മറ്റു പ്രകാരങ്ങളിൽ സൂചിപ്പിക്കാത്ത പക്ഷം ഇവിടെ ചേർക്കുന്ന ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കും ഇവിടെ തന്നെയായിരിക്കും ഞാൻ മറുപടി നൽകുക. വിഷയങ്ങളുടെ തുടർച്ചയ്ക്കും പിന്നീടുള്ള റെഫറൻസിനും അത് കൂടുതൽ സഹായകമാകും.
നമസ്കാരം PrinceMathew !,
മലയാളം വിക്കിപീഡിയയിലേക്ക്സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസംവാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
ആശയക്കുഴപ്പം ഉണ്ടാക്കുന്ന ലേഖനങ്ങളുടെ തലക്കെട്ടിൽ മാത്രമേ വലയം ഉപയോഗിക്കേണ്ടതുള്ളൂ എന്നാണ് പൊതുവായി പിന്തുടർന്നുവരുന്ന കീഴ്വഴക്കം. --Vssun (സുനിൽ) 08:29, 25 ഫെബ്രുവരി 2011 (UTC)[മറുപടി]
ഞാൻ താങ്കളെ വ്യക്തിപരമായോ ദേശപരമായോ ആക്രമിച്ചിട്ടില്ല. എന്റെ യൂസർ പേജിൽ താങ്കൾ തുടർച്ചയായി നടത്തിയ വാണ്ടലിസം തുടക്കക്കാരന്റെ അറിവില്ലായ്മയായി മാത്രമേ ഞാൻ കാണുന്നുള്ളൂ. 62.150.224.107 എന്ന താങ്കളുടെ ഐ.പി. കുവൈറ്റിലെ ക്യൂനെറ്റിൽ നിന്നുള്ളതാണെന്നു മനസിലാക്കാൻ കഴിഞ്ഞു. താങ്കൾ പൂർണ്ണമായും അനോണിമസ് അല്ല എന്നു താങ്കളെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് കുവൈറ്റ്കാരാ എന്നു വിളിച്ചത്. രാജ്യത്തിന്റെ പേരുപറയുന്നത് എങ്ങനെയാണ് അവഹേളനമോ ആക്രമണമോ ആകുന്നത്? --പ്രിൻസ് മാത്യു..എന്നാ പറയാനാ..?10:39, 27 ഫെബ്രുവരി 2011 (UTC)[മറുപടി]
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.
വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...
ഫ്രാൻസിസ് ഇട്ടിക്കോര എന്ന താളിലെ ചില അവലംബങ്ങൾ നീക്കിയതായി കണ്ടു. 1, 2, 3, മാറ്റിയവയിൽ മൂന്നിൽ രണ്ട് അവലംബവും പത്രമാധ്യമങ്ങളിൽ വാർത്തയായി വന്നതാണ്. അതിന്റെ നിലനിൽപ്പിനു്(വാർത്തയുടെ തിയ്യതി ഒപ്പമുള്ളതിനാൽ) ഓൺലൈൻ ലിങ്കിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. കൂടുതൽ ഇവിടെ വിക്കിപീഡിയ:അവലംബങ്ങൾ_ഉദ്ധരിക്കേണ്ടതെങ്ങനെ#കണ്ണികൾ മുറിയുന്നത് തടയുകയും മുറിഞ്ഞവയെ ശരിപ്പെടുത്തുകയും ചെയ്യുന്നത് കാണുക. താങ്കൾ ഇതുപോലുള്ള പോലുള്ള ഫയൽ ഷെയറിങ്ങ് സൈറ്റുകളിലേക്ക് അവലംബങ്ങൾ അപ്ലോഡ് ചെയ്ത് കണ്ണിചേർക്കണമെന്ന് പറയുന്നത് ശ്രദ്ധിച്ചു. ആത്യന്തികമായി അത് പകർപ്പാവകാശലംഘനവും വളരെ കുറച്ചുകാലത്തേക്കുള്ള സൊലൂഷനുമാണെന്ന് അഭിപ്രായപ്പെടുന്നു. scribd എന്ന സ്വകാര്യഫയൽ ഷെയറിങ്ങ് കമ്പനി സേവനം നിർത്തിയാൽ പോകാവുന്ന അവലംബങ്ങളേ പ്രിൻസ് കൊടുക്കുന്നവയ്ക്കൂള്ളൂ. പല ഉദാഹരണങ്ങളായി പല സൈറ്റുകളും മുമ്പിലുണ്ട്. ഓൺലൈൻ അവലംബങ്ങളുടെ ഈ സ്ഥിരതയില്ലായ്മ വിക്കിപീഡിയയെ തന്നെ അലട്ടുന്ന ഒരു പ്രശ്നം കൂടിയാണ്. scribdൽ അപ്ലോഡ് ചെയ്യാമെങ്കിൽ നമുക്ക് സ്വന്തമായി ഒരു സെർവ്വർ ഇതിനായി തുടാങ്ങാമെന്നാണ് എന്റെ അഭിപ്രായാം.വാർത്തകളുടെ സ്ക്രീൻഷോട്ടുകളും മറ്റുമായി സുന്ദരമായി ആർക്കേവ് ചെയ്യാം. :) --മനോജ് .കെ (സംവാദം) 20:31, 22 മേയ് 2013 (UTC)[മറുപടി]
അല്ല. പ്രിൻസ് പറയുന്ന പോലെ ചെയ്യാമെങ്കിൽപ്പിന്നെ പിരിവിട്ട് ഇതിനായി ഒരു കമ്യൂണിറ്റി സെർവ്വർ തുടങ്ങുന്നതിനെപറ്റി ആലോചിച്ചൂടേന്ന്. അപ്പൊ പിന്നെ സേവനം നിന്നുപോകുമെന്ന പേടിയും അത്രയ്ക്ക് വേണ്ട --മനോജ് .കെ (സംവാദം) 20:03, 24 മേയ് 2013 (UTC)[മറുപടി]
തലക്കെട്ടു മാറ്റൽ
ലേഖനങ്ങളുടെ തലക്കെട്ടുകൾ താങ്കൾ മലയാളത്തിലേക്ക് മാറ്റുന്നതായി കാണുന്നു. ഇതേത് നയത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാമോ? കാരണങ്ങളൊന്നുമില്ലെങ്കിൽ തലക്കെട്ടു തിരിച്ചാക്കാൻ താങ്കളോട് അഭ്യർത്ഥിക്കുന്നു. --Anoop | അനൂപ് (സംവാദം) 08:15, 4 ജൂൺ 2013 (UTC)[മറുപടി]
കൂടുതൽ അറിയപ്പെടുന്ന നാമത്തിലായിരിക്കണം തലക്കെട്ട് എന്നു ശൈലീപുസ്തകത്തിലുണ്ട്. കൂടാതെ ഈ വിഷയത്തിൽ ഒരു ചർച്ചയും നടക്കുന്നുണ്ട്. അതിൽ ഇതു വരെ ഒരു തീരുമാനത്തിൽ എത്തിയിട്ടില്ല. ആയതിനാൽ ആ ചർച്ച തീരുമാനത്തിലെത്തുന്നതു വരെ കാത്തിരിക്കുവാൻ ആവശ്യപ്പെടുന്നു. --Anoop | അനൂപ് (സംവാദം) 08:21, 4 ജൂൺ 2013 (UTC)[മറുപടി]
ഇതുവരെ ഇങ്ങനെ മാറ്റിയതൊക്കെ തിരിച്ചാക്കിയിട്ടുണ്ട്. അല്ലെങ്കിൽ അവ ചൂണ്ടിക്കാണിക്കുകയോ തിരിച്ചാക്കുകയോ ചെയ്യുക. താങ്കൾ ഈ പ്രവൃത്തി ഇനിയും തുടരുകയാണെങ്കിൽ താങ്കളെ വിക്കിപീഡിയയിൽ നിന്നും തിരുത്തലുകൾ വരുത്തുന്നതിൽ നിന്നു വിലക്കേണ്ടി വരും എന്നോർമ്മിപ്പിക്കുന്നു. --Anoop | അനൂപ് (സംവാദം) 09:03, 4 ജൂൺ 2013 (UTC)[മറുപടി]
നമസ്കാരം PrinceMathew, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ട് താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.
പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞംവിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.
2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...
പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.
പ്രിയ സുഹൃത്തേ,
ഏഷ്യൻ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.
ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.