അർട്ടിക്കേസീ
സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് അർട്ടിക്കേസീ (Urticaceae). ചൊറിയണ കുടുംബം എന്നാണ് അറിയപ്പെടുന്നത് (nettle family). ഈ സസ്യകുടുംബത്തിൽ ഏകദേശം 54-89 ജീനസ്സുകളിലായി ഏകദേശം 4500 സ്പീഷിസുകൾ ഉൾപ്പെടുന്നു[2]. കുറ്റിച്ചെടികളും, ചെടികളും, വള്ളിച്ചെടികളും, വളരെ വിരളമായി മരങ്ങളും ഉൾപ്പെടുന്ന സസ്യകുടുംബമാണ് അർട്ടിക്കേസീ.[3] കേരളീയർക്ക് പരിചിതമായ ആനച്ചൊറിയണം, ആനക്കൊടിത്തൂവ, അങ്കര, കാട്ടുനൊച്ചി, താന്നിക്കുറിഞ്ഞി തുടങ്ങിയവ ഈ സസ്യകുടുംബത്തിലെ അംഗങ്ങളാണ്. സവിശേഷതകൾഇവയുടെ ഇലകൾ ഞോട്ടോടുകൂടിയ ലഘുപത്രങ്ങളാണ്. സ്പീഷിസുകളനുസരിച്ച് ഇലകളുടെ വലിപ്പത്തിൽ വ്യത്യാസമുണ്ട്. ചില സ്പീഷിസുകളിൽ ഇലകൾ ഏകാന്തരന്യാസത്തിൽ (alternate) ക്രമീകരിച്ചതോ മറ്റുചില സ്പീഷിസുകളിൽ അഭിന്യാസത്തിൽ (opposite phyllotaxis) ക്രമീകരിച്ചതോ ആയിരിക്കും.
സിരാവിന്യാസം ജാലികാസിരാവിന്യാസത്തോടു കൂടിയവയോ ഹസ്തക സിരാവിന്യാസത്തോടു കൂടിയവയോ ആണ്. ചില സ്പീഷിസുകളിൽ ഇലയുടെ വക്കുകൾ പൂർണ്ണവും എന്നാൽ മറ്റു ചില സ്പീഷിസുകളിൽ ദന്തുരമായും കാണപ്പെടുന്നു. ഇവയുടെ പത്രവൃന്തത്തിന്റെ അടിയിലായി ഉപപർണ്ണങ്ങൾ കാണപ്പെടുന്നു. [4] ഏകലിംഗ (unisexual flowers) സ്വഭാവത്തോടുകൂടിയ പൂക്കളാണിവയ്ക്കുള്ളത്. വലിപ്പത്തിൽ ചെറുതായ ഇവയ്ക്ക് 4-5 ദളങ്ങളും വിദളങ്ങളും വേർതിരിക്കാൻ പറ്റാത്ത പറ്റാത്തരീതിയിലുള്ള ടെപ്പൽസ് (Tepals) ആണുള്ളത്. ആൺ പൂക്കളിൽ ടെപ്പൽസിന് വിപരീതമായി കേസരങ്ങൾ കാണപ്പെടുന്നു. പെൺപൂക്കളിൽ ഒറ്റഅറയോടുകൂടിയ പൊങ്ങിയ അണ്ഡാശയമോ താഴ്ന്ന അണ്ഡാശയമോ കാണപ്പെടുന്നു. [5]
ജീനസ്സുകൾ89 ജീനസ്സുകൾ ചിത്രശാലഅവലംബം
|
Portal di Ensiklopedia Dunia