കേരള ഫോക്ക്ലോർ അക്കാദമി അവാർഡ്
എം.കെ. കെ.നായർ അവാർഡ്
കർണ്ണാടക ബ്യാരി സാഹിത്യ അക്കാദമി പുരസ്കാരം
കേരളസാഹിത്യ അക്കാദമി ഐ.സി.ചാക്കോ എൻഡോവ്മെന്റ് അവാർഡ്
ജസ്റ്റിസ് വി.ആർ.കൃഷ്‌ണയ്യർ പുരസ്കാരം
വെങ്കിട രാമയ്യ ദ്രാവിഡ ഭാഷാശാസ്ത്ര പുരസ്‌കാരം
മലയാളം റിസർച്ച് ഫൗണ്ടേഷൻ വൈജ്ഞാനിക സാഹിത്യ പുരസ്‌കാരം
ടി.കെ.കെ. നായർ ഫൗണ്ടേഷൻ പുരസ്കാരം
മലയാളത്തിലെ ഒരു ഗ്രന്ഥകാരനും പ്രഭാഷകനും വിവർത്തകനുമാണ് എ.എം. ശ്രീധരൻ. കണ്ണൂർ സർവകലാശാല ഭാഷാ വൈവിധ്യ പഠനകേന്ദ്രം ഡയറക്ടറായി പ്രവർത്തിക്കുന്നു. വിവർത്തനത്തിനുള്ള 2023ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. കഥകാദികെ എന്ന ഗ്രന്ഥത്തിന്റെ വിവർത്തനമാണ് പുരസ്‌കാരത്തിന് അർഹമായത്. നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.[1][2][3]
കാസർകോഡ് ജില്ലയിലെ ഉദിനൂർ ആണ് എ.എം ശ്രീധരന്റെ ജന്മസ്ഥലം. പിതാവ്: കെ.എം. സുബ്രഹ്മണ്യൻ. മാതാവ്: എ. എം. പാർവ്വതിയമ്മ. ഉദിനൂർ യു.പി.സ്‌കൂൾ, തൃക്കരിപ്പൂർ ഗവ: ഹൈസ്‌കൂൾ, പയ്യന്നൂർ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. എം.എ റാങ്കോടുകൂടി വിജയം. കോഴിക്കോട് സർവ്വകലാ ശാലയിൽനിന്ന് ഫോക്ലോറിൽ ഡോക്‌ടറേറ്റ്.
1985ൽ കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 2006 മുതൽ കണ്ണൂർ സർവ്വകലാശാല മലയാളവിഭാഗം തലവനായും 2009 മുതൽ നീലേശ്വരത്തെ ഡോ.പി.കെ. രാജൻ സ്‌മാരക കാമ്പസ് ഡയറക്ടറായും പ്രവർത്തിച്ചു. തുടർന്ന് വിദൂരവിദ്യാഭ്യാസ വിഭാഗം ഡയറക്ടറായും അക്കാദമിക് സ്റ്റാഫ് കോളേജ് ഡയറക്‌ടറായും പ്രവർത്തിച്ച് 2021 ൽ വിരമിച്ചു. ഭാഷാസാഹിത്യവിഭാഗം ഡീൻ ആയിരുന്നു. ഇപ്പോൾ കണ്ണൂർ സർവകലാശാല ബഹുഭാഷ കേന്ദ്രത്തിന്റെ ഡയറക്‌ടറായി പ്രവർത്തിക്കുന്നു. ബ്യാരി ഭാഷാ നിഘണ്ടു നിർമ്മിച്ചു. തുളുഭാഷയുടെ വീണ്ടെടുക്കലിന് നേതത്വം വഹിച്ചു. കേരള ഫോക്‌ലോർ അക്കാദമി നിർവാഹക സമിതി അംഗം, കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം, ദ്രവീഡിയൻ ലിംഗ്വിസ്റ്റിക്സ് അസോസിയേഷൻ ഉപദേശക സമിതി എന്നിവയിലും പ്രവർത്തിച്ചു.[4][5][6]
പുസ്തകങ്ങൾ:
മുകയർ: വംശീയത, സംസ്കാരം
അതി ജീവനം
ഫോക്ലോർ: സമീപനങ്ങളും സാധ്യതകളും
വരിയുടയ്ക്കപ്പെട്ട ജന്മങ്ങൾ
മാധ്യമം: മൗലികതയും നിരാകരണവും
വാക്കിന്റെ രാഷ്ട്രീയം
ബ്യാരിഭാഷ നിഘണ്ടു,
ആഖ്യാനം കാലം കഥ,
ഉലയും ഉയിരും,
തുളു-മല യാളം നിഘണ്ടു,
തുളു: പാരമ്പര്യവും വീണ്ടെടുപ്പും,
തൊൽക്കാപ്പിയവും മലയാള വ്യാക രണവും
താരതമ്യസാഹിത്യ പഠനങ്ങൾ
ഊരു കാക്കുന്ന പെണ്ണൊലികൾ
പുറംപോക്കിന്റെ പോർമുഖങ്ങൾ
തിന്മയുടെ ഇതിഹാസം അഥവാ ഇട്ടിക്കോരയുടെ പ്രതിയാത്രകൾ