ആക്റ്റിനോറ്റെറിജിയൈ
അസ്ഥിമത്സ്യങ്ങൾ ഉൾപ്പെടുന്ന ഓസ്ററിയൈക്തിസ് (Osteichthyes) വർഗത്തിന്റെ മൂന്നു ഉപവർഗ(subclass)ങ്ങളിൽ ഒന്നാണു് ആക്റ്റിനോറ്റെറിജിയൈ. ആക്റ്റിനോറ്റെറി (Actinopteri), ടീലിയോസ്റ്റോമി (Teleostomi) എന്നീ പേരുകളിലും ഈ വിഭാഗം അറിയപ്പെടുന്നു. പ്രത്യേകതകൾവിശറിപോലെയുള്ളതും മുള്ളുകളോടു കൂടിയതും (ray fin) ആയ പത്രങ്ങൾ (ചിറകുകൾ: fins) ഈ വിഭാഗത്തിന്റെ ഒരു പ്രത്യേകതയാണ്. ഓസ്ററിയൈക്തിസ് വർഗത്തിന്റെ മറ്റു രണ്ട് ഉപവർഗങ്ങളായ ക്രോസോറ്റെറിജിയൈ (Crossopterigii), ഡിപ്നോയ് (Dipnoi) എന്നിവയിൽനിന്നും ഈ ഉപവർഗം പലവിധത്തിലും വ്യത്യസ്തമായിരിക്കുന്നു. ആക്റ്റിനോറ്റെറിജിയൈ വിഭാഗത്തിലെ മത്സ്യങ്ങളിൽ ഒരു പൃഷ്ഠപത്രം (dorsal fin) മാത്രമേ കാണപ്പെടുന്നുള്ളു. പരിണാമപരമായി ഉയർന്ന അപൂർവം ചില ഇനങ്ങളിൽ ഇതു രണ്ടോ മൂന്നോ ബാഹ്യഖണ്ഡങ്ങളായി വേർതിരിഞ്ഞിരിക്കാറുണ്ട്. പുച്ഛപത്രത്തിൽ (caudal fin) അധിപുച്ഛപാളി (epichordal lobe) കാണപ്പെടുന്നില്ല. യുഗ്മപത്ര (caudal fin)ങ്ങളിലേക്കു മാംസവും അസ്ഥ്യാധാരവും ചെറിയതോതിൽ മാത്രം കടന്നു പറ്റിയിരിക്കുന്നു. ആന്തരനാസാരന്ധ്രങ്ങൾ ഇവയിൽകാണപ്പെടുന്നില്ല. ചരിത്രംപൂർവഡെവോണിയൻ യുഗത്തിലാണ് ആക്ററിനോറ്റെറിജിയൈ വിഭാഗത്തിലെ മത്സ്യങ്ങൾ ആദ്യമായി പ്രത്യക്ഷപ്പെട്ടതെന്നു കരുതപ്പെടുന്നു. പാലിയോസോയിക് കല്പത്തിന്റെ ഉത്തരാർധത്തിലും മീസോസോയിക് കല്പം ഒട്ടാകെയും ഇവ നിലനിന്നിരുന്നു. ക്രിട്ടേഷ്യസ് യുഗത്തിലും സീനോസോയിക് കല്പത്തിന്റെ ആദ്യകാലങ്ങളിലും ഇവ വിഭേദന (differentation) വിധേയമാവുകയും അന്നുമുതൽ കടലിലെയും ശുദ്ധജലത്തിലെയും പ്രമുഖ മത്സ്യയിനങ്ങളായിത്തീരുകയും ചെയ്തു. ഇന്നുള്ള അസ്ഥിമത്സ്യങ്ങളിലെ 97 ശതമാനവും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നതായി കണക്കാക്കപ്പെടുന്നു. കീഴ്വർഗ്ഗങ്ങൾആക്റ്റിനോറ്റെറിജിയൈ ഉപവർഗത്തെ മൂന്നു കീഴ്വർഗ (infra class)ങ്ങളായി തിരിച്ചിട്ടുണ്ട്: കോൺഡ്രോസ്റ്റീ (Condrostei)![]() പാലിയോസോയിക്, പൂർവ മീസോസോയിക് എന്നീ കാലഘട്ടങ്ങളിലെ മത്സ്യങ്ങളും, പോളിറ്റെറിഫോമിസ് (Polypteriformes), അസിപെൻസിഫോമിസ് (Ascipensiformes) ഗോത്രങ്ങളിലെ മത്സ്യങ്ങളും ഇതിൽപ്പെടുന്നു. ഹോളോസ്റ്റീ (Holostei)മധ്യ മീസോസോയിക് ഘട്ടത്തിലെ മത്സ്യങ്ങളും സെമിയോനോട്ടിഫോമിസ് (Semionotiformes). അമിയിഫോമിസ് (Amiiformes) എന്നീ ഗോത്രങ്ങളിലെ മത്സ്യങ്ങളും ഇതിലുൾപ്പെടുന്നു. റ്റീലിയോസ്റ്റീ (Teleostei)ക്രിട്ടേഷ്യസ്, സീനോസോയിക് എന്നീ കല്പങ്ങളിലെ മത്സ്യങ്ങളും, പരിണാമപരമായി ഉയർന്ന മറ്റു മത്സ്യഗോത്രങ്ങളിലെ അംഗങ്ങളും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. ഈ മൂന്നു വിഭാഗങ്ങളിൽ ഹോളോസ്റ്റീ, റ്റീലിയോസ്റ്റീ എന്നിവ ബഹുസ്രോതോദ്ഭവി(polyphyletic)കളാണെന്ന് കരുതപ്പെടുന്നു. അവലംബങ്ങൾ
|
Portal di Ensiklopedia Dunia