ഇരട്ടിമധുരം
ഫാബേസീ സസ്യകുടുംബത്തിലെ ഒരു വള്ളിച്ചെടിയാണ് ഇരട്ടിമധുരം. (ശാസ്ത്രീയനാമം: Glycyrrhiza glabra). ഇത് പശ്ചിമേഷ്യ, വടക്കൻ ആഫ്രിക്ക എന്നിവ തെക്കൻ യൂറോപ്പ് എന്നിവിടങ്ങളിലിൽ തദ്ദേശീയമായി കണ്ടുവരുന്നു. സമാനമായ സുഗന്ധ സംയുക്തങ്ങളുടെ ഉറവിടങ്ങളായ Anise, പെരുംജീരകം എന്നിവയുമായി ഇതിന് സസ്യശാസ്ത്രപരമായി അടുത്ത ബന്ധമില്ല. മിഠായികളിലും പുകയിലയിലും, പ്രത്യേകിച്ച് ചില യൂറോപ്യൻ, പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഇരട്ടിമധുരം ഒരു സുഗന്ധമായി ഉപയോഗിക്കുന്നു. നാട്ടുവൈദ്യത്തിലും പരമ്പരാഗത വൈദ്യത്തിലും ഇത് ഉപയോഗിക്കുന്നുണ്ട്.[1] അമിതമായ ഉപയോഗം (പ്രതിദിനം 2 mg/kg കൂടുതൽ ശുദ്ധമായ ഗ്ലൈസിറൈസിനിക് ആസിഡ്, ഇരട്ടിമധുരത്തിലെ ഒരു ഘടകം) പ്രതികൂല ഫലങ്ങൾക്ക് കാരണമായേക്കാം, ഹൈപ്പോകലാമിയ, രക്തസമ്മർദ്ദം വർദ്ധിക്കുന്നത്, പേശികളുടെ ബലഹീനത, [2] മരണം എന്നിവ പോലും ഉണ്ടാവാം. [3] സവിശേഷതകൾഇംഗ്ലീഷിൽ Liquorices, Licorice എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഹിന്ദിയിൽ മുലേഠി എന്നറിയപ്പെടുന്ന ഇതിന്റെ സംസ്കൃതനാമങ്ങൾ യഷ്ടി, യഷ്ടിമധു, മധുക, ക്ലീതക, മധുസ്രവ, അതിരസ എന്നിവയാണ്[4]. അതിരസ എന്ന സംസ്കൃതനാമത്തിൽ നിന്നുമാണ് ഇരട്ടിമധുരം എന്ന പദം ഉണ്ടായത്[5]. ഏകദേശം 1.5 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇതിന്റെ ഇലകൾ ചെറുതാണ്. ഇലകൾ ഉണ്ടാകുന്ന തണ്ടുകളോട് ചേർന്ന് പൂക്കളുടെ തണ്ടുകളും ഉണ്ടാകുന്നു. തണ്ടുകൾക്ക് ചാരനിറവും മധുരവും ആണുള്ളത്. ഉണങ്ങിയ തണ്ടുകൾക്ക് നേരിയ തോതിൽ അമ്‌ളത്തിന്റെ രുചിയാണുള്ളത്. പ്രധാനമായും ഔഷധങ്ങളിൽ ചേർക്കുന്നത് വേരാണ് എങ്കിലും തണ്ടുകളും ഔഷധമായി ഉപയോഗിക്കുന്നുണ്ട്[4][5]. "ലിക്വാറൈസ്" എന്ന പദം ഗ്രീക്ക് γλυκύρριζα (glukurrhiza) (via the Old French licoresse) വാക്കിൽ നിന്നാണ് ഉത്ഭവിച്ചത്. "സ്വീറ്റ് റൂട്ട്"[6] എന്നാണ് ഇതിന്റെ അർത്ഥം. γλυκύς (glukus), "മധുരം" [7], ῥίζα (rhiza), "റൂട്ട്",[8] എന്നിവയാണ് പെഡാനിയസ് ഡയസ്ക്കോറിഡ്സ് എന്നീ പദങ്ങളാണ് നൽകിയിരിക്കുന്നത്.[9] ഇത് സാധാരണ കോമൺവെൽത്ത് "ലിക്വാറൈസ്", എന്നും അമേരിക്കയിൽ "ലികോറൈസ്" എന്നും ഉപയോഗിക്കുന്നു. രസാദി ഗുണങ്ങൾരസം :മധുരം ഗുണം :ഗുരു വീര്യം :വീര്യം വിപാകം :മധുരം [10] ഔഷധയോഗ്യ ഭാഗംവേര്, മൂലകാണ്ഡം [10] ഔഷധമൂല്യംവാതം, പിത്തം, ചുമ, പനി, ശ്വാസതടസ്സം, അർബുദം, ത്വക്ക് രോഗങ്ങൾ തുടങ്ങിയ അസുഖങ്ങൾക്ക് ഇരട്ടിമധുരം ഉപയോഗിക്കുന്നു[4]. കൂടാതെ ഘൃതങ്ങൾ, കഷായങ്ങൾ, ചൂർണ്ണങ്ങൾ, എണ്ണകൾ എന്നിവയുടെ നിർമ്മാണത്തിൽ ഇരട്ടിമധുരം ഉപയോഗിക്കുന്നു[5]. തൊണ്ടയടപ്പ്, സ്വരശുദ്ധിക്കുറവ് എന്നിവ പെട്ടെന്ന് ശമിക്കുവാനും ചെറിയ തോതിൽ ഇരട്ടിമധുരം ഉപയോഗിക്കാറുണ്ട്.തുടർച്ചയായി സംഗീത കച്ചേരി നടത്തുന്ന സംഗീതജ്ഞർ മുൻപ് ശബ്ദ ശുദ്ധിക്കായി പൊടിച്ച ഇരട്ടിമധുരം ഉപയോഗിച്ചിരുന്നു. ഉപയോഗങ്ങൾഔഷധങ്ങളിൽ ചേർക്കുന്ന സുന്നാമുക്കി അമോണിയം ക്ലോറൈഡ്, ടർപ്പന്റെയിൻ തുടങ്ങിയവയുടെ രൂക്ഷഗന്ധം കുറയ്ക്കുന്നതിന് ഇരട്ടിമധുരം ഉപയോഗിക്കുന്നു. കൂടാതെ, തൊലികളഞ്ഞ് എടുക്കുന്ന ഇരട്ടിമധുരത്തിന്റെ പൊടി ചേർത്ത് വേദനസംഹാരിയായ ഔഷധങ്ങൾ ഉണ്ടാക്കുന്നു. തൊലി കളയാത്ത ഇരട്ടിമധുരത്തിന്റെ പൊടിയിൽ ക്ലോറോഫോം ദ്രാവകവും ആൾക്കഹോളും നിശ്ചിത അനുപാതത്തിൽ ചേർത്ത് ദ്രാവകരൂപത്തിലുള്ള ഔഷധവും ഉണ്ടാക്കുന്നു[5]. അവലംബം
പുറത്തേക്കുള്ള കണ്ണികൾവിക്കിസ്പീഷിസിൽ Glycyrrhiza glabra എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. Glycyrrhiza glabra എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia