അലോപ്പതി![]() ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള ആധുനിക വൈദ്യശാസ്ത്രത്തെ നിർവചിക്കാൻ ഉപയോഗിക്കുന്ന ഒരു പുരാതന പദമാണ് അലോപ്പതി മെഡിസിൻ അഥവാ അലോപ്പതി. ഹോമിയോപ്പതിയുടെ പിതാവായ സാമുവൽ ഹാനിമാൻ തന്റെ പുതിയ ചികിത്സാരീതി അവതരിപ്പിക്കുമ്പോൾ അക്കാലത്തു യൂറോപ്പിൽ നിലവിലിരുന്ന പ്രാകൃത ചികിത്സാരീതിയായിരുന്നു ഇത്. ഈ പദത്തിന്റെ ഉപയോഗത്തിൽ പ്രാദേശിക വ്യത്യാസങ്ങളുണ്ട്. ഇന്ത്യയിൽ പ്രത്യേകിച്ചും ചികിത്സകളും മരുന്നുകളും താരതമ്യം ചെയ്യുമ്പോൾ ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി, ഫങ്ക്ഷണൽ മെഡിസിൻ മറ്റ് സമാനമായ ഇതര/പരമ്പരാഗത ചികിത്സ എന്നിവയിൽ നിന്ന് ആധുനിക വൈദ്യശാസ്ത്രത്തെ വേർതിരിച്ചറിയാൻ ഈ പദം ഉപയോഗിക്കുന്നു. ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തിന്റെ മറ്റൊരു പേരായി ഈ പദം ഉപയോഗിക്കുന്നുണ്ടെങ്കിലും അത് ശരിയല്ല. " ആധുനിക വൈദ്യശാസ്ത്രം (മോഡേൺ മെഡിസിൻ)" അഥവാ "ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഉള്ള ആധുനിക വൈദ്യശാസ്ത്രം" എന്നാണ് ഇതിന്റെ ശരിയായ പേര്. സയന്റിഫിക് മെഡിസിൻ എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പദോൽപ്പത്തിഅലോപ്പതി എന്ന വാക്ക് ഗ്രീക്ക് ഭാഷയിലെ അലോസ് (ἄλλος), പതോസ് (πάϑος) എന്നീ രണ്ടു വാക്കുകൾ ചേർത്ത് ഉണ്ടാക്കിയതാണ്.[1][2] ചരിത്രംപത്തൊമ്പതാം നൂറ്റാണ്ടിൽ യൂറോപ്പിൽ നിലവിലിരുന്ന വൈദ്യശാസ്ത്രരീതി വളരെ പ്രാകൃതമായിരുന്നു. ചില രോഗങ്ങൾക്കുള്ള ചികിത്സ രക്തം ഊറ്റിക്കളയുകപോലുള്ള പ്രാകൃത ചികിത്സാസബ്രദായമായിരുന്നു.[3] അക്കാലത്തുണ്ടായിരുന്ന ഈ പ്രാകൃത ചികിത്സാരുപവുമായി തങ്ങൾക്കുള്ള അഭിപ്രായവ്യത്യാസമാണ് ഹാനിമാനും കൂട്ടരും ആ ചികിത്സാരിതിക്ക് ഈ പേര് ഇടാൻ ഇടയാക്കിയത്. പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രാകൃതമായ തെളിവിൽ വിശ്വസിക്കാത്ത ഹീറോയിക് മെഡിസിൻ എന്ന ചികിത്സാരീതി അവലംബിക്കുന്നവരെ അപമാനിക്കാനാണ് അലോപ്പതി ചികിത്സകർ എന്ന പേർ വിളിച്ചിരുന്നത്. എന്നാൽ അത്തരം ചികിത്സാരിതികൾ അവലംബിക്കാത്ത ആധുനിക വൈദ്യശാസ്ത്രചികിത്സകരേയും ബദൽചികിത്സകർ ഇന്നും ഈ പേരിൽ തന്നെയാണ് വിളിച്ചുവരുന്നത്.[4][5] ഇന്നും ഈ വാക്കുപയൊഗിക്കുന്നവർ ഈ വാക്കിന്റെ ഉത്ഭവത്തെപ്പറ്റി അറിയാത്തവർ ആണെന്ന് ജെയിംസ് വോർട്ടൺ പറയുന്നു.[6] പത്തൊമ്പതാം നൂറ്റാണ്ടിൽ ഹോമിയോപ്പതിയെ അനുകൂലിക്കുന്നവരും അലോപതി ചികിത്സകർ എന്ന് അവർ സൂചിപ്പിച്ചവരും തമ്മിൽനടന്ന ചൂടേറിയ വാഗ്വാദം ഈ വാക്കിനെപ്പറ്റിയുള്ള വിവാദം ചൂണ്ടിക്കാണിക്കുന്നതാണ്.[7] ഈ വാക്കിന്റെ ഇന്നത്തെ അവസ്ഥഅലോപ്പതി എന്ന വാക്ക് ഹോമിയൊപ്പതിയെ അംഗീകരിക്കുന്നവർ ഉപയൊഗിക്കുന്ന വാക്കാണ്. ഇത് ഇന്ന് മറ്റു ബദൽചികിത്സകരും ഉപയൊഗിച്ചുതുടങ്ങിയിട്ടുണ്ട്. എന്നാൽ ആധുനിക വൈദ്യശാസ്ത്രം അഥവാ സയന്റിഫിക് മെഡിസിൻ ഈ വാക്ക് അതിന്റെ പേരിനുപകരം ഒരിക്കലും ഉപയോഗിച്ചുവരുന്നില്ല. മാത്രമല്ല ആധുനിക വൈദ്യശാസ്ത്രചികിത്സകർ പലരും ഈ വാക്ക് അവഹേളനമുമുണ്ടാക്കുന്ന വാക്കായിത്തന്നെ കരുതിവരുന്നു.[8] ഈ അടുത്തകാലത്ത് അമെരിക്കൻ വൈദ്യശാസ്ത്രമെഖലയിൽ ചില സ്രോതസ്സുകൾ, ചില വൈദ്യശാസ്ത്രശാഖകളെ താരതമ്യം ചെയ്യാനും ഉപയൊഗിക്കുന്നുണ്ട്.[5][6][9] ബദൽചികിത്സാ പൊതുജനാരോഗ്യ വിദഗ്ദ്ധനായ വില്യം ജാർവിസ് പറയുന്നത്: ആധുനിക ചികിത്സാരീതി പലപ്പോഴും അലോപതിചികിത്സയുടെ ചില തത്ത്വങ്ങളെങ്കിലും പിന്തുടരുന്നുവെന്നാണ്.[10] എങ്കിലും പല പാരമ്പര്യ ബദൽചികിത്സകളും അലോപ്പതിയുടെ ചികിത്സയെക്കാൾ ആധുനികചികിത്സയുമായി അടുത്തുനിൽക്കുന്നു.[11][12] അവലംബം
|
Portal di Ensiklopedia Dunia