ഇന്തോ-ഇറാനിയൻ ഭാഷകൾ
ഇന്തോ-യുറോപ്യൻ ഭാഷകളിലെ ഏറ്റവും കിഴക്കേ അറ്റത്തെ ശാഖയാണ് ഇന്തോ-ഇറാനിയൻ ഭാഷകൾ എന്നറിയപ്പെടുന്നത്. ഇതിൽ മൂന്നു ഭാഷാവിഭാഗങ്ങൾ ഉൾപ്പെടുന്നു. ഇന്തോ ഇറാനിയൻ ഭാഷകളെ ആര്യൻ ഭാഷകൾ എന്നും അറിയപ്പെടാറുണ്ട്[1]. ആര്യൻ എന്നത് ഇന്തോ ഇറാനിയൻ ഭാഷക്കാർ അവരെ സ്വയം വിശേഷിപ്പിക്കുന്ന പേരാണ്. സംസ്കൃതം, അസ്സമീസ്, ഗുജറാത്തി, ഹിന്ദി, കശ്മീരി, സിന്ധി, മറാഠി, പഞ്ചാബി, നേപ്പാളി തുടങ്ങിയ ഉത്തരേന്ത്യൻ ഭാഷകൾ ഇന്തോ-ആര്യൻ ഭാഷകൾക്കുദാഹരണമാണ്. ഇറാനിയൻ ഭാഷകളിൽ പേർഷ്യൻ, കുർദിഷ്, പഷ്തു, ബലൂചി തുടങ്ങിയവ ഉൾപ്പെടുന്നു[2]. നൂറിസ്ഥാനി ഭാഷകളിൽ കാതി, പ്രസൂൻ, വൈഗാലി, ഗംബിരി, അശ്കുൻ എന്നിങ്ങനെ അഞ്ചു ഭാഷകളുണ്ട്. നൂറിസ്ഥാനി ഭാഷകൾ കാഫിരി ഭാഷകൾ എന്നും അറിയപ്പെട്ടിരുന്നു[3]. ഇന്തോ ഇറാനിയൻ ഭാഷകളിലെ ഏറ്റവും പുരാതനമായ ലിഖിതരേഖകൾ, ഇന്ത്യയിൽ നിന്നുള്ള വേദങ്ങളും ഇറാനിയൻ സൊറോസ്ട്രിയരുടെ വിശുദ്ധഗ്രന്ഥമായ അവെസ്തയും, മദ്ധ്യപൂർവ്വദേശത്തെ പുരാതന മിട്ടാനിയിൽ നിന്നുള്ള ചില ലിഖിതങ്ങളുമാണ്[2]. അവലംബം
|
Portal di Ensiklopedia Dunia