ഇന്ദു മേനോൻ
മലയാളത്തിലെ പ്രമുഖയായ എഴുത്തുകാരിയാണു ഇന്ദു മേനോൻ. ചെറുകഥകളും നോവലുകളും എഴുതുന്നു. 2014 ൽ യുവ എഴുത്തുകാർക്കുള്ള കേന്ദ്ര സാഹിത്യ പുരസ്കാരം ലഭിച്ചു.[1] ഇന്ദു വള്ളിക്കാട്ട് മേനോൻ എന്നതാണു യഥാർത്ഥ നാമം[2]. രൂപേഷ് പോൾ സംവിധാനം ചെയ്ത മൈ മദേഴ്‌സ് ലാപ്‌ടോപ്പ്’ എന്ന മലയാളചലച്ചിത്രത്തിനു തിരക്കഥയും സംഭാഷണവും രചിച്ച് കൊണ്ട് മലയാള സിനിമയിലേക്ക് പ്രവേശിച്ചു .[3] ജീവിതരേഖ![]() സംഗീതജ്ഞനായ ഉമയനല്ലൂർ എസ്.വിക്രമൻ നായരുടേയും അധ്യാപികയായ വി.സത്യവതിയുടേയും മകളായി 1980 ൽ കോഴിക്കോടു ജനിച്ചു. വിദ്യാഭ്യാസം:ചാലപ്പുറം എൻ.എസ്.എസ്. സ്ക്കൂൾ..ബാഫഖിതങ്ങൾ മെമ്മോറിയൽ യുപി സ്ക്കൂൾ പേങ്ങാട്, സേവാമന്ദിർ പോസ്റ്റ് ബേസിക് സ്ക്കൂൾ എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം ചെയ്തു. ഫാറൂഖ് കോളേജിൽ നിന്നും സയൻസിൽ പ്രീഡിഗ്രി ചെയ്തു. സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ നിന്നും മലയാളത്തിലും സോഷ്യോളജിയിലും രണ്ടാം റാങ്കോടെ ബിരുദം നേടിയശേഷം സോഷ്യോളജിയിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം നേടി .കണ്ണൂർ യൂനിവേർസിറ്റിയിൽ നിന്നും നരവംശശാസ്ത്രത്തിൽ പിഎച്ച്.ഡി നേടി. ഇപ്പോൾ കോഴിക്കോട് കിർറ്റാഡ്സിൽ ലെക്ചറർ ആയി പ്രവർത്തിക്കുന്നു. കവിയും സിനിമ സംവിധായകനുമായ രൂപേഷ് പോൾ ഭർത്താവാണ്.ഗൗരി മരിയ, ആദിത്യ എന്നിവർ മക്കളാണു് . ലെസ്ബിയൻ പശു എന്ന ഒറ്റ സമാഹാരത്തിലൂടെ മലയാളസാഹിത്യ ചരിത്രത്തിൽ ഇടം നേടി.[4]ഉത്തരാധുനികതയുടെ രണ്ടാം ഘട്ടം മലയാളസാഹിത്യത്തിലേക്ക് കടന്നു വന്നത് ലെസ്ബിയൻപശു എന്ന കഥയിലൂടെയാണ്. The first milestone of post post modernism എന്നറിയപ്പെടുന്നതും ഈ കഥയാണ്[അവലംബം ആവശ്യമാണ്]. പുതിയ കഥയുടെ സങ്കീർണവും ചലനാത്മകവുമായ പ്രതലമാണ് ഇന്ദു മേനോൻറെ കഥകളിൽ കാണുന്നത്. ബഹുമുഖമായ ദിശാബോധം, പുനർ വായനക്ക് വിധേയമായ സൌന്ദര്യ ശാസ്ത്രം, അപ്രതീക്ഷിതത്വ സ്വഭാവമുള്ള ചിന്താവിന്യാസം, നർമ്മത്തിൻറെ നിർമമത, ബലപ്പെടുത്തിയ ജീവിത നിരീക്ഷണം, പാരമ്പര്യവിമുക്തമായ മനുഷ്യബന്ധസമീപനം എന്നിവ ഇന്ദുമേനോൻറെ കഥകളുടെ പ്രത്യേകതയാണ് സക്കറിയ അടയാളപ്പെടുത്തുന്നത്. വലുതും ചെറുതുമായ നല്ല കലയുടെ അട്ടിമറികളിലൂടെ എഴുത്തിൻറെ സർവ്വേ കല്ലുകൾ ഇന്ദു മേനോൻ മാറ്റിക്കുത്തുന്നു എന്നു എൻ എസ് .മാധവനും, പൊട്ടിത്തെറിച്ചു നിറങ്ങളും തീയും പുകയും വാരി വിതറുന്നതാണ് ഇന്ദുവിൻറെ ഭാഷ എന്നു എം.മുകുന്ദനും രേഖപ്പെടുത്തുന്നു [5] പുരസ്കാരങ്ങൾ
(ദ അദർ വോമൺ അഥവാ ഇങ്ക് ചോദിക്കുന്ന ഊഞ്ഞാൽക്കുട്ടി )
2015 ഇൽ ഇംഗ്ലെസ്ഷ് ഇന്ത്യാ റ്റൊഡേ ഇന്ത്യയിലെ പുതു എഴുത്തുകാരിൽ ഒരാളായി തിരഞ്ഞെടുത്തു. 2005-ഇൽ ഇന്ത്യാ ടുഡേ കേരളത്തിലെ ഇരുപത് യുവപ്രതിഭകളിൽ ഒരാളായി തിരഞ്ഞെടുത്തു. ഇന്ദു മേനോന്റെ ചില കഥകൾ ചലച്ചിത്രങ്ങളായിട്ടുണ്ട്. ഇതിൽ 2009-ൽ പിതാവും കന്യകയും ഫ്രാൻസ്സിലെ കാൻസ് ഇന്റർനാഷണൽ ഫിലിം ഫെസ്റിവലിൽ പ്രദർശിപ്പിച്ചു. 2010-ൽ ഇറ്റലിയിലെ റിവർ ടോ റിവേർ ഫെസ്ടിവലിൽ യു കാന്റ് സ്റ്റെപ് റ്റ്വിസ് ഇൻ റ്റൊ ദ് സൈം രിവർ എന്ന ഷോർട്ട് ഫിലിം പ്രദർശിപ്പിക്കുകയും അവാർഡ് ലഭിക്കുകയും ചെയ്തു. 2011-ൽ മൃഗം എന്ന ചലച്ചിത്രം കാൻസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള ഫിലിം മാർക്കറ്റ് ( Marché du Film) ചലച്ചിത്രവിപണിയിൽ പ്രദർശിപ്പിച്ചു.[8]
കൃതികൾ
നോവൽ
കവിത
അവലംബം
പുറത്തേക്കുള്ള കണ്ണികൾIndu Menon എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia