ഷ്മിറ്റിന്റെ ജനനം വാഷിംഗ്ടൺ ഡി.സി.യിലായിരുന്നു. വിർജീനിയയിലെ യോർക്ക്ടൌൺ ഹൈസ്കൂളിൽനിന്ന്[8] വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം അദ്ദേഹം പ്രിൻസ്ടൺ യൂണിവേഴ്സിറ്റിയിൽ BSEE ബിരുദത്തിനായുള്ള പഠനത്തിനു ചേർന്നു. 1976ൽ ബിരുദം നേടി.[9] തുടർന്ന് 1979ൽ ബെർക്ൿലിയിലെ കാലിഫോർണിയ് സർവ്വകലാശാലായിൽനിന്ന് ബിരുദാനാന്ദരബിരുദവും[10][11] 1982ൽ EECSൽ ഗവേഷണബിരുദവും നേടി.[12] കമ്പയിലർ നിർമ്മാണത്‌തിനുപയോഗിക്കുന്ന പ്രധാനപ്പെട്ട് ഉപകരമായ ലെക്സിന്റെ സഹസ്രഷ്ടാവുമായിരുന്നു അദ്ദേഹം. സ്റ്റാൻഫോർഡ് ബിസിനസ് സ്കൂളിൽ പാർട്‌ടൈം പ്രഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.[13]
ഇന്നദ്ദേഹം കാലിഫോർണിയയിലെ ആതർട്ടണിൽ ഭാര്യ വെൻഡിയോടൊപ്പം താമസിക്കുന്നു.[14]
↑"Stanford". Stanford Graduate School of Business. Archived from the original on 2014-04-27. Retrieved 2009-01-26.
↑"Taylor Eigsti, a 15-year-old jazz pianist featured on the August 4 cover of the Almanac, performed for President Clinton Friday night at the Atherton home of Novell CEO Eric Schmidt and his wife Wendy"."LOOSE ENDS"