എം.ജി. ശശി
മലയാളത്തിലെ ഒരു ചലച്ചിത്രസംവിധായകനും നാടകസംവിധായകനുമാണ് എം.ജി. ശശി. 2007-ലെ മികച്ച സംവിധായകനുള്ള കേരള സർക്കാറിന്റെ പുരസ്കാരം അടയാളങ്ങൾ എന്ന ചലച്ചിത്രത്തിലുടെ ഇദ്ദേഹം നേടിയിട്ടുണ്ട്[1]. ജീവിതരേഖ1967 ജനുവരി 17-നാണ് എം.ജി. ശശി ജനിച്ചത്. പട്ടാമ്പി ഗവൺമെന്റ് കോളേജിൽ നിന്നു് സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി. വയനാട്ടിൽ സാമൂഹ്യപ്രവർത്തകനും, എഴുത്തുകാരനുമായ കെ.ജെ. ബേബിയുടെ നേതൃത്വത്തിൽ ആദിവാസി വിദ്യാർത്ഥികൾക്കായി നടത്തുന്ന കനവ് എന്ന അനൗപചാരിക വിദ്യാഭ്യാസകേന്ദ്രത്തെക്കുറിച്ച് കനവുമലയിലേക്ക് എന്ന ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിർവ്വഹിച്ചു. കളിയാട്ടം, കരുണം, ഗർഷോം,സൂസന്ന എന്നീ ചിത്രങ്ങളുടെയും ശമനതാളം എന്ന മെഗാപരമ്പരയുടെയും അസോസിയേറ്റ് ഡയരക്ടറായിരുന്നു.വേനൽക്കിനാവുകൾ, ഗുരു,മങ്കമ്മ, ശാന്തം, സ്നേഹം ഋതു കളിയാട്ടം, പിതാവും കന്യകയും തുടങ്ങിയ ചിത്രങ്ങളിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ചലച്ചിത്രങ്ങൾഹ്രസ്വചിത്രങ്ങൾ
പുരസ്കാരങ്ങൾ
അവലംബം
M. G. Sasi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia