എം.എൻ. കാരശ്ശേരി
മലയാളത്തിലെ ഒരു എഴുത്തുകാരനും ഭാഷാപണ്ഡിതനും സാമൂഹിക നിരീക്ഷകനുമാണ് എം.എൻ. കാരശ്ശേരി. മുഴുവൻ പേര്: മുഹ്‌യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് സർവ്വകലാശാലയിൽ മലയാളം അദ്ധ്യാപകനായിരുന്ന[1] [2] കാരശ്ശേരി ഇപ്പോൾ അലീഗഡ് സർവകലാശാലയിലെ പേർഷ്യൻ സ്റ്റഡീസ് വിഭാഗത്തിൽ വിസിറ്റിംഗ് പ്രഫസറാണ്.[3] 2013 ന് ശേഷം അലിഗഢിൽ നിന്നും വിരമിച്ചു. ഇപ്പോൾ അദ്ദേഹം കോഴിക്കോട് ജില്ലയിലെ കാരശ്ശേരിയിൽ അമ്പാടി എന്ന വീട്ടിൽ താമസിക്കുന്നു. 70 ൽ പരം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജീവിതരേഖകോഴിക്കോട് ജില്ലയിലെ കാരശ്ശേരിയിൽ 1951 ജൂലൈ 2-ന് എൻ.സി. മുഹമ്മദ് ഹാജിയുടെയും കെ.സി. ആയിശക്കുട്ടിയുടെയും മകനായി ജനിച്ചു.[4] ചേന്ദമംഗലൂർ ഹൈസ്കൂൾ, സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാല മലയാള വിഭാഗം എന്നിവിടങ്ങളിൽ പഠനം. മലയാള ഭാഷാ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും(1976-74) എം.ഫിലും പാസ്സായി. കോഴിക്കോട് മാതൃഭൂമിയിൽ സഹപത്രാധിപരായി ജോലി ചെയ്തിട്ടുണ്ട്(1976-78). 1978-ൽ ഗവൺമെന്റ് ആർട്‌സ് ആന്റ് സയൻസ് കോളേജ്, കോഴിക്കോട് മലയാള വിഭാഗത്തിൽ അധ്യാപകനായി. തുടർന്ന് കോടഞ്ചേരി ഗവണ്മെന്റ് കോളേജ്, കോഴിക്കോട് ഗവണ്മെന്റ് ഈവനിങ് കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകവൃത്തി നോക്കി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് ഡോക്‌റ്ററേറ്റ് ലഭിച്ചു. 1986 മുതൽ കാലിക്കറ്റ് സർവ്വകലാശാല മലയാളവിഭാഗത്തിൽ പ്രവർത്തിക്കുന്നു. മാപ്പിള സാഹിത്യം, മാപ്പിള ഫലിതം, മതം, വർഗീയത, മതേതരത്വം, സാഹിത്യം തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് ആനുകാലികങ്ങളിലും പത്രങ്ങളിലും ലേഖനങ്ങൾ എഴുതാറുണ്ട്. ഇസ്ല്ലാമിലെ രാഷ്ട്രീയം, ശരീഅത്ത് തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം സ്വീകരിക്കുന്ന നിലപാടുകൾ മുസ്‌ലിം സംഘടനകളുടെ എതിർപ്പിനു കാരണമായിട്ടുണ്ട്[5][അവലംബം ആവശ്യമാണ്]. മുസ്‌ലിമായി വളർന്നെങ്കിലും മതത്തിലോ അതിന്റെ അനുഷ്ഠാനങ്ങളിലോ യാതൊരു താത്പര്യവുമില്ല എന്ന് കാരശ്ശേരി വ്യക്തമാക്കിയിട്ടുണ്ട്[6]മുസ്‌ലിംകളുടെ മതനിയമസംഹിതയായ ശരീഅത്തിലെ സ്ത്രീവിരുദ്ധമാനങ്ങളെന്നും ജനാധിപത്യവിരുദ്ധതയെന്നും ജീർണതകളെന്നും തനിക്ക് തോന്നിയ കാര്യങ്ങളെ അദ്ദേഹം തുറന്നെതിർത്തു.[7][8]2019 വരേയ്ക്കും 76 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിരവധി പ്രസംഗങ്ങൾ യൂട്യൂബ് മുതലായ സോഷ്യൽ മീഡിയകളിൽ കാണാം. യൂട്യൂബ് ലിങ്ക് [1] കുടുംബംഭാര്യ: ഖദീജ. മക്കൾ: നിശ, ആഷ്‌ലി, മുഹമ്മദ് ഹാരിസ്. മരുമക്കൾ: ഷാജി, അശ്വതി സേനൻ,റൈഷ പേരക്കുട്ടികൾ : അസീം, ഹംറാസ്, സൽമ ഗ്രന്ഥങ്ങൾ
അവലംബം
ഇതും കാണുക
|
Portal di Ensiklopedia Dunia