ആകാശംഭൂമിയുടെ ഉപരിതലത്തിനു പുറത്തായി സ്ഥിതി ചെയ്യുന്ന ശൂന്യസ്ഥലമാണ് ആകാശം. ആകാശത്തിലാണ് നക്ഷത്രങ്ങൾ കാണുന്നത് എന്നു പറയാറുണ്ടെങ്കിലും വസ്തുതാപരമായി ശരിയായ പ്രയോഗമല്ല, കാര്യം ആകാശം എന്നുള്ളത് സങ്കല്പാടിസ്ഥാനത്തിൽ പറയുന്ന പദം ആണ്. മതങ്ങളിൽഹൈന്ദവപുരാണങ്ങളിൽപഞ്ചഭൂതങ്ങളിൽ ഒന്നാണ് ആകാശം ഏകവും നിത്യവുമാണ്,അതു ശബ്ദഗുണത്തെ സൂചിപ്പിക്കുന്നു. ഈ ലോകത്തിൽ എന്തിനും സ്ഥിതി ചെയ്യാൻ സ്ഥലം വേണം, ഈ സ്ഥലമാണ് ആകാശം. ആകാശത്തെക്കുറിച്ച് ഒരാൾക്ക് കേട്ടറിവു മാത്രമേയുള്ളൂ. മറ്റൊരു രീതിയിലും ഇതൊട്ട് അറിയാനും കഴിയില്ല. അതിനാൽ പഞ്ചഭൂതങ്ങളിൽ ഏറ്റവും സൂക്ഷ്മം ആകാശമാകുന്നു. അകാശം അനന്തമാണ് ആയതിനാൽ മൂലരൂപവുമായി താരതമ്യപ്പെടുത്തുവാൻ ആകാശം ഉപയോഗിക്കുന്നു. കണാദൻ വൈശേഷികത്തിൽ ദ്രവ്യങ്ങളെ ഭൂമി, ജലം, വെളിച്ചം, വായു, ആകാശം, കാലം, ഇടം, ആത്മാവ്, മനസ്സ് എന്നിങ്ങനെ വർഗ്ഗീകരിച്ചിരിക്കുന്നു. ഋഗ്വേദത്തിൽ ഭൂമി, ആകാശം, സ്വർഗം ഇവ മൂന്നിനെ സംബന്ധിച്ചവരായി 33 ദേവതകൾ സ്തുതിക്കപ്പെട്ടിട്ടുണ്ട്. ശൈവമതംആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നീ പഞ്ചഭൂതങ്ങളിലും സൂര്യൻ ,ചന്ദ്രൻ എന്നിവയിലും മനുഷ്യശരീരത്തിലും ശിവം (ദൈവം) സ്ഥിതി ചെയ്യുന്നു ആയുർവ്വേദത്തിൽആയുർവ്വേദത്തിൽ രോഗ നിർണ്ണയത്തിനും ചികിത്സാക്രമത്തിനും ആധാരം ത്രിദോഷങ്ങളാണ്. അതിലൊന്നായ വാതം എന്ന ദോഷം പ്രബലമായ ആകാശം, വായു എന്നിവയാലാണെന്നും, ഗുണം രജസ്സ് ആണെന്നും പറയുന്നു.[1] രസങ്ങളിൽ തികതം - വായു, ആകാശം എന്നിവയെ ബന്ദപ്പെടുത്തുന്നു. ഇവയും കാണുകചിത്രശാല
അവലംബം
|
Portal di Ensiklopedia Dunia