എൽബ്രസ് പർവതം
റഷ്യയിലേയും യൂറോപ്പിലെ തന്നെയും ഏറ്റവും ഉയരം കൂടിയ പർവതമാണ് എൽബ്രസ് പർവതം Mount Elbrus (Russian: Эльбру́с, tr. Elbrus; IPA: [ɪlʲˈbrus]; Karachay-Balkar: Минги тау, Miñi taw, IPA: [mɪˈŋːi taw]; Kabardian: Ӏуащхьэмахуэ, ’Wāśhamāxwa IPA: [ʔʷoːɕħɑmæːxʷo]; Georgian: იალბუზი, tr. Ialbuzi; Ossetian: Halbruz). ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട പത്താമത്തെ കൊടുമുടിയാണ് ഇത്.[6] ജോർജ്ജിയയുടെ അതിർത്തിക്ക് സമീപം തെക്കൻ റഷ്യയിൽ കോക്കസസ് പർവതനിരകളുടെ ഭാഗമായാണ് എൽബ്രസ് കൊടുമുടി സ്ഥിതി ചെയ്യുന്നത്. എൽബ്രസ് പർവ്വതത്തിന് രണ്ടു കൊടുമുടികളുണ്ട്. ഇവ രണ്ടും ചരിത്രത്തിൽ പൊട്ടിത്തെറിച്ച് ഇപ്പോൾ നിഷ്‌ക്രിയമായിരിക്കുന്നതും എന്നാൽ സജീവമാവാൻ സാധ്യതയുള്ളതുമായ അഗ്‌നിപർവതങ്ങളായ നിർവാണ അഗ്‌നിപർവതമാണ് (dormant volcanoes). ഇതിൽ പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന കൊടുമുടിയാണ് എറ്റവും ഉയരം കൂടിയത്. 5,642 മീറ്റർ (18,510 അടി) ആണ് ഇതിന്റെ ഉയരം.[2] കിഴക്കൻ കൊടുമുടി അൽപം ഉയരം കുറവാണ്. 5,621 മീറ്റർ (18,442 അടി ) ഉയരമാണ് ഇതിനുള്ളത്. താഴെയുള്ള കിഴക്കൻ കൊടുമുടി ആദ്യം കയറിയത് 1829 ജൂലൈ 10ന് നോർത്ത് കോക്കസസ് മേഖലയിലുള്ള ഖില്ലാർ ഖാച്ചിറോവ് എന്ന തുർക്ക് വംശജനാണ്.[7][8][9] റഷ്യൻ സാമ്രാജ്യത്തിന്റെ സൈന്യത്തിന്റെ ശാസ്ത്ര പര്യവേഷണ സംഘത്തലവനായിരുന്ന ജനറൽ ഇമ്മാനുവലിന്റെ നേതൃത്വത്തിലായിരുന്നു പർവ്വതാരോഹണം. പദോൽപത്തിപേർഷ്യൻ പദമായ അൽബർസ് (البرز )Alborz, Alburz, Elburz or Elborz, പുനക്രമീകരിച്ച രൂപമാണ് എൽബ്രസ്[10]. വടക്കൻ ഇറാനിലെ ഒരു നീണ്ട പർവത നിരയുടെ പേരാണിത്. ഇൻഡോ-യൂറോപ്പ്യൻ ഭാഷാ കുടുംബത്തിൽപ്പെട്ട കിഴക്കൻ ഇറാനിയൻ ഭാഷകളിൽ ഒന്നായ അവെസ്റ്റൻ ഭാഷയിലെ ഹറ ബൈരിസെയ്തി എന്ന വാക്കിൽ നിന്നാണ് ഈ പദം ഉത്ഭവിച്ചത്. അതികായൻ, ഉയരം എന്നൊക്കെയാണ് ഇതിനർത്ഥം. ഭൂമിശാസ്ത്രം![]() കോക്കസസ് പർവ്വതത്തിന്റെ പ്രധാന പ്രദേശങ്ങൾ അടങ്ങുന്ന വടക്ക് ഭാഗത്തെ ഗ്രേറ്റർ കോക്കസസിന്റെ പ്രധാന ഭാഗത്ത് നിന്ന് 20 കിലോ മീറ്റർ (12 മൈൽ) വടക്കും റഷ്യൻ പട്ടണമായ കിസ് ലോവോഡ്‌സ്‌ക്കിൽ നിന്ന് തെക്ക്-തെക്കുപടിഞ്ഞാറ് ഭാഗത്തേക്ക് 65 കിലോമീറ്റർ (40മൈൽ) ദൂരെയായുമാണ് എൽബ്രസ് പർവ്വതം സ്ഥിതിചെയ്യുന്നത്. [11] ഫലകചലന സിദ്ധാന്തം നടന്ന പ്രദേശത്താണ് എൽബ്രസ് സ്ഥിതിചെയ്യുന്നത്. നേരത്തെ പൊട്ടിത്തെറിച്ച് ഇപ്പോൾ നിഷ്‌ക്രിയമായിരിക്കുന്നതും എന്നാൽ സജീവമാവാൻ സാധ്യതയുള്ളതുമായ അഗ്‌നിപർവതങ്ങളായ നിർവാണ അഗ്‌നിപർവതമുള്ള മലയാണിത്.[12] ![]() ![]() അഗ്നിപർവ്വത സ്‌ഫോടനം2.5 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് രൂപപ്പെട്ടതാണ് എൽബ്രസ് പർവ്വതം. അഗ്നിപർവ്വതം നിലവിൽ നിഷ്‌ക്രിയമായാണ് കണക്കാക്കുന്നത്. മാമത്തുകളും നിയാണ്ടർത്താൽ മനുഷ്യരും ജീവിച്ചിരുന്ന അതിപുരാതന കാലഘട്ടമായപ്ലീസ്‌റ്റോസീൻ കാലത്ത് എൽബ്രസ് സജീവമായിരുന്നുവെന്നാണ് സ്മിത്ത് സോനിയൻ ഇൻസ്റ്റിറ്റിയൂട്ടിന്റെ ആഗോള അഗ്നിപർവ്വത പ്രോഗ്രാമിന്റെ (ജിവിപി) പഠനങ്ങൾ. എഡി 50ൽ ആണ് ഇവിടെ അവസാനമായി അഗ്നിപർവ്വതം പൊട്ടിയത്.[5] ചരിത്രംരണ്ടാം ലോകമഹായുദ്ധ കാലത്ത് കോക്കസസ് യുദ്ധം നടക്കുമ്പോൾ നാസി ജർമ്മനിയുടെ സായുധ സൈന്യം 1942 ഓഗസ്റ്റ് മുതൽ 1943 ജനുവരി വരെ എൽബ്രസ് പർവ്വതം വളഞ്ഞ് അധിനിവേശം നടത്തി. നാസിപ്പടയുടെ ഒന്നാം മൗണ്ടേൻ ഡിവിഷനിലെ കാലാൾ പടയിലെ 10,000 പേർ മല വളഞ്ഞു.[13] പർവ്വത നിരയിലെ കുടിലുകൾക്ക് നേരെ ഒരു റഷ്യൻ പൈലറ്റ് ബോംബ് വർഷിച്ചതായി കഥകളുണ്ട്. പ്രദേശത്തെ കുടിലുകൾ തകർക്കാതെ ജർമ്മനിയുടെ ഇന്ധന വിതരണ കേന്ദ്രത്തിന് നേരെ ആക്രമണം നടതതിയ പൈലറ്റിനെ പിന്നീട് പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്തതായാണ് കഥ. നാസി ജർമ്മനിയുടെ സ്വാസ്ഥിക പതാക പർവ്വതത്തിന്റെ കൊടുമുടിയിൽ കൊണ്ടുപോയി നാട്ടാൻ ജനറൽ ഓഫീസർ ജർമ്മൻ ഡിവിഷനോട് ആജ്ഞാപിച്ചിരുന്നു. [14] 1936 മാർച്ച് 17ന് റഷ്യയിലെ ഓൾ യൂനിയൻ ലെനിനിസ്റ്റ് യംഗ് കമ്മ്യൂണിസ്റ്റ് ലീഗിന്റെ മലക്കയറ്റതതിൽ പരിചയമില്ലാത്ത 33 പ്രവർത്തകർ അടങ്ങിയ ഒരു സംഘം മലക്കയറാൻ ശ്രമം നടത്തി. ഇവരിൽ നാലു പേർ മഞ്ഞിൽ വഴുതി വീണ് മരണപ്പെട്ടു.[15] അവലംബം
|
Portal di Ensiklopedia Dunia