എൻഡവർ
![]() ![]()
എൻഡവർ ചരിത്രം1986 ജനുവരി 28-ന് ചലഞ്ചർ ബഹിരാകാശ ദുരന്തത്തിൽ 6 യാത്രികർ കൊല്ലപ്പെട്ടു. തുടർന്ന്, 1987ല് എൻഡവർ നിർമ്മിക്കാൻ അമേരിക്കൻ കോൺഗ്രെസ് അനുമതി നൽകി. ക്യാപ്റ്റൻ ജെയിംസ് കുക്കിന്റെ , അമേരിക്ക കണ്ടുപിടിക്കപ്പെട്ട 1768 -1771 ലെ [3] സമുദ്രയാത്രക്ക് ഉപയോഗിച്ച ബ്രിട്ടന്റെ കപ്പലായ എൻഡവറിന്റെ ഓർമ്മക്കായി , അതേ പേരാണ് പുതിയ ബഹിരാകാശ വാഹനത്തിനും നൽകിയത്. പേര് നിർദ്ദേശിക്കാൻ വേണ്ടി അമേരിക്കൻ സ്കൂൾ വിദ്യാർഥികൾ നടത്തിയ ഉപന്യാസ മത്സരത്തിലും തെരഞ്ഞെടുക്കപ്പെട്ടത് എൻഡവർ എന്നാണ്. വിജയിച്ച സ്കൂൾ വിദ്യാർത്ഥികൾക്ക് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ് , വൈറ്റ് ഹൌസിലെ ചടങ്ങിൽ വച്ച് സമ്മാനവും നൽകി.[4] റോക്ക്വെൽ ഇന്റർനാഷണൽ എന്ന കമ്പനി 1991 ല് ഇത് നിർമിച്ചു നൽകി. 1992 മെയ് മാസത്തിലെ പ്രഥമ വിക്ഷേപണത്തിൽത്തന്നെ, വഴിതെറ്റിയ ഇന്റെൽസാറ്റ് (INTELSAT) എന്ന വാർത്താവിനിമയ ഉപഗ്രഹത്തെ നേർവഴിയിലാക്കി. മായേ ജെമിസൺ എന്ന പ്രഥമ ആഫ്രോ-അമേരിക്കൻ വനിതാ ഗഗനസഞ്ചാരിയും ആവർഷം സെപ്റ്റംബർ 12 നു ബാഹ്യാകാശ യാത്ര നടത്തി. 1998 ഡിസംബറിൽ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനു വേണ്ട ഘടകങ്ങൾ ഭ്രമണപഥത്തിൽ എത്തിച്ചു. അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia