എം.എം. ബഷീർ
സാഹിത്യനിരൂപകനും കാലിക്കറ്റ് സർവകലാശാലാ മലയാള പഠനവകുപ്പ് മുൻ മേധാവിയുമായിരുന്നു എം.എം. ബഷീർ. മുപ്പതിലധികം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022-ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിക്കുകയുണ്ടായി[1]. ജീവിതരേഖമൈതീൻഖാന്റെയും ഹമീദുമ്മയുടെയും മകൻ. തിരുവനന്തപുരത്ത് ജനനം. എം.എ., പി.എച്ച്.ഡി ബിരുദം. കേന്ദ്ര സാഹിത്യ അക്കാദമിയിലും കേരള സാഹിത്യ അക്കാദമിയിലും അംഗമായിരുന്നു.എസ്.പി.സി.എസ്.ഡയറക്ടർ,തോന്നയ്ക്കൽ കുമാരാശാൻ സ്മാരകം ചെയർമാൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ,ഡീൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭീഷണി2015 ആഗസ്റ്റിൽ രാമായണ മാസാചരണ വേളയിൽ ‘മാതൃഭൂമി’യിൽ ശ്രീരാമനെ അപമാനിക്കുന്ന തരത്തിൽ എഴുതിയെന്ന് ആരോപിച്ച് ഒരുവിഭാഗം ഹിന്ദുത്വ പ്രവർത്തകർ രംഗത്തെത്തി.[2] ‘രാമായണം ജീവിത സാരാമൃതം’ എന്ന കോളത്തിൽ ആഗസ്റ്റ് മൂന്നുമുതൽ ഏഴുവരെയാണ് എം.എം. ബഷീറിൻെറ കോളം പ്രസിദ്ധീകരിച്ചത്. ആഗസ്റ്റ് മൂന്നിന് രാമൻെറ ക്രോധം എന്ന പേരിൽ ആദ്യരചന വന്നതോടെയാണ് പ്രതിഷേധങ്ങളുടെ തുടക്കം. ഹനുമാൻ സേനാ പ്രവർത്തകർ മാതൃഭൂമി കോഴിക്കോട് ഓഫിസിനു മുന്നിൽ പത്രം കത്തിച്ച് പ്രകടനവും നടത്തി. ഭീഷണി വർധിച്ചതോടെ കോളം പാതിവഴിയിൽ നിർത്തി. [3] കൃതികൾ
അവലംബം
|
Portal di Ensiklopedia Dunia