അലഖ്മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ തൊണ്ണൂറ്റിആറാം അദ്ധ്യായമാണ് അലഖ് (ഭ്രൂണം). ഈ അദ്ധ്യായത്തിലെ ഒന്നു മുതൽ അഞ്ചു വരെയുള്ള സൂക്തങ്ങളാണ് ഖുർആനിൽ ആദ്യമായവതരിച്ച വചനങ്ങൾ. മുഹമ്മദ് നബി മക്കയിലെ ഹിറാ ഗുഹയിൽ ധ്യാനനിരതനായി ഇരിക്കുമ്പോൾ ജിബ്രീൽ എന്ന മാലാഖ മുഖേന അല്ലാഹു ഈ വചനങ്ങൾ നബിക്ക് അവതരിപ്പിച്ചു എന്ന് മുസ്ലീങ്ങൾ വിശ്വസിക്കുന്നു. വായികുക എന്ന വാക്കാണ് വിശുദ്ധ ഖുർആനിൽ ആദ്യം വെളിപ്പെടുത്തപ്പെട്ടത് എന്നാണ് ഇസ്ലാം മതവിശ്വാസം. അറബിയിൽ വായിക്കുക എന്നെഴുതുന്നത് ഇങ്ങനെയാണ് : [إقرأ]... അതിന്റെ ഉച്ചാരണം ഇംഗ്ലീഷിൽ : iqrag എന്നും, മലയാളത്തിൽ : ഇഖ്‌റഗ് എന്നും ആണ്. അവതരണം: മക്ക സൂക്തങ്ങൾ: 19 ![]() ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ അലഖ് എന്ന താളിലുണ്ട്.
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia