വടക്കൻ ഇറാക്കിലെ ഒരു സ്വയം ഭരണപ്രദേശമാണ്കുർദിസ്ഥാൻ (കുർദിഷ്: ههرێمی کوردستانHerêmî Kurdistan; അറബി:إقليم كردستان العراقIqlīm Kurdistān Al-‘Irāq). കുർദിസ്ഥാൻ റീജിയൺ, ഇറാക്കി കുർദിസ്ഥാൻ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്.[2] കിഴക്ക് ഇറാൻ, വടക്ക് തുർക്കി, പടിഞ്ഞാറ് സിറിയ, തെക്ക് ഇറാക്കിലെ മറ്റു പ്രവിശ്യകൾ എന്നിങ്ങനെയാണ് അതിർത്തികൾ. ആർബിൽ ആണ് പ്രാദേശിക തലസ്ഥാനം. കുർദിഷ് ഭാഷയിൽ ഹീവ്ലർ എന്നാണ് ഇത് അറിയപ്പെടുന്നത്.[3]കുർദിസ്ഥാൻ പ്രാദേശിക ഭരണകൂടമാണ് ഔദ്യോഗികമായി ഈ പ്രദേശത്തിന്റെ ഭരണം നടത്തുന്നത്.
1970 മാർച്ചിലെ സ്വയം ഭരണ ഉടമ്പടിയോടെയാണ് ഈ സ്വയം ഭരണ പ്രവിശ്യയുടെ ചരിത്രം ആരംഭിക്കുന്നത്. വർഷങ്ങൾ നീണ്ടുനിന്ന യുദ്ധത്തിനു ശേഷമാണ് ഈ ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ടത്. പക്ഷേ ഈ ഉടമ്പടി നടപ്പാക്കപ്പെട്ടില്ല. 1974-ൽ വടക്കൻ ഇറാക്കിൽ വീണ്ടും കുദുകളും അറബികളും തമ്മിൽ പോരാട്ടമാരംഭിച്ചു. ഇതു കൂടാതെ 1980-കളിലെ ഇറാൻ ഇറാക്ക് യുദ്ധവുംഅൽഫൽ വംശഹത്യാ പരിപാടിയും ഇറാക്കി കുർദിസ്ഥാനിലെ വംശവിന്യാസം മാറ്റിമറിക്കുകയുണ്ടായി.
1991-ൽ വടക്ക് കുർദുകളും തെക്ക് ഷിയകളും സദ്ദാം ഹുസൈനെതിരേ കലാപം നടത്തുകയുണ്ടായി. പെഷ്മെർഗ പോരാളികൾ പ്രധാന ഇറാക്കി സൈനികവിഭാഗങ്ങളെ വടക്കൻ ഇറാക്കിൽ നിന്നും തുരത്തുന്നതിൽ വിജയിച്ചു. ധാരാളം ജീവനാശമുണ്ടാവുകയും ഇറാനിലേയ്ക്കും തുർക്കിയിലേയ്ക്കും ധാരാളം അഭയാർത്ഥികൾ പലായനം ചെയ്യുകയും ചെയ്തുവെങ്കിലും ഈ വിജയവും ഒന്നാം ഗൾഫ് യുദ്ധത്തെത്തുടർന്ന് 1991-ൽ വടക്കൻ ഇറാക്കിൽ വ്യോമ നിരോധിത മേഖല സ്ഥാപിച്ചതും കുർദിഷ് സ്വയം ഭരണം സ്ഥാപിക്കപ്പെടുന്നതിന് കാരണമായി. ഇതോടെ അഭയാർത്ഥികൾ തിരിച്ചുവരുകയും ചെയ്തു. 1991 ഒക്റ്റോബർ മാസത്തിൽ ഇറാക്കി സൈന്യം കുർദിസ്ഥാൻ വിട്ടുപോയി. ഇതോടെ ഫലത്തിൽ ഇവിടെ സ്വയംഭരണം ആരംഭിക്കപ്പെട്ടു. രണ്ടു പ്രധാന കുർദിഷ് പാർട്ടികളും ഒരിക്കലും സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയുണ്ടായില്ല. അതിനാൽ സ്വയം ഭരണമുണ്ടെങ്കിലും ഈ പ്രദേശം ഇറാക്കിന്റെ ഭാഗമാണ്. 2003-ലെ ഇറാക് അധിനിവേശവും പിന്നീടുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും 2005-ൽ ഇറാക്കിൽ പുതിയ ഭരണഘടന നിലവിൽ വരുവാൻ കാരണമായി. ഈ ഭരണഘടനയനുസരിച്ച് ഇറാക്ക് എന്ന ഫെഡറൽ രാജ്യത്തിലെ ഒരു ഭാഗമാണ് ഇറാക്കി കുർദിസ്ഥാൻ. അറബിയുംകുർദിഷുമാണ് പുതിയ ഭരണഘടന അനുസരിച്ച് ഇറാക്കിന്റെ ഔദ്യോഗിക ഭാഷകൾ.
111 സീറ്റുകളുള്ള ഒരു പ്രാദേശിക അസംബ്ലി ഇവിടെയുണ്ട്.[4]ദുഹോക്, എർബിൽ, സുലൈമാനിയ എന്നീ ഗവർണറേറ്റുകൾ കൂടി 40000 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പ്രദേശത്ത് 55 ലക്ഷം ജനങ്ങൾ താമസിക്കുന്നു.
Iraq VisasArchived 2012-01-20 at the Wayback Machine Information and photos regarding Iraqi Kurdistan visas issued by the Kudistan Regional Government (as opposed to federal Iraqi government)