എ. വിൻസെന്റ്
ഒരു മലയാളചലച്ചിത്രസംവിധായകനും ഛായാഗ്രാഹകനുമായിരുന്നു അലോഷ്യസ് വിൻസെന്റ് എന്ന എ. വിൻസെന്റ് ( ജൂൺ 14 1928 - ഫെബ്രുവരി 25, 2015). മലയാളം, തമിഴ്, തെലുഗു ഭാഷകളിലായി നിരവധി ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ജനിച്ചു. ഇന്റർമീഡിയറ്റ് പഠനത്തിനുശേഷം ജെമിനി സ്റ്റുഡിയോയിൽ സ്റ്റുഡിയോ ബോയ് ആയി. ക്യാമറാമാൻ കെ.രാമനാഥന്റെ സഹായിയായി. തെലുഗു ചിത്രത്തിനായിരുന്നു ആദ്യമായി ഛായഗ്രഹണം നിർവഹിച്ചത്.[1] നീലക്കുയിൽ ആയിരുന്നു ആദ്യ മലയാളസിനിമ. തമിഴിലെ ശ്രീധറിന്റെയും ക്യാമറാമാനായിരുന്നു. ഭാർഗവീനിലയംആണ് സംവിധാനം ചെയ്ത ആദ്യസിനിമ.[2] മുറപ്പെണ്ണ്, നഗരമേ നന്ദി, അശ്വമേധം, അസുരവിത്ത്, തുലാഭാരം, നിഴലാട്ടം, ത്രിവേണി, ഗന്ധർവ്വക്ഷേത്രം, ചെണ്ട, അച്ചാണി, നഖങ്ങൾ, വയനാടൻ തമ്പാൻ, കൊച്ചുതെമ്മാടി എന്നിവയാണ് മുഖ്യ ചലച്ചിത്രങ്ങൾ. 1969-ൽ ഏറ്റവും നല്ല സംവിധായകനുള്ള സംസ്ഥാന ബഹുമതി നേടി. അങ്കിൾബൺ എന്ന ചിത്രത്തിലാണ് അവസാനമായി പ്രവർത്തിച്ചത്. 1986-ൽ കൊച്ചുതെമ്മാടി എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്ത മലയാളചിത്രം. പൗർണമി രാവിൽ എന്നൊരു ത്രീഡി ചിത്രവും മലയാളത്തിലെടുത്തിട്ടുണ്ട്. അവസാന കാലത്ത് ഏറെയും തെലുഗു ചിത്രങ്ങൾക്കാണ് ഛായാഗ്രഹണം നിർവഹിച്ചത്. ക്യാമറാമാന്മാരായ ജയാനനും അജയനും പുത്രന്മാരാണ്. ജെ.സി. ദാനിയേൽ പുരസ്കാരം ലഭിച്ചു. 2015 ഫെബ്രുവരി 25-ന് ചെന്നൈയിൽ വച്ച് അന്തരിച്ചു.[1] സംവിധാനം ചെയ്ത ചിത്രങ്ങൾ
ഛായാഗ്രഹണം നിർവഹിച്ച ചിത്രങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia