന്റേഴ്സണും സ്റ്റുവർട്ട് ബ്രോഡ് എന്നിവരടങ്ങയ ഇംഗ്ലണ്ട് ടീമിനെതിരായി ആയിരുന്നു. 13 മത്സരങ്ങളിൽ ക്യാപ്റ്റനായി 86.62 ശരാശരി നേടി. ക്യാപ്റ്റനെന്ന നിലയിൽ2012ലെ ടി20 ലോകകപ്പിനു ശേഷം മഹേള ജയവർധനെ ക്യാപ്റ്റൻ സ്ഥാനമസ്ഥാനമൊഴിഞ്ഞപ്പോൾ മാത്യൂസ് ടി20 ടീമിന്റെ ക്യാപ്റ്റനായി. 2013ൽ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായി. ഇംഗ്ലണ്ടിനെതിരായ പരമ്പര മാത്യൂസിന്റെ നേതൃത്വത്തിൽ ടീം 3-2ന് സ്വന്തമാക്കി. പാകിസ്താനെതിരായ പരമ്പരയും നേടിയിരുന്നു. ടെസ്റ്റ്
ഏകദിനം
അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia