ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ്
ആഫ്രിക്കയിലെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയകക്ഷി. നിലവിൽ ദക്ഷിണാഫ്രിക്കയിലെ ഭരണകക്ഷികളിലൊന്ന്. "അച്ചടക്കമുള്ള ഇടത് ശക്തി" എന്ന് സ്വയം വിശേഷിപ്പിക്കുന്നു.[2]. അധിനിവേശ ശക്തികൾക്കെതിരേയുള്ള ചെറുത്തുനിൽപ്പായാരംഭിച്ച്, വെള്ളക്കാരന്റെ വർണ്ണവിവേചനത്തിനെതിരെ സമരരംഗത്തിറങ്ങി വിവേചനരഹിത ദക്ഷിണാഫ്രിക്ക പടുത്തുയർത്തുയർത്തുന്നതിന്റെ മുൻപന്തിയിൽ നിന്നു. ആദ്യകാലചരിത്രംദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിൽ ആദ്യമായി 1910-ലാണ് വോട്ടെടുപ്പ് നടക്കുന്നത്. അതിലാകട്ടെ കറുത്ത വർഗ്ഗക്കാർക്ക് വോട്ടവകാശം ഉണ്ടായിരുന്നില്ല. സൗത്താഫ്രിക്കൻ പാർട്ടി (SAP) അധികാരത്തിലെത്തുകയും ലൂയിസ് ബോധ പ്രധാനമന്ത്രിയാവുകയും ചെയ്തു.[3]. അപ്പാർത്തീഡ്1948-ൽ അധികാരത്തിൽ വന്ന നാഷണൽ പാർട്ടി (NP) ലോകചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ വർണവിവേചത്തിന് തുടക്കമിട്ടു. എൻ.പിയുടെ നേതൃത്വത്തിൽ വെള്ളക്കാരുടെ സർക്കാർ 1994 വരെ ദക്ഷിണാഫ്രിക്ക ഭരിച്ചു. കന്നുകാലികളേക്കാൾ മോശമായ രീതിയിലായിരുന്നു കറുത്തവരോടുള്ള വെള്ളക്കാരുടെ സമീപനം. ഓരോ മനുഷ്യനും വെളുത്തവനെന്നും കറുത്തവനെന്നും വേർതിരിക്കപ്പെട്ടു. ബീച്ചുകളിലും ബസ്സുകളിലും കറുത്തവർക്കും വെള്ളക്കാർക്കും പ്രത്യേകം പ്രത്യേകം ഇരിപ്പിടങ്ങൾ. കറുത്തവർക്ക് തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തി. തിരിച്ചറിയൽ കാർഡ് ധരിച്ചു വേണം കറുത്തവർ യാത്ര ചെയ്യാൻ. മുന്നേറ്റം1949-ൽ എ.എൻ.സി.യുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാരംഭിച്ചു. സർക്കാരാകട്ടെ കരിനിയമങ്ങൽ കൂടുതൽ കടുത്തതാക്കി. 1961-ൽ ബ്രിട്ടീഷ് ആധിപത്യം അവസാനിച്ചു. റിപ്പബ്ലിക്ക് ഓഫ് സൗത്താഫ്രിക്ക രൂപീകൃതമായി. എങ്കിലും വർണവിവേചനം ശക്തിയായി തുടർന്നു. എ.എൻ.സി. നിരോധിക്കപ്പെട്ടു. നെൽസൺ മണ്ഡേല ഒളിവിലിരുന്ന് എ.എൻ.സി.യെ നയിച്ചു. ഉംഖൊന്തൊ വി സിസ്വെസമാധാനശ്രമങ്ങൾ കൊണ്ട് സമത്വം ലഭിക്കില്ലെന്ന് മനസ്സിലാക്കിയ എ.എൻ.സി.യിലെ ഒരു വിഭാഗം 1961-ൽ സൗത്താഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ചേർന്ന് ഉംഖൊന്തൊ വി സിസ്വെ എന്ന സായുധസേന രൂപീകരിച്ചു. ("രാഷ്ട്രത്തിന്റെ കുന്തമുന" എന്നാണീ വാക്കിനർത്ഥം) ഇത് "എം.കെ" എന്ന ചുരുക്കപ്പേരിലറിയപ്പെട്ടു [5]. സർക്കാരിനെ അട്ടിമറിക്കാനായി മണ്ഡേല ഒളിവിലിരുന്ന് പദ്ധതികൾ തയ്യാറാക്കി. എൻ.പി. ക്യാമ്പുകളിൽ ഭീതി വിതയ്ക്കാൻ എം.കെ.യ്ക്ക് കഴിഞ്ഞു. പട്ടാളക്കാരോടൊപ്പം സാധാരണക്കാരും എം.കെ.യുടെ ആക്രമണങ്ങൾക്കിരയായി.
അട്ടിമറി ശ്രമങ്ങൾ സർക്കാർ അറിഞ്ഞു. 1962 ഓഗസ്റ്റ് 5-ന് മണ്ഡേലയെ അറസ്റ്റ് ചെയ്തതൊടെ സ്വാതന്ത്ര്യസമരാവേശം തൽക്കാലത്തേയ്ക്ക് കെട്ടടങ്ങി. സൊവെറ്റോകലാപം1976 ജൂൺ 16-ന് സൊവെറ്റോ വിദ്യാർത്ഥി കൗൺസിൽ കലാപം തുടങ്ങി. കറുത്തവരുടെ ന്യൂനപക്ഷ ഭാഷകളെ വിദ്യാലയങ്ങളിൽ അംഗീകരിക്കാത്തതായിരുന്നു കലാപത്തിന്റെ പ്രധാനകാരണം. കലാപസമയത്ത് "സ്റ്റീവ് ബിക്കോ" എന്ന നേതാവിനെ ജയിലിലടക്കുകയും ജയിലിൽ വച്ച് ബിക്കോ മരിക്കുകയും ചെയ്തതോടെ ദക്ഷിണാഫ്രിക്ക ആകെ ഇളകിമറിഞ്ഞു. ബോത സർക്കാരിനെ ലോകം മുഴുവൻ വിമർശിച്ചു. ദക്ഷിണാഫ്രിക്കയ്ക്കുള്ള ധനസഹായം പല രാജ്യങ്ങളും റദ്ധാക്കി. 1989-ൽ ബോതയ്ക്കു സ്ഥാനമൊഴിയേണ്ടിവന്നു. എഫ്.ഡബ്ലിയു. ഡിക്ലർക്ക് പുതിയ പ്രധാനമന്ത്രിയായി. പുതിയ ലോകം1990 ഫെബ്രുവരി 9-ന് എ.എൻ.സി.യേയും പി.എ.സി.യേയും കമ്യൂണിസ്റ്റ് പാർട്ടിയേയും അംഗീകരിച്ച് ഡിക്ലർക്ക് പാർലമെന്റിൽ പ്രഖ്യാപനം നടത്തി. മണ്ഡേല ജയിൽ മോചിതനായി. വർണവിവേചന നിയമങ്ങൾ ഇല്ലാതായി. 1994-ലെ ദേശീയ തെരഞ്ഞെടുപ്പിൽ എ.എൻ.സി. ഭൂരിപക്ഷം നേടി. 1994 മെയ് 10-ന് ആഫ്രിക്കക്കാർ സ്നേഹത്തോടെ "മാഡിബ" എന്നു വിളിക്കുന്ന പ്രിയനേതാവ് മണ്ഡേല പ്രസിഡന്റായി സ്ഥാനമേറ്റു. തെരഞ്ഞെടുപ്പ് ഫലങ്ങൾ![]() 0–20% 20–40% 40–60% 60–80% 80–100%
അവലംബം
|
Portal di Ensiklopedia Dunia