ആശാളി
ആയുർവേദത്തിലെ പ്രധാനമായ ഒരു ഔഷധസസ്യം ആണ് ആശാളി. ഇതിന്റെ സംസ്കൃതനാമം ചന്ദ്രശൂരാ എന്നും ഇംഗ്ലീഷിൽ Common Cress എന്നറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം Lepidium sativum എന്നാണ്[1]. സവിശേഷതകൾ![]() ആശാളി കടുകിന്റെ ആകൃതിയിലുള്ള വിത്ത് ഉണ്ടാവുന്ന ഒരു സസ്യമാണ്. വളരെ ചെറിയ സസ്യം കൂടിയാണ് ആശാളി. പൂവിന് നീല നിറവും സസ്യത്തിന് സുഗന്ധവുമുണ്ട്[1]. ഇതിന്റെ ഇലകൾ തിളക്കമുള്ള പച്ചയാണ്, അതിന്റെ പൂക്കൾ ചെറുതും വെളുത്തതോ ധൂമ്രനൂൽ-ചുവപ്പുള്ളതോ ആണ്, ഇളം സുഗന്ധത്തോട് കൂടി, അവ ശാഖയുടെ അറ്റത്ത് ഗ്രൂപ്പുകളായി കാണപ്പെടുന്നു. ഇതിന്റെ ഫലം ഓവൽ ആണ്, ഏകദേശം 50 മില്ലീമീറ്റർ നീളവും 4 മില്ലീമീറ്റർ വീതിയും. രസാദി ഗുണങ്ങൾരസം :കടു, തിക്തം ഗുണം :ലഘു, രൂക്ഷം, തീക്ഷ്ണം വീര്യം :ഉഷ്ണം വിപാകം :കടു [2] ഔഷധയോഗ്യ ഭാഗംവിത്ത് [2] ![]() ഔഷധം![]() ചെറിയ രീതിയിലുള്ള പരിക്കുകൾക്ക് ആശാളിച്ചെടി പാലിൽ അരച്ച് കുടിക്കുന്നത് നല്ലതാണ്. കൂടാതെ ത്വക്ക് രോഗങ്ങൾ, വാതം, നേത്ര രോഗങ്ങൾ എന്നിവയ്ക്കു മരുന്നായും, മുലപ്പാൽ വർദ്ധിപ്പിക്കുന്നതിനും ആശാളി മരുന്നായി ഉപയോഗിക്കുന്നു[1]. ആശാളി, കിരിയാത്ത്, ജീരകം എന്നിവ സമമെടുത്ത് ജീരകകഷായത്തിൽ അരച്ച് വെരുകിൻ പുഴുവും ചേർത്ത് ഗുളികരൂപത്തിൽ ഉരുട്ടി നിഴലിൽ വച്ച് ഉണക്കി ഓരോ ഗുളികകളായി ജീരകകഷായത്തിൽ അരച്ച് കഴിച്ചാൽ ഹൃദ്രോഗത്തിന്റെ ആദ്യരൂപമായ അഞ്ചേനാ പെക്ടോറിസ് എന്ന അവസ്ഥ മാറുന്നതാണ്[1].
അവലംബം
പുറത്തേക്കുള്ള കണ്ണികൾhttp://ayurvedicmedicinalplants.com/plants/2077.html Archived 2007-12-26 at the Wayback Machine |
Portal di Ensiklopedia Dunia