അമോക്സിലിൻബാക്ടീരിയ ബാധമൂലമുണ്ടാകുന്ന രോഗങ്ങളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്ക് ആണ്[1]. മദ്ധ്യകർണ്ണത്തിൽ ബാധിക്കുന്ന അണുബാധയ്ക്കായി ഇതു ഉപയോഗിച്ചുവരുന്നു. തൊണ്ടയിലെ സ്ട്രെപ്റ്റോക്കോക്കസ് അണുബാധ, ന്യൂമോണിയ, ത്വക്കിലെ അണുബാധ, മൂത്രാശയാണുബാധ തുടങ്ങിയവയ്ക്കും ഉപയോഗിക്കുന്നു. വായിലൂടെയാണ് ഇതു അകത്തെയ്ക്ക് കഴിക്കുന്നത്.[1]ഓക്കാനം, തടിപ്പ് എന്നീ സാധാരണ സൈഡ് എഫക്ടുകൾ ഉണ്ടാകാറുണ്ട്.[1]നാവിലും മറ്റും ഉണ്ടാകുന്ന പൂപ്പൽ ബാധ കൂടാനും ക്ലാവുലാനിക് ആസിഡിന്റെ കൂടെ ഉപയോഗിച്ചാൽ വയറിളക്കവും ഉണ്ടാകാം[2]. പെനിസില്ലിൻ അലർജ്ജിയുള്ളവർക്ക് ഇത് നൽകാൻ പാടില്ല. കിഡ്നി രോഗമുള്ളവർക്ക് അമോക്സിലിൻ കുറഞ്ഞ അളവിലേ നൽകാവു. എന്നാൽ ഗർഭാവസ്ഥയിലും മുലയൂട്ടുന്ന സമയത്തും ഇതു നൽകിയാൽ കുഴപ്പമില്ല എന്നു തെളിഞ്ഞിട്ടുണ്ട്.[1]
1972ൽ ആണ് അമോക്സിലിൻ ആദ്യമായി കിട്ടിത്തുടങ്ങിയത്. [3]അമോക്സിലിൻ ലോകാരോഗ്യസംഘടനയുടെ അടിസ്ഥാന ആരോഗ്യമേഖലയിൽ വേണ്ട അവശ്യമരുന്നുകളുടെ പട്ടികയിൽ ഏറ്റവും പ്രമുഖമായ സ്ഥാനമുള്ള, ഔഷധമാണ്. [4]കുട്ടികൾക്ക് ഡോക്ടർമാർ സാധാരണ എഴുതിക്കൊടുക്കുന്ന ആന്റിബയോട്ടിക്കുകളിൽ ഒന്നാണിത്.[5]ജെനറിക് ഔഷധങ്ങളിൽ ഒന്നായി അമോക്സിലിനും ചേർത്തിട്ടുണ്ട്.[1] വികസിതരാജ്യങ്ങളിൽ വളരെ ചെലവുകുറഞ്ഞ് ലഭിക്കുന്ന ഈ ഔഷധത്തിന് [6]യു എസ് പോലുള്ള രാജ്യങ്ങളിൽ വില കൂടുതലാണ്. [1]
സൈനസൈറ്റിസിനു കാരണമായ ബാക്ടീരിയയെ നശിപ്പിക്കാൻ അമോക്സിലിനും അമോക്സിലിൻ - ക്ലാവുലനേറ്റ് സംയുക്തവും ഉപയോഗിച്ചുവരുന്നു. എന്നാൽ കൂടുതൽ സൈനസൈറ്റിസും വൈറസ് മൂലമായതിനാൽ അമോക്സിലിനും അമോക്സിലിൻ - ക്ലാവുലനേറ്റ് സംയുക്തവും ഫലപ്രദമല്ല.[7] ഇക്കാര്യത്തിൽ ചെറിയ ഗുണം അമോക്സിലിൻ ഉപയൊഗിക്കുന്നതിലുണ്ടായാലും അതിന്റെ വിപരീതഗുണം കൂടുതൽ സ്പഷ്ടമായിരിക്കും. [8]
ത്വക്ക് അണുബാധകൾക്ക്
അമോക്സിലിൻ ത്വക്ക് രോഗമായ, ആഗ്നി വൾഗാരിസ് തുടങ്ങിയവയ്ക്കു ഉപയോഗിക്കുന്നു. [9]
മറ്റു ഔഷധങ്ങളുമായി പ്രതികരിക്കാത്ത ചില അണുബാധകൾക്കെതിരെയും അമോക്സിലിൻ ഫലപ്രദമാണ്. [10]
Nonallergic amoxicillin rash eight days after first dose: This photo was taken 24 hours after the rash began.
Eight hours after the first photo, individual spots have grown and begun to merge.
At 23 hours after the first photo, the color appears to be fading, and much of rash has spread to confluence.
പ്രതിപ്രവർത്തനം
അമോക്സിലിൻ താഴെപ്പറയുന്ന ഔഷധങ്ങളോട് പ്രതികരിച്ചേയ്ക്കാം:
↑Gillies, M; Ranakusuma, A; Hoffmann, T; Thorning, S; McGuire, T; Glasziou, P; Del Mar, C (17 November 2014). "Common harms from amoxicillin: a systematic review and meta-analysis of randomized placebo-controlled trials for any indication". CMAJ : Canadian Medical Association [Journal de l'Association medicale canadienne]. 187: E21-31. doi:10.1503/cmaj.140848. PMID25404399.
↑Ahovuo-Saloranta, A.; Rautakorpi, U. M.; Borisenko, O. V.; Liira, H.; Williams Jr, J. W.; Mäkelä, M. (2014). Ahovuo-Saloranta, Anneli (ed.). "Antibiotics for acute maxillary sinusitis". The Cochrane Library. doi:10.1002/14651858.CD000243.pub3.