മലയാളത്തിലെ ശ്രദ്ധേയനായ യുവകഥാകൃത്തും നോവലിസ്റ്റും ചിത്രകാരനുമാണ് അമൽ. വ്യസനസമുച്ചയം എന്ന നോവലിന് 2018 ലെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം, ബഷീർ യുവപ്രതിഭാ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി സർവ്വകലാശാലയും, പോണ്ടിച്ചേരി കേന്ദ്രസർവ്വകലാശാലയും വ്യസനസമുച്ചയം പാഠപുസ്തകമാക്കിയിട്ടുണ്ട്.
ജീവിതരേഖ
തിരുവനന്തപുരം ജില്ലയിലെ പിരപ്പൻകോട് 1987 ൽ ജനനം.
മാവേലിക്കര രാജാരവിവർമ്മ ഫൈൻ ആർട്സ് കോളജിൽനിന്ന് പെയിന്റിങ്ങിൽ ബിരുദം. കൊൽക്കത്ത വിശ്വഭാരതി ശാന്തിനികേതനിൽ നിന്ന് കലാചരിത്രത്തിൽ ബിരുദാനന്തര ബിരുദം. തിരുവനന്തപുരം ഫൈൻ ആർട്സ് കോളജ്, മാവേലിക്കര രാജാ രവിവർമ്മ സെന്റെർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സ് എന്നിവിടങ്ങളിൽ കലാ ചരിത്രാദ്ധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്. ഗ്രാഫിക് കഥകൾ, രേഖാചിത്രങ്ങൾ വരയ്ക്കാറുണ്ട്. ജപ്പാനിലെ ടോക്യോയിൽ ജപ്പാനീസ് ഭാഷാ പഠനം ചെയ്തിട്ടുണ്ട്.