അരവിന്ദ് സ്വാമി
തമിഴ് ചലച്ചിത്ര മേഖലയിലെ ഒരു നടനാണ് അരവിന്ദ് സ്വാമി [1][2] കൂടാതെ ഒരു കാര്യനിർവ്വാഹകസംഘ കമ്പനിയായ ടാലെന്റ് മാക്സിമസ് എന്ന കമ്പനിയുടെ അദ്ധ്യക്ഷനാണ്. ജീവചരിത്രംആദ്യകാലജീവിതംഅരവിന്ദ് സ്വാമി പഠിച്ചത് ചെന്നൈയിലെ ലോയോള കോളേജിലാണ്. പിന്നീട് എം.ബി.എ പഠിക്കുവാനായി അമേരിക്കയിലേക്ക് പോയി. അഭിനയജീവിതംആദ്യ ചിത്രം മണി രത്നം സംവിധാനം ചെയ്ത ദളപതി എന്ന ചിത്രമാണ്. ഒരു നായകനായി അഭിനയിച്ച ചിത്രം മണിരത്നം തന്നെ സംവിധാനം ചെയ്ത റോജ എന്ന ചിത്രമാണ് .ഈ ചിത്രം ഒരു വൻ വിജയമായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തോടെ ഒരു മികച്ച നടനെന്നുള്ള കഴിവ് അരവിന്ദ് സ്വാമി തെളിയിച്ചു. പക്ഷേ, പിന്നീട് അദ്ദേഹം തന്റെ ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ വളരെ ശ്രദ്ധിച്ചു മാത്രമാണ് ചെയ്തിരുന്നത്. ചില ശ്രദ്ധേയമായ ചിത്രങ്ങൾ റോജ , ബോംബെ , മിൻസാര കനവ്, ഇന്ദിര, ദേവരാഗം, അലൈപായുതെ എന്നിവയാണ്. ഇതിൽ റോജ , ബോംബെ എന്നീ ചിത്രങ്ങൾ ധാരാളം പുരസ്കാരങ്ങൾ ലഭിച്ചവയാണ്. ചലച്ചിത്രങ്ങൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia