എൻ. കൃഷ്ണപിള്ള
സാഹിത്യപണ്ഡിതൻ, ഗവേഷകൻ, നാടകകൃത്ത്, അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തി. കേരള ഇബ്സൻ എന്ന് ചില പണ്ഡിതന്മാർ അദ്ദേഹത്തെ വിളിക്കുന്നു. 1916 സെപ്തംബർ 22-ംതിയ്യതി വർക്കലക്കടുത്തുള്ള ചെമ്മരുതിയിൽ ജനിച്ചു. വിദ്യാഭ്യാസം തിരുവനന്തപുരം ആർട്സ് കോളേജിൽ. 1938-ൽ എം എ ബിരുദം നേടി. 'കേരളസംസ്കാരത്തിലെ ആര്യാംശം' എന്ന വിഷയത്തിൽ തിരുവിതാംകൂർ സർവകലാശാലയിൽ ഗവേഷണം നടത്തി. കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല നാടകത്തിനുള്ള അവാർഡ് 1958-ൽ 'അഴിമുഖത്തേക്ക്' എന്ന നാടകത്തിന് ലഭിച്ചു. 1972-ൽ 'തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ'ക്ക് ഓടക്കുഴൽ അവാർഡ് ലഭിച്ചു.1987-ലെ സാഹിത്യ അക്കാമി അവാർഡ് 'പ്രതിപാത്രം ഭാഷണഭേദം'എന്ന ഗ്രന്ഥത്തിനാണ് ലഭിച്ചത്. ഈ കൃതി സി.വി. രാമൻപിള്ളയുടെ നോവലുകളിലെ കഥാപാത്രങ്ങളുടെ സംഭാഷണ ശൈലിയെപ്പറ്റിയുള്ള ഒരാധികാരികമായ പഠനമാണ്. 1988 ജൂലൈ 10 ന് അന്തരിച്ചു[1]. പ്രധാനകൃതികൾപഠനങ്ങൾനാടകങ്ങൾ
[2]. ജീവചരിത്രംഅവലംബംപുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia