ഉൾമേസീ
സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് ഉൾമേസീ (Ulmaceae). ഈ കുടുംബത്തിൽ ഒൻപതു ജീനസ്സുകളാണുള്ളത്. ഇതിലെ മിക്ക സസ്യങ്ങളും വടക്കൻ ഉഷ്ണമേഘയിലാണ് വളരുന്നത്.[1][2] ആവൽ, ആമത്താളി തുടങ്ങിയവ ഈ സസ്യകുടുംബത്തിലെ അംഗങ്ങളാണ്. സവിശേഷതകൾഉൾമേസീ സസ്യകുടുംബത്തിൽ നിത്യഹരിത മരങ്ങൾ, ഇലപൊഴിയും മരങ്ങൾ, ചെടികൾ എന്നിവ ഉൾപ്പെടുന്നു. ഇവയുടെ മരത്തൊലിയിലും ഇലകളിലും ഒരു വഴുവഴുപ്പുള്ള ശ്ലേഷ്‌മം കാണപ്പെടുന്നു. ലഘുപത്രങ്ങളായ ഇവയുടെ ഇലകൾ തണ്ടിൽ ഏകാന്തരന്യാസത്തിൽ ക്രമീകരിച്ചതാണ്. ഇലയുടെ വക്കുകൾ പൂർണ്ണവും ജാലികാസിരാവിന്യാസത്തോടു കൂടിയതുമാണ്. പത്രവൃന്തത്തിനു താഴെയായി ഉപപർണ്ണങ്ങൾ കാണപ്പെടുന്നു. ദ്വിലിംഗ/ഏകലിംഗ സ്വഭാവത്തോടു കൂടിയ ഇവയുടെ പൂക്കൾ ചെറുതുമാണ്.[3] അവലംബം
|
Portal di Ensiklopedia Dunia