ആഷാ മേനോൻ![]() ആധുനിക മലയാള സാഹിത്യത്തിലെ നിരൂപകനാണ് ആഷാമേനോൻ. യഥാർത്ഥനാമം കെ.ശ്രീകുമാർ. ആധുനികസാഹിത്യത്തിന്റെ ദർശനവും സൗന്ദര്യശാസ്ത്രവും വിശദീകരിക്കുന്ന നവീനഭാവുകത്വം പ്രകടമാക്കുന്ന നിരൂപണങ്ങളിലൂടെയാണ് ആഷാമേനോൻ ശ്രദ്ധേയനായത്. ജീവിതരേഖ1947 നവംബർ 18-ന് പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ജനിച്ചു. ശാസ്ത്രത്തിൽ ബിരുദം നേടി(എഞ്ചിനീയറിംഗിന് ചേർന്നെങ്കിലും മുഴുമിപ്പിച്ചില്ല). സൗത്ത് ഇന്ത്യൻ ബാങ്കിൽ ഓഫീസറായിരുന്നു. സ്വയംവിരമിക്കൽ പദ്ധതിപ്രകാരം ജോലിയിൽ നിന്നും വിരമിച്ചു. കൃതികൾ![]() പ്രകൃതിയിലേക്കും മനുഷ്യനിലേക്കുമുള്ള ശാന്തമായ ഒരു അന്വേഷണം എന്നു വിശേഷിപ്പിക്കാവുന്ന യാത്രാക്കുറിപ്പുകളും സാഹിത്യത്തിന്റേയും സംഗീതത്തിന്റേയും ശാസ്ത്രത്തിന്റേയും ആത്മീയതയുടേയും സാകല്യമായി അനുഭവപ്പെടുന്ന ഒരു തരം പാരിസ്ഥിതികാവബോധം വെളിവാക്കിത്തരുന്ന പഠനങ്ങളുമാണ് ആഷാമേനോന്റെത്.
നാദതനുമനിശം (2011) ഹിമാചലിന്റെ നിസ്സാന്ത്വനങ്ങൾ (2012) വ്ലാഹ്മികം (2021) പുരസ്കാരങ്ങൾ
സമഗ്ര സംഭവനക്കുള്ള നാലപ്പാടൻ അവാർഡ് -2022(നാലപ്പാടൻ സ്മാരക സാംസ്‌കാരിക സമിതി) അവലംബം
കുറിപ്പുകൾപുറമെ നിന്നുള്ള കണ്ണികൾ |
Portal di Ensiklopedia Dunia