ഏഥൻസിലെ പ്ലേഗ്430 ബി.സിയിൽ പെലോപൊന്നേഷ്യൻ യുദ്ധസമയത്ത് ഏഥൻസിനെ ബാധിച്ച പകർച്ചവ്യാധിയെയാണ്, ഏഥൻസിലെ പ്ലേഗ് (Plague of Athens) എന്നുവിളിക്കുന്നത്. യുദ്ധത്തിന്റെ രണ്ടാം വർഷം വിജയം സുനിച്ഛിതമാണ് എന്ന് കരുതിയിരുന്ന സമയത്താണ് രോഗബാധ പ്രത്യക്ഷപ്പെട്ടത്. നഗരത്തിലെ തുറമുഖമായ പിറേയസ് വഴിയാണ് അസുഖം എത്തിപ്പെട്ടതെന്ന് കരുതുന്നു. സ്പാർട്ടൻ നഗരരാജ്യത്തേയും മറ്റു മിക്ക കിഴക്കൻ മെഡിറ്ററേനിയൻ പ്രദേശങ്ങളെയും അസുഖം ബാധിക്കുകയുണ്ടായി. 429 ബിസിയിലും 427/6 ബി.സി.യിലും അസുഖം വീണ്ടും പ്രത്യക്ഷപ്പെട്ടു. ഫലങ്ങൾഏതൻസ് സൈനികരിൽ നാലിലൊന്ന് ഈ അസുഖത്താൽ മരണമടഞ്ഞു. ചില വർഷങ്ങൾ കൊണ്ട് ജനസംഖ്യയിൽ നാലിലൊന്നും ചത്തൊടുങ്ങി. ഈ അസുഖം ഗ്രീസിൽ ഏഥൻസിനുണ്ടായിരുന്ന ആധിപത്യം ഇല്ലാതെയാക്കി. അസുഖത്തിന്റെ മാരകസ്വഭാവം രോഗം പകരുന്ന നിരക്ക് കുറയാൻ കാരണമായി (അസുഖം ബാധിക്കുന്നവർക്ക് ഇത് മറ്റ് അധികം ആൾക്കാരിലേയ്ക്ക് പകരുന്നതിനു മുൻപേ മരണം സംഭവിക്കുമായിരുന്നുവത്രേ). പകർച്ചവ്യാധിയുടെ ഭീകരത മനുഷ്യരുടെ സമനില തെറ്റിച്ചപ്പോൾ സാമൂഹികവും ധാർമ്മികവുമായ മര്യാദകൾ എങ്ങനെ തകിടം മറിഞ്ഞുവെന്ന് പെലപ്പൊന്നേഷൻ യുദ്ധത്തിന്റെ ഇതിഹാസമെഴുതിയ സമകാലീനചരിത്രകാരൻ തുസ്സിഡിഡീസ് വിവരിച്ചിട്ടുണ്ട്:-
രോഗകാരണംഈ അസുഖം ടൈഫോയ്ഡ് പനിയായിരുന്നു എന്ന് പിന്നീട് കണ്ടെത്തുകയുണ്ടായി . യഥാർത്ഥ കാരണം വളരെനാൾ അജ്ഞാതമായിരുന്നു. 2006 ജനുവരിയിൽ ഏഥൻസ് സർവ്വകലാശാലയിലെ ഗവേഷകർ നഗരത്തിനു താഴെയുണ്ടായിരുന്ന ഒരു കൂട്ട ശവക്കുഴിയിൽ നിന്നു ശേഖരിച്ച പല്ലുകൾ പഠനവിധേയമാക്കുകയും അതിൽ ടൈഫോയ്ഡ് ഉണ്ടാക്കുന്ന ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തുകയും ചെയ്തു. [2] അവലംബം
|
Portal di Ensiklopedia Dunia