ഇറാനിയൻ പീഠഭൂമിപടിഞ്ഞാറൻ ഏഷ്യയിലും മധ്യ ഏഷ്യയിലുമായി കിടക്കുന്ന ഭൂവിസ്ഥാനിയമാണ് ഇറാനിയൻ പീഠഭൂമി അഥവാ പേർഷ്യൻ പീഠഭൂമി[1][2]. സാഗ്രോസ് മലനിരകൾക്ക് പടിഞ്ഞാറും കാസ്പിയൻ കടലിനും കൊപെറ്റ് ഡാഗിന് വടക്കും അർമേനിയൻ ഹൈലാൻഡിനും കൗകസുസ് മലനിരകൾക്ക് വടക്ക്-പടിഞ്ഞാറും ഹൊർമൂസ് ഇടുക്കിനും പേർഷ്യൻ ഗൾഫിനു തെക്ക് പാക്കിസ്ഥാനിലെ സിന്ധു നദിക്ക് കിഴക്കുമാണ് ഇറാനിയൻ പീഠഭൂമിയുടെ സ്ഥാനം. അറേബ്യൻ ഇൻഡ്യൻ പീഠഭൂമിയിലേക്ക് തുളഞ്ഞ് കയറിയിരിക്കുന്ന ഉറേഷ്യൻ പീഠഭൂമിയുടെ ഒരു ഭാഗമാണ് ഇത്. ഇറാന്റെ ഹൃദയമായ ഇവിടെ പാർഥിയ, മീഡിയ, പെർസിസ് തുടങ്ങിയ ചരിത്ര പ്രസിദ്ധമായ സഥലങ്ങൾ ഇവിടെ ഉണ്ട്[3]. എന്നാൽ പല അതിർത്തി പ്രദേശങ്ങളും നഷ്ടമായിരിക്കുന്നു. പീഠഭൂമിയുടെ പടിഞ്ഞാറേ അതിർത്തിയിൽ സാഗ്രോസ് മലനിരകൾ രൂപം കണ്ടിരിക്കുന്നു. ഖുസെസ്ഥാന്റെ താഴ്ന്ന് പ്രദേശങ്ങൾ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പൂർണ്ണമായും ഇതിൽ നിന്ന് ഒഴിവാക്കി[4]. വടക്ക്-പടിഞ്ഞാറ് കാസ്പിയൻ മുതൽ തെക്ക്-കിഴക്ക് ബലൂചിസ്ഥാൻ വരെ ഏകദേശം 2,000 കിലോമീറ്റർ അടുപ്പിച്ച് ഇറാനിയൻ പീഠഭൂമി നിരന്ന് കിടക്കുന്നു. ഭൂരിഭാഗം പ്രദേശങ്ങളും ഇറാൻ,അഫ്ഗാനിസ്ഥാൻ,പാകിസ്താൻ,ഇൻഡസ് നദിയുടെ പടിഞ്ഞാറുംചുറ്റും റ്റബ്രിസ് ,ഷിറാസ്,പേഷ്വാർ,ക്വെട്ട എന്നീ നഗരങ്ങളും ചേർത്ത് 3,700,000 സ്ക്വയർ കിലോ മീറ്റർ(1,400,000മൈൽ) വിസ്തൃതി ഇതിനുണ്ട്.പീഠഭൂമിയെന്ന് വിളിക്കുന്നുണ്ടെങ്കിലും ഇവിടെ ധാരാളം പർവതങ്ങളുണ്ട്.അല്ബ്രൂസ് മലനിരയിലെ ദാമവന്ദ് പർവതത്തിന് 5610 മീറ്റർ ഉയരമുണ്ട്.ഇതാണ് ഇവിടെയുള്ള ഏറ്റവും വലിയ പർവതം. ഭൂമിശാസ്ത്രംഅറേബ്യൻ ഫലകവും യുറേഷ്യൻ ഫലകത്തിന്റെയും കൂട്ടിയിടിയുടെ ഫലമായുണ്ടായതാണ് ഇറാനിയൻ പീഠഭൂമി.ഇറാനിയൻ പീഠഭൂമി പൂർണ്ണമായും തെക്ക്-പടിഞ്ഞാറനിറനിനെ ചുറ്റുന്നില്ല.ഇതിലെ പർവത നിരകൾ അഞ്ച് പ്രധാന സ്ഥലങ്ങളായി വിഭജിച്ചിരിക്കുന്നു[5] . പർവത നിരകൾ
പ്രധാന പ്രദേശങ്ങൾഅവലംബം
പുറത്തേക്കുള്ള കണ്ണികൾ
Iranian Plateau എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia