അസ്‌കാരിയാസിസ്
അസ്‌കാരിസ് ലുമ്പ്രിക്കോയിഡ് എന്ന വിരയാണ് രോഗകാരി. ഇത് ഒരു ആന്തര പരാദമാണ്. മലിനജലത്തിലൂടെയും ആഹാരത്തിലൂടെയും ആണ് ഈ രോഗം പകരുന്നത്. രോഗം പരത്തുന്നതിൽ പാറ്റയ്ക്കും ഈച്ചയ്ക്കും വലിയ പങ്കുണ്ട്. കുടലിലാണ് ഈ വിര ജീവിക്കുന്നത്. വിരകളുടെ മുട്ടകൾ മലത്തോടൊപ്പം മണ്ണിൽ എത്തിയാൽ അത് ജലത്തിൽ കലരാനുള്ള സാധ്യതയുണ്ട്. രോഗം പകരുന്ന വഴി ഇങ്ങനെയാണ്. കക്കൂസിന് പുറത്ത് മലവിസർജ്ജനം നടത്തുമ്പോഴാണ് ഈ വിര പകരാനുള്ള സാഹചര്യം വർദ്ധിക്കുന്നത്. കുടലിൽ ആന്തരപരാദമായി ജീവിക്കുന്ന വിര ആഹാരം കണ്ടെത്തുന്നത് ആതിഥേയജീവിയായ മനുഷ്യശരീരത്തിൽ നിന്നാണ്.[1] 85 ശതമാനം കേസുകളിലും ഈ അണുബാധയ്ക്ക് രോഗലക്ഷണങ്ങളൊന്നുമില്ല.[2] എന്നാൽ വിരകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് രോഗലക്ഷണങ്ങൾ വർദ്ധിക്കുകയും രോഗത്തിന്റെ തുടക്കത്തിൽ ശ്വാസതടസ്സവും പനിയും ഉണ്ടാവുകയും ചെയ്യും. വയറുവേദന, വയറിളക്കം എന്നിവയുടെ ലക്ഷണങ്ങൾ ഇവയ്ക്ക് ശേഷം ഉണ്ടാകാം. ഈ അണുബാധ കുട്ടികളെയാണ് സാധാരണയായി ബാധിക്കുന്നത്. ഇത് അവരിൽ ശരീരഭാരത്തിന്റെ കുറവ്, പോഷകാഹാരക്കുറവ്, പഠനത്തിനുള്ള പ്രശ്നങ്ങൾ എന്നിവയ്ക്കും കാരണമായേക്കാം.[2][3][4] അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia