അരുന്ധതി (ഇതിഹാസം)
1994-ൽ ജഗത്ഗുരു രംഭദ്രാചാര്യ (1950-) രചിച്ച ഒരു ഹിന്ദി ഇതിഹാസ കാവ്യം (മഹാകാവ്യം) ആണ് അരുന്ധതി (ഹിന്ദി: अरुन्धती) (1994). 15 സർഗ്ഗങ്ങളിലായി (സർഗാസ്) 1279 ഖണ്ഡകാവ്യം കാണപ്പെടുന്നു. വിവിധ ഹിന്ദു ഗ്രന്ഥങ്ങളിൽ കാണപ്പെടുന്ന ദമ്പതികളായ അരുന്ധതിയെയും വസിഷ്ഠനെയും കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. കവിയുടെ വർണ്ണന അനുസരിച്ച്, ഇതിഹാസത്തിന്റെ കഥ മനുഷ്യന്റെ മാനസിക പരിണാമവുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. [1]ഇതിഹാസത്തിന്റെ പകർപ്പ് ഉത്തർപ്രദേശിലെ ഹരിദ്വാർ ശ്രീ രാഘവ് സാഹിത്യ പ്രഭാഷണ നിധി 1994-ൽ പ്രസിദ്ധീകരിച്ചു. 1994 ജൂലൈ 7,ന് ഈ പുസ്തകം പ്രകാശനം ചെയ്തത് അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് ശങ്കർ ദയാൽ ശർമയായിരുന്നു.[2] കോമ്പോസിഷൻഹിന്ദി ഭാഷയിലെ നാടോടിഭാഷയായ ഖാരി ബൊളിയിൽ എഴുതിയ ഇതിഹാസകാവ്യമായ അരുന്ധതി തിരഞ്ഞെടുത്തത് എന്തിനാണെന്ന് കവി അനുസ്മരിക്കുന്നു. അദ്ദേഹം വസിഷ്ഠ ഗോത്ര കുടുംബത്തിൽ ജനിച്ചതുകൊണ്ട് അരുന്ധതിയോടുള്ള ഭക്തി സ്വാഭാവികമാണെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യൻ സംസ്കാരം, സമൂഹം, നീതി, രാഷ്ട്രം, വൈദിക തത്ത്വചിന്ത തുടങ്ങിയ അമൂല്യമായ ഘടകങ്ങൾ അരുന്ധതിയുടെ സ്വഭാവത്തിലുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. അഗ്നിഹോത്രികളിൽ ഏഴ് സന്യാസികൾക്കൊപ്പം (സപ്തർഷികൾ) അരുന്ധതിക്കും വസിഷ്ഠനും ആണ് പ്രാധാന്യം എന്നും സപ്തർഷികളുടെ ഭാര്യമാരിൽ വസിഷ്ഠന്റെ ഭാര്യ മാത്രമാണ് പൂജിക്കപ്പെടുന്നത്, കൂടാതെ മറ്റ് ഋഷിമാരുടെ ഭാര്യമാർക്കൊന്നും ഈ ബഹുമതി ലഭിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.[1] വിവരണംഇതിഹാസത്തിന്റെ ആഖ്യാനങ്ങളിൽ പലതും ഹിന്ദു ഗ്രന്ഥങ്ങളിൽ കാണാം. ചില ഭാഗങ്ങൾ കവിയുടെ യഥാർത്ഥ രചനകളാണ്.[1]അരുന്ധതിയുടെ ജനനം പതിനെട്ട് പുരാണങ്ങളിൽ ഒന്നായ ശിവ പുരാണത്തിലും ഭാരതത്തിലെ പൗരാണിക തത്ത്വജ്ഞാന ഗ്രന്ഥങ്ങളിലൊന്നായ ശ്രീമദ്ഭഗവതിലും കാണപ്പെടുന്നു. എന്നാൽ ശ്രീമദ്ഭാഗവതത്തിലാണ് ജനനത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. ബ്രഹ്മാവ് അരുന്ധതിക്ക് നൽകുന്ന പ്രബോധനങ്ങൾ ശ്രീരാമചരിത മാനസത്തിലെ ഉത്തരഖണ്ഡത്തിൽ പ്രതിപാദിച്ചിരിക്കുന്നു. വിശ്വാമിത്രനും വസിഷ്ഠനുമിടയിലെ വിദ്വേഷം വാല്മീകി രാമായണത്തിലെ ആദ്യത്തെ പുസ്തകം ആയ ബാലഖണ്ഡിൽ അധിഷ്ഠിതമാണ്. ശക്തിയുടെയും പരാശരൻറെയും ജനനം മഹാഭാരതത്തിലും നിരവധി ബ്രഹ്മണ രചനകളിലും കാണാം. ഇതിഹാസത്തിലെ അവസാന സംഭവം വാല്മീകിയുടെ രാമായണം, ശ്രീരാമചരിത മാനസം, വിനായപത്രിക എന്നിവയുടെ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ്.[1] സംഗ്രഹംഭാഗവതപുരാണമനുസരിച്ച് കർദമപ്രജാപതിയുടെയും ദേവഹൂതിയുടെയും ഒൻപത് പെണ്മക്കളിൽ എട്ടാമത്തവളും ബ്രഹ്മാവിന്റെ എട്ടാമത്തെ മകനും സപ്തർഷിമാരിൽ ഒരാളായ വസിഷ്ഠന്റെ പത്നിയുമാണ് അരുന്ധതി. ദമ്പതികൾക്ക് രാമന്റെ ദർശനം ലഭിക്കുമെന്ന് ദമ്പതികൾക്ക് ബ്രഹ്മാവ് ഉറപ്പുകൊടുക്കുന്നു. ദമ്പതികൾ വർഷങ്ങളോളം രാമനെ കാത്തിരിക്കുന്നു. ഗദ്ദി രാജാവിന്റെ പുത്രനായ വിഷ്വാരത വസിഷ്ഠനിൽ നിന്ന് കാമധേനുവിനെ തട്ടിയെടുക്കാൻ ശ്രമിക്കുന്നു. എന്നാൽ വസിഷ്ഠൻറെ ബ്രഹ്മദണ്ഡയോടു എതിർത്തു നിൽക്കാൻ കഴിഞ്ഞില്ല. വിഷ്വാരതക്ക് പ്രായശ്ചിത്തം ചെയ്യേണ്ടിവരികയും ഋഷി വിശ്വാമിത്രൻ ആയിത്തീരുകയും ചെയ്യുന്നു. പ്രതികാരം നിറഞ്ഞ വിശ്വാമിത്രൻ അരുന്ധതിയുടെയും വസിഷ്ഠന്റെയും നൂറുകണക്കിന് മക്കൾ മരിക്കട്ടെയെന്നു ശപിക്കുന്നു. ദമ്പതികളുടെ ക്ഷമാപണം ഒരു മകന് ശക്തി നല്കുന്നു. അരുന്ധതിയും വസിഷ്ഠനും പിന്നീട് വാനപ്രസ്ഥ ആശ്രമത്തെ നയിക്കുകയും പർണ്ണശാല നോക്കിനടത്തുന്നതിനായി അവരുടെ പേരക്കുട്ടി പരാശരനെ ചുമതലപ്പെടുത്തി. ബ്രഹ്മാവ് അവരെ വീണ്ടും ഗ്രഹസ്ഥാശ്രമത്തിൽ പ്രവേശിപ്പിക്കുവാൻ ഉത്തരവിട്ടു. വീട്ടിലെ ദമ്പതിമാർക്കു മാത്രമേ രാമൻറെ ദർശനഭാഗ്യമുള്ളൂവെന്ന് അവർക്ക് ഉറപ്പു നൽകുന്നു. ദമ്പതികൾ അയോധ്യയിൽ ഒരു ആശ്രമത്തിൽ താമസം ആരംഭിച്ചു. രാമൻറെ ജനനത്തോടെ, സുയഞ്ജന എന്ന ഒരു മകൻ അവർക്ക് ജനിച്ചു. രാമനും സുയഞ്ജനയും ചേർന്ന് അരുന്ധതിയുടെയും വസിഷ്ഠന്റെയും ആശ്രമത്തിൽ ഒരുമിച്ച് പഠനമാരംഭിച്ചു. മിഥിലയിലെ സീതയുടെയും രാമന്റെയും വിവാഹം കഴിഞ്ഞ് അയോധ്യയിൽ പുതുതായി ദമ്പതികൾ വരുമ്പോൾ ആദ്യമായി അരുന്ധതി സീതയെ കാണുന്നു. പതിനാലു വർഷം സീതയും രാമനും വനവാസം നടത്തേണ്ടിവന്നു. പതിനഞ്ചു കാണ്‌ഡങ്ങൾ
അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia