ആറ്റിങ്ങൽ
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് ആറ്റിങ്ങൽ.തിരുവനന്തപുരത്തു നിന്നും 26.9 കിലോമീറ്റർ അകലെയാണ് ആറ്റിങ്ങൽ സ്ഥിതി ചെയ്യുന്നത്.https://www.google.com/maps/dir/attingal/thiruvananthapuram/@8.5658381,76.858505,13z/data=!4m13!4m12!1m5!1m1!1s0x3b05e9f654143cbf:0x20d213704165f74c!2m2!1d76.8136569!2d8.6982226!1m5!1m1!1s0x3b05bbb805bbcd47:0x15439fab5c5c81cb!2m2!1d76.9366376!2d8.5241391 ഭൂമിശാസ്ത്രംഅക്ഷാംശം 76.83° കിഴക്കും 8.68° വടക്കും ആയി സമുദ്രനിരപ്പിൽ നിന്ന് 23 മീറ്റർ (75 അടി) ഉയരത്തിൽ ആറ്റിങ്ങൽ സ്ഥിതിചെയ്യുന്നു. [2] ചരിത്രംആറ്റിങ്ങലിൽ നിന്നും ഏകദേശം 3 കിലോമീറ്റര് അകലെയുള്ള ആവണീശ്വര കോവിലിലെ കൊല്ലവർഷം 751 - ലെ ശിലാരേഖയിൽ ആ ക്ഷേത്രത്തെ ജീർണ്ണോദ്ധാരണം ചെയ്‌തത് കൂപകരാജ്ഞിയാണെന്ന് കാണുന്നു. പുരാതന കേരളത്തിലെ കൂവളം അല്ലെങ്കിൽ കൂപകം ഇന്നത്തെ ആറ്റിങ്ങൽ ആയിരിക്കുമെന്ന് പ്രൊഫ: സുന്ദരൻ പിള്ള അഭിപ്രായപ്പെടുന്നു. വിവിധ ക്ഷേത്രങ്ങളുടെ ജീർണ്ണോദ്ധാരണ രേഖകളിൽ നിന്നും ചിറയിൻകീഴ് മുതൽ അഗസ്‌തീശ്വരം വരെയുള്ള പ്രദേശങ്ങൾ കൂപകരാജ്യത്തിൽ ഉൾപ്പെടുന്നതായി കരുതാം. ഇതു തന്നെയാണ് വേണാട് രാജ്യവും. ആറ്റിങ്ങൽ വിപ്ലവംഅഞ്ചുതെങ്ങ് 1697-ൽ ബ്രിട്ടീഷുകാർക്ക് ദാനമായിക്കൊടുത്തത് ഒരു വലിയവിഭാഗം തദ്ദേശവാസികളുടെ അപ്രീതിക്കു കാരണമായി. ഇംഗ്ലീഷ് ഫാക്ടറിയിൽ തദ്ദേശവാസികൾ അസഭലമായ ഒരു ആക്രമണം നടത്തി. തദ്ദേശവാസികളെ തങ്ങളുടെ സ്വഭാവം കൊണ്ടു വെറുപ്പിച്ച ബ്രിട്ടീഷ് കമ്പനി ഉടമകൾ 1721-ൽ ആറ്റിങ്ങൽ റാണിയെ കണ്ട് സംസാരിക്കുവാൻ തീരുമാനിച്ചു. റാണിയെ പ്രീതിപ്പെടുത്തുവാനായി അവർ റാണിക്ക് സമ്മാനങ്ങൾ അയക്കുവാൻ തീരുമാനിച്ചു. തദ്ദേശവാസികളായ പിള്ളമാർ ഈ സമ്മാനങ്ങൾ തങ്ങൾ വഴിയേ റാണിക്കു കൈമാറാവൂ എന്ന് ആവശ്യപ്പെട്ടു. ഈ ആവശ്യം നിരസിക്കപ്പെട്ടപ്പോൾ റാണിയെ കാണാൻ പോകുന്ന വഴിക്ക് 140 ബ്രിട്ടീഷുകാർ കൂട്ടക്കൊലചെയ്യപ്പെട്ടു. ബ്രിട്ടീഷ് കോട്ട ആറുമാസത്തോളം പിള്ളമാർ വളഞ്ഞുവെച്ചു. തലശ്ശേരിയിൽ നിന്ന് കൂടുതൽ ബ്രിട്ടീഷ് സൈന്യം എത്തിയപ്പോൾ മാത്രമേ ഈ കോട്ട മോചിതമായുള്ളൂ[3].ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ ഇന്ത്യയിലെ ആദ്യ സായുധകലാപമായിരുന്നു ആറ്റിങ്ങലിൽ അരങ്ങേറിയ കലാപം. ഇതുപോലെ തന്നെ തലശ്ശേരി ബ്രിട്ടീഷുകാർക്ക് കൈമാറിയത് അവിടം ഭരിച്ചിരുന്ന കുറങ്ങോത്തു നായരുടെ അപ്രീതിക്കു കാരണമായി. ഒരു വിമത കോലത്തിരി രാജാവിന്റെ സുഹൃത്തായ അദ്ദേഹം 1704-05-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പണ്ടകശാല ആക്രമിച്ച് വലിയ നാശനഷ്ടങ്ങൾ വരുത്തി.[3] രാഷ്ട്രീയംവ്യക്തമായ ഒരു രാഷ്ട്രീയ ചായ് വും കാണിക്കാത്ത പ്രദേശമാണ് ഇത്. ജനസംഖ്യാ കണക്കുകൾ2001 കാനേഷുമാരി പ്രകാരം ആറ്റിങ്ങലിലെ ജനസംഖ്യാകണക്കുകൾ താഴെപറയും പ്രകാരമാണ്.
വിനോദസഞ്ചാരകേന്ദ്രങ്ങൾ
മറ്റുള്ളവകേരളത്തിലെ ആദ്യ കോടതികളിൽ ഒന്ന് ആറ്റിങ്ങൾ മുൻസിഫ് കോടതി ആണ്. തിരുവിതാംകൂർ മഹാരാജാവായിരുന്ന സ്വാതിതിരുനാൾ രാമവർമ്മയുടെ കാലത്ത് 1832-ൽ ആണ് ആറ്റിങ്ങൽ മുൻസിഫ് കോടതി നിലവിൽ വന്നത്.[അവലംബം ആവശ്യമാണ്] ![]() .മുദാക്കൽ,കിഴുവിലം,മംഗലാപുരം,ചിറയിൻകീഴ്,കടക്കാവൂർ,വക്കം,നഗരൂർ,കരവാരം എന്നിവ സമീപ പഞ്ചായത്തുകൾ വിദ്യാലയങ്ങൾ
എത്തിച്ചേരുന്ന വിധംവർക്കല റെയിൽവേ സ്റ്റേഷൻ (25 കി.മീ), ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ (7 കി.മീ), തിരുവനന്തപുരം വിമാനത്താവളം (30 കി.മീ) എന്നിവ അടുത്താണ്. കൊല്ലം-തിരുവനന്തപുരം പാതയായ ദേശീയപാത 66 ആറ്റിങ്ങൽ വഴി കടന്നുപോകുന്നു. കൊല്ലത്തുനിന്നും തിരുവനന്തപുരത്തുനിന്നും എപ്പോഴും ബസ്സ് ലഭിക്കും. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ആണ്. വെഞ്ഞാറമൂട്, കിളിമാനൂർ, വർക്കല, ചിറയിൻകീഴ്, കഴക്കൂട്ടം എന്നീ പ്രദേശങ്ങൾ അടുത്തുകിടക്കുന്നു. കേരളത്തിലെ ഒരു പ്രധാനപ്പെട്ട ദീർഘദൂര പാതയായ NH-66 പന്വേൽ കന്യാകുമാരി പാത, ആറ്റിങ്ങൽ വഴിയും എം.സി. റോഡ് വെഞ്ഞാറമൂട് വഴിയും കടന്നു പോകുന്നു. അവലംബം
|
Portal di Ensiklopedia Dunia