1902ൽ ഈ രാജ്യത്തിന്റെ ഭരണകേന്ദ്രം ബ്രെമേഴ്സ് ഡ്രോപ്പിൽനിന്നും ഇങ്ങോട്ടുമാറ്റി. ഈ പ്രദേശത്തിനു എംബബാനി എന്നു വിളിക്കാൻ കാരണം ബ്രിട്ടിഷുകാർ ഈ പ്രദേശത്തെത്തിയപ്പോൾ ഈ പ്രദേശം ഭരിച്ചിരുന്ന എംബബാനി കുനീനിയുടെ പേരിൽനിന്നാണ്. Website www.mbabane.org.szArchived 2016-08-26 at the Wayback Machine
സാമ്പത്തികം
ദക്ഷിണാഫ്രിക്കയുടെ അതിർത്തി പങ്കിടുന്ന ഈ പ്രദേശത്തെ പ്രധാന ഭാഷ സ്വാസി ആണ്. എന്നാൽ ഇംഗ്ലിഷ് വ്യാപകമായി ഉപയോഗിച്ചുവരുന്നു. എംബബാനിയും സ്വാസിലാന്റ് പൊതുവേയും വിനോദസഞ്ചാരം, പഞ്ചസാര കയറ്റുമതി എന്നിവയിൽനിന്നുള്ള വരുമാനത്തെ ആശ്രയിക്കുന്നു. ചുറ്റുപാടുമുള്ള പ്രദേശങ്ങളുടെ വാണിജ്യകേന്ദ്രമാണ് ഈ പ്രദേശം. അടുത്തായി ഇരുമ്പും ടിന്നും കുഴിച്ചെടുക്കുന്നുണ്ട്. ചെറുവ്യവസായങ്ങൾക്കായി മറ്റു രണ്ടുപ്രദേശങ്ങൾ ഇവിടെയുണ്ട്.
വിദ്യാഭ്യാസവും സംസ്കാരവും
എംബബാനി ദക്ഷിണാഫ്രിക്കയുടെ വാട്ടർഫോഡ് കംഹ്ലാബ യുണൈറ്റഡ് വേൾഡ് കോളിജിന്റെ കേന്ദ്രം ഇവിടെയാണ്. സ്വാസിലാന്റ്് സർവ്വകലാശാല, ലിംകോക്ക്‌വിങ് സാങ്കേതികസർവ്വകലാശാല എന്നിവയും ഇവിടെയുണ്ട്. ഇൻഡിൻഗിൽസി ആർട്ട് ഗാലറി ഇവിടെയുണ്ട്. സ്വാസിലാന്റിലെ സാംസ്കാരിക കേന്ദ്രവും പ്രദർശനശാലയും ഈ ആർട്ട് ഗാലറിയാണ്.[2]
ഭൂമിശാസ്ത്രവും കാലാവസ്ഥയും
എംബബാനി, എംബബാനി നദിയുടെയും അതിന്റെ പോഷകനദിയായ പോളിഞ്ജാനെ നദിയുടെയും അടുത്തു സ്ഥിതിചെയ്യുന്നു.ഹോഹോ പ്രദേശത്താണിതു സ്ഥിതിചെയ്യുന്നത്.
ഉയരത്തിൽ കിടക്കുന്നതിനാൽ മിതശീതോഷ്ണ പരവ്വതപ്രദേശമാണ്. മഞ്ഞുമൂടുക അപൂർവ്വമാണ്. 1900നു ശേഷം 3 പ്രാവശ്യം ഈ പ്രദേശത്തു മഞ്ഞുമൂടിയിട്ടുണ്ട്. ശരാശരി താപനില11 °C (52 °F) ആണ്. [3]