അസ്ത്ര
ഇന്ത്യയുടെ, ആകാശത്തുനിന്ന് ആകാശത്തേക്കു തൊടുക്കാവുന്ന ശബ്ദാതിവേഗ മിസൈലാണ് 'അസ്ത്ര'. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സംഘടന (ഡി.ആർ.ഡി.ഒ.) വികസിപ്പിച്ചുവരുന്ന മിസൈലിന്റെ ഇടക്കാല പരീക്ഷണം 2012 ഡിസംബറിൽ നടന്നു. ഒഡീഷയിലെ ബാലസോറിനടുത്തുള്ള ചന്ദിപ്പുരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു പരീക്ഷണം. പൈലറ്റില്ലാ വിമാനമായ 'ലക്ഷ്യ'യുടെ പിന്തുണയോടെ പറന്ന വസ്തുവിനെ പരീക്ഷണമിസൈൽ ഇടിച്ചുതകർത്തു. സവിശേഷതകൾശബ്ദാതിവേഗ ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള ഈ മിസൈലിന് 3.8 മീറ്റർ നീളവും 178 മില്ലിമീറ്റർ വ്യാസവും 160 കിലോഗ്രാം ഭാരവുമുണ്ട്. 15 കിലോ ആണവേതര ആയുധം ഘടിപ്പിക്കാൻ കഴിയുന്ന മിസൈൽ ഏതു യുദ്ധവിമാനത്തിൽനിന്നും പ്രയോഗിക്കാനാവും.[4] ഏത് പോർ വിമാനത്തിലും ഇത് ഉപയോഗിക്കാം. തുടക്കത്തിൽ സുഖോയ് 30 എംകെഐ വിമാനത്തിൽ ഘടിപ്പിക്കാൻ ലക്ഷ്യമിട്ടാണ് വികസിപ്പിച്ചതെങ്കിലും മിറാഷ്-2000, മിഗ്-29, ജാഗ്വാർ, തേജസ് വിമാനങ്ങളിലും ഉപയോഗിക്കാം. ഭാവിയുടെ മിസൈൽ എന്നാണ് ഡിആർഡിഒ അധികൃതർ അസ്ത്രയെ വിശേഷിപ്പിക്കുന്നത്. മിസൈൽ വേധ മിസൈലായും സൂപ്പർസോണിക് മിസൈലായും ഇത് ഭാവിയിൽ ഉപയോഗിക്കാം.[5] അവലംബം
പുറം കണ്ണികൾ![]() വിക്കിവാർത്തകളിൽ ബന്ധപ്പെട്ട വാർത്തയുണ്ട്:
India test-fires 'Astra' missile |
Portal di Ensiklopedia Dunia