ഉറുമി (ചലച്ചിത്രം)
പൃഥ്വിരാജ് നായകനായി 2011 മാർച്ച് 11-നു് പുറത്തിറങ്ങിയ മലയാള ചരിത്ര ചലച്ചിത്രമാണ് ഉറുമി. ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സന്തോഷ് ശിവൻ ആണ്. സന്തോഷ് ശിവന്റെ രണ്ടാമത് മലയാള സംവിധാന സംരംഭവുമാണിത്. കൂടാതെ ചിത്രത്തിന്റെ ഛായാഗ്രഹണവും സന്തോഷ് ശിവൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ശങ്കർ രാമകൃഷ്ണൻ ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ സിനിമാനിർമ്മാണ കമ്പനിയായ ആഗസ്റ്റ് സിനിമാസാണ് ചിത്രം നിർമ്മിക്കുന്നത്. സന്തോഷ് ശിവനും, ഷാജി നടേശനും നിർമ്മാണ പങ്കാളികളാണ്. ശബ്ദലേഖനം നിർവഹിച്ചിരിക്കുന്നത് എം.ആർ. രാജകൃഷ്ണൻ. 2011-ലെ ഗോവ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമയിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.[1]. സിനിമയുടെ ചരിത്രതലംയാതാർത്ഥ ചരിത്ര പശ്ചാത്തലത്തിലുള്ള ഒരു സാങ്കൽപ്പിക കഥയാണ് ഉറുമി പറയുന്നത്. 16 നൂറ്റാണ്ടിലെ കേരളത്തിലെ പോർച്ചുഗീസ് ക്രൂരതകളായി സിനിമയിൽ കാണിക്കുന്ന രംഗങ്ങളൊക്കെ യഥാർത്ഥ സംഭവങ്ങളാണ്. 1498ൽ കേരളത്തിലേക്കുള്ള കപ്പൽപാത കണ്ടെത്തുന്ന വാസ്കോ ഡ ഗാമ 1502ൽ കേരളത്തിലെ രാജാക്കന്മാരുമായി വ്യാപാര ബന്ധങ്ങൾ വ്യാപിപ്പിക്കാൻ പോർച്ചുഗീസ് സംഘത്തിൻറെ നേതൃസ്ഥാനവുമായി കേരളത്തിലെത്തുന്നു. എന്നാൽ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സമുദ്ര മര്യാദകൾ ലംഘിച്ചു അറബിക്കടലിൽ വ്യാപാരാവശ്യാർത്ഥം സഞ്ചരിക്കുന്ന അറബികളുടെയും കേരളത്തിലെ നാട്ടു രാജ്യങ്ങളുടെയും കപ്പലുകൾ കൊള്ളയടിക്കാൻ പോർച്ചുഗീസുകാർ ആരംഭിച്ചിരുന്നു. ഇതിൽ നീരസനായ സാമൂതിരി വാസ്കോഡ ഗാമയെ കാണാൻ വിസമ്മതിച്ചു. ഇതിൽ കുപിതനായ ഗാമ സാമൂതിരിയുടെ ദൂതുമായി വന്നവരെ തടവിലാക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്നു. ഈ സംഭവങ്ങളൊക്കെ ചരിത്രത്തിൽ യഥാർത്ഥത്തിൽ സംഭവിച്ച കാര്യങ്ങളാണ്. അതുപോലെ മക്കയിൽ നിന്നും തീർഥാടനം കഴിഞ്ഞു വരുന്ന നാന്നൂറോളം മുസ്ലീങ്ങൾ യാത്ര ചെയ്ത മേറി എന്ന കപ്പൽ കൊള്ളയടിക്കുകയും യാത്രക്കാരെ മുഴുവൻ കപ്പലിൽ അടച്ചിട്ടു തീകൊളുത്തി കൂട്ടക്കൊല നടത്തുകയും ചെയ്ത സംഭവവും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടതാണ്. കഥാതന്തുസ്വന്തം പിതാവിനെ വധിച്ച വാസ്കോ ഡ ഗാമയോട് (റോബിൻ പ്രാറ്റ് ) പ്രതികാരം ചെയ്യാൻ പൊന്നുറുമിയുമായി കാത്തിരിക്കുന്ന ചിറക്കൽ കേളു നായനാരുടെയും (പൃഥ്വിരാജ്) ചങ്ങാതി വവ്വാലിയുടെയും (പ്രഭുദേവ) കഥയാണ് ഉറുമി പറയുന്നത്. വാസ്കോഡ ഗാമ യുടെ കേരളയാത്രയുടെ അറിയപ്പെടാത്ത വസ്തുതകളാണ് ചിത്രത്തിൻറെ കഥാതന്തു. ഗാമയുടെ സേന മലബാറിൽ കൂട്ടക്കൊല ചെയ്തവരുടെ പിൻമുറക്കാരനാണ് നായകൻ കേളു നായനാർ (പൃഥ്വിരാജ്). കൊല്ലപ്പെട്ടവരുടെ ശരീരത്തിൽ നിന്നും ലഭിച്ച ആഭരണങ്ങൾ ചേർത്തുണ്ടാക്കിയ ഉറുമിയുമായി നായകൻ ഗാമയുടെ അടുത്ത വരവിനായി കാത്തിരിക്കുന്നതാണ് കഥാസന്ദർഭം. കച്ചവടത്തിനായി വന്നവർക്ക് അടിപ്പെട്ട് ജീവിക്കേണ്ടി വന്ന കേരളീയരെ സന്തോഷ് ശിവൻ ഇതിൽ വരച്ചു കാട്ടുന്നു. അഭിനേതാക്കൾ
സംഗീതംകൈതപ്രം, റഫീക്ക് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവർ രചിച്ച ഉറുമിയിലെ ഗാനങ്ങൾക്ക് ദീപക് ദേവ് ഈണം പകർന്നിരിക്കുന്നു. ചിത്രത്തിൽ ആകെ 9 ഗാനങ്ങളാണുള്ളത്.
പുരസ്കാരങ്ങൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia