ഇന്റൽ 4040

ഇന്റൽ 4040
സെറാമിക് സി4040 വേരിയന്റ്
ProducedFrom 1974 to 1981[1]
Common manufacturer(s)
Max. CPU clock rate500 kHz to 740 kHz
Min. feature size10 μm
Instruction set4-bit BCD oriented
Transistors3,000[2]
Data width4 bits
Address width12 bits (multiplexed)
Socket(s)
PredecessorIntel 4004
Successornone (Intel discontinued its 4-bit processors after the 4040.)
Package(s)

ഇന്റൽ 4004-ന് ശേഷം ഇന്റൽ കമ്പനി പുറത്തിറക്കിയ മൈക്രോപ്രൊസസ്സറാണ്‌ ഇന്റൽ 4040. 1974-ലാണ്‌ ഇത് പുറത്തിറങ്ങിയത്. 10 മൈക്രോൺ സാങ്കേതിക വിദ്യയാണ്‌ ഇതിൽ ഉപയോഗിച്ചിരുന്നത്. 3,000 ട്രാൻസിസ്റ്ററുകൾ ഉൾക്കൊള്ളിക്കപ്പെട്ടിരുന്ന ഇതിന്‌ സെക്കൻഡിൽ 60,000 നിർദ്ദേശങ്ങൾ നടപ്പിലാക്കുവാനുള്ള കഴിവുണ്ടായിരുന്നു.[3]അതിന്റെ പ്രകടനം, ബസ് ലേഔട്ട്, ഇൻസ്ട്രക്ഷൻ സെറ്റ് എന്നിവ 4004-ന് സമാനമായിരുന്നു, പ്രധാന മെച്ചപ്പെടുത്തലുകൾ അധിക ലൈനുകളും ഇൻററപ്റ്റുകളും ഹാർഡ്‌വെയർ ഹാൾട്ട്/സ്റ്റോപ്പ് കമാൻഡുകളും (ഡീബഗ്ഗിംഗിനായി ഓപ്പറേറ്റർ നിയന്ത്രിത സിംഗിൾ-സ്റ്റെപ്പിംഗ് അനുവദിക്കുന്നു) ഒരു വിപുലീകൃത ഇന്റേണൽ സ്റ്റാക്കും പൊതു-ഉദ്ദേശ്യ "ഇൻഡക്‌സ്" രജിസ്‌റ്റർ സ്‌പെയ്‌സും നിരവധി സബ്‌റൂട്ടീനുകൾ കൂടാതെ ഇന്ററപ്സ്, പ്രോഗ്രാം റോം അഡ്രസ് റേഞ്ചിന്റെ ഇരട്ടിപ്പിക്കൽ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള ഇടവും ഉണ്ട്.

സെറാമിക് ഡി4040 വേരിയന്റ്.
പ്ലാസ്റ്റിക് പി4040 വേരിയന്റ്.

പുതിയ പ്രതേകതകൾ

i4040 മൈക്രോ ആർക്കിടെക്ചർ. NB, അഡ്രസ്സിനും "ഡാറ്റ ബസ്" ഉപയോഗിക്കുന്നു
ഇന്റൽ 4040 ഡിഐപി ചിപ്പ് പിൻഔട്ട്
  • ഇന്ററപ്റ്റ്
  • സിംഗിൾ സ്റ്റെപ്പിംഗും ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും ഹാൾട്ടിംഗും(HALTing).
  • ലോ പവർ സ്റ്റാൻഡ്‌ബൈ

വിപുലീകരണം

  • നിർദ്ദേശകൂട്ടം 60 എണ്ണമായി വർദ്ധിപ്പിച്ചു
  • പ്രോഗ്രാം മെമ്മറി 8 കി.ബൈറ്റ് ആയി വികസിപ്പിച്ചു
  • റജിസ്റ്ററുകൾ 24 ആയി ഉയർത്തി
  • ഇൻസ്ട്രക്ഷൻ സെറ്റ് 60 ഇൻസ്ട്രക്ഷനിലേക്ക് വികസിപ്പിച്ചു (നിലവിലുള്ള 46-ലേക്ക് 14 പുതിയ നിർദ്ദേശങ്ങൾ ചേർത്തു, പ്രധാനമായും ഇന്ററപ്സ് കൈകാര്യം ചെയ്യൽ, ഹാൾട്ടിംഗ്/സിംഗിൾ സ്റ്റെപ്പിംഗ്, റോം ബാങ്ക് സ്വിച്ചിംഗ് എന്നിവയുമായി ബന്ധപ്പെട്ടതാണ്)

രൂപകൽപ്പകർ

ഫെഡെരികോ ഫാഗിനാണ്‌ പദ്ധതി മുന്നോട്ട് വച്ചത്, അദ്ദേഹം തന്നെയായിരുന്നു സംഘത്തെ നയിച്ചിരുന്നതും. കൂടുതൽ വിപുലമായ രൂപകൽപ്പന നിർവ്വഹിച്ചത് ടോം ഇന്നസ് ആണ്‌.

അവലംബം

  1. "CPU History - The CPU Museum - Life Cycle of the CPU". www.cpushack.com.
  2. "cpu-collection.de >> Intel >> 4040". www.cpu-collection.de.
  3. [http://www.cpu-collection.de/?l0=co&l1=Intel&l2=4040 cpu-collection.de >> Intel >> 4040

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia