എലനോർ കാറൊതേഴ്സ്എസ്ത്രെല്ല എലനോർ കാറൊതേഴ്സ് (4 ഡിസംബർ 1882 - 1957), പ്രധാനമായും എലനോർ കാറൊതേഴ്സ് അറിയപ്പെടുന്ന ഒരു അമേരിക്കൻ ജന്തുശാസ്ത്രജ്ഞയും , ജനറ്റിസിസ്റ്റും , ഒപ്പം കോശജീവശാസ്ത്രജ്ഞയും ആയിരുന്നു. അവർ പുൽച്ചാടിയിലാണ് തന്റെ ഗവേഷണം കൂടുതലായി നടത്തിയത്., സ്വതന്ത്ര തരംതിരിവ് എന്ന സങ്കല്പത്തിന് ജനിതകശാസ്ത്രത്തെക്കുറിച്ചുള്ള ആധുനികമായ സുപ്രധാനമായ ഭൌതിക തെളിവുകൾ കണ്ടെത്തി. ആദ്യകാല ജീവിതവും വിദ്യാഭ്യാസവുംകറോതേഴ്സ് 1882 ഡിസംബർ 4 ന് ന്യൂടൺ, കൻസാസിൽ ജനിച്ചു . 1977-ലും 1912-ലും യഥാക്രമം നിക്കൺസൺ നോർമൽ കോളേജിൽ പഠിച്ചു. ബാച്ചിലർ ഓഫ് ആർട്സ് ബിരുദവും കൻസാസ് സർവ്വകലാശാലയിൽ നിന്ന് മാസ്റ്റേർസ് ബിരുദം നേടി. [1] ഗവേഷണ ജീവിതം1913 മുതൽ 1914 വരെ പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പെപ്പർ ഫെലോ എന്ന കലാപ്രവർത്തകയായി. ആ വർഷം, അവർ സുവോളജി ഒരു അസിസ്റ്റന്റ് പ്രൊഫസർ ആയി നിയമിക്കപ്പെട്ടു, 1916-ൽ പി.എച്ച്.ഡി നേടി. 1936 വരെ അസിസ്റ്റന്റ് പ്രൊഫസ്സർ ആയി അവർ തുടർന്നു. മറൈൻ ബയോളജിക്കൽ ലബോറട്ടറിയിലെ സ്വതന്ത്ര അന്വേഷകനായി ഒരു അക്കാദമി നിയമനവും ഇക്കാലയളവുകളിൽ നടന്നു. 1920 മുതൽ 1941 വരെ അവർ ഇതിൽ തുടർന്നു. 1936 ൽ അവൾ അയോവ സർവ്വകലാശാലയിൽ പോയി. 1941 വരെ അവിടെ ഗവേഷകനായി. റോക്ഫെല്ലർ ഫൌണ്ടേഷന്റെ സഹായത്തോടെയാണ് അവർ പ്രവർത്തനം നടത്തിയത്. [1] പെൻസിൽവാനിയ സർവകലാശാലയിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തപ്പോൾ, 1915-ലും 1919-ലുമായി നടന്ന ഗവേഷണ പര്യവേഷണങ്ങളിൽ കരോത്തർ അമേരിക്കയുടെ തെക്കൻ, തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്തു. അയോവ സർവകലാശാലയിലെ അവളുടെ സമയത്ത്, അവർ ഏറ്റവും പ്രധാന ഗവേഷണപ്രവർത്തനം നടത്തി. പുൽച്ചാടിയിലാണവർ ഗവേഷണം നടത്തിയത്. പഠിക്കാൻപുൽച്ചാടിയുടെ ഭ്രൂണങ്ങൾ ആണുപയോഗിച്ചത്. സ്വതന്ത്ര അസോർട്ട്മെന്റ്, ഹെറ്ററോമോർഫിക്സമാനതയുള്ള ക്രോമസോമുകൾ എന്നിവയെപ്പറ്റി പഠിച്ചു. [1] ഹോമോലോഗസ് ക്രോമസോമുകൾ ഊനഭംഗസമയത്ത് സ്വതന്ത്രമായി വേർതിരിയുമെന്നു കണ്ടെത്തി. ഇത് ലൈംഗിക-പുനരുൽപ്പാദിപ്പിക്കുന്ന ജീവികളുടെ ജനിതകവ്യത്യാസത്തിന്റെ ഒരു ഉറവിടമാണ്. ഇതാണ് ഇത്തരത്തിലുള്ള ആദ്യ ഭൗതികമായ തെളിവുകൾ ലഭ്യം ആയ പരീക്ഷണം. [2] ശേഷ ജീവിതം![]() 1941 ൽ അയോവ സർവ്വകലാശാലയിൽ നിന്നും വിരമിച്ച കറോതേഴ്സ് അയോവയിൽ നിന്ന് കൻസാസിലെ കിംഗ്മാനിലേയ്ക്ക് മാറി. അവിടെ വുഡ്സ് ഹോൾ മറൈൻ ബയോളജിക്കൽ ലാബിനായി ഗവേഷണം തുടർന്നു. 1954-ൽ അവൾ കൻസാസ്, കൻസാസ് എന്ന സ്ഥലത്തെ മർദ്ദോക്കിലേയ്ക്കു താമസം മാറി. തന്റെ ശിഷ്ടകാലം ഗവേഷണപ്രവർത്തനങ്ങൾ നടത്തിത്തന്നെയാണ് ജീവിച്ചത്. 75 വയസ്സുള്ളപ്പോൾ 1957 ൽ കരോത്തർസ് മരിച്ചു. [1] [3] പുരസ്കാരങ്ങളും ബഹുമതികളും1921-ൽ കരോതർസ്, നേപ്പിൾസ് ടേബിൾ അസോസിയേഷൻ , എല്ലെൻ റിച്ചാർഡ്സ് റിസർച്ച് പ്രൈസ് കരസ്ഥമാക്കി . 1927 ൽ പ്രസിദ്ധീകരിച്ച അമേരിക്കൻ മെൻ ഓഫ് സയൻസ് നാലാം എഡിഷനിൽ വെട്ടുകിളികളിലെ ഭ്രൂണത്തെപ്പറ്റിയുള്ള പഠനത്തിനു അവർക്ക് പുരസ്കാരം ലഭിച്ചു. ആ സമയത്ത് അക്കാലത്ത് ശാസ്ത്രജ്ഞയായ ഒരു സ്ത്രീക്ക് ലഭിച്ച ഒരു അപൂർവ അവാർഡ് ആയിരുന്നു അത്. [1] Carothers നാഷണൽ അക്കാഡമി ഓഫ് സയൻസസിലും ഫിലഡൽഫിയയിലെ അക്കാദമി ഓഫ് നാച്വറൽ സയൻസസിലും തിരഞ്ഞെടുക്കപ്പെട്ടു . [4] പ്രധാന പ്രസിദ്ധീകരണങ്ങൾ
കൂടുതൽ വായനയ്ക്ക്
റെഫറൻസുകൾ
|
Portal di Ensiklopedia Dunia