അബുദ്ദർദാഅ്
മുഹമ്മദ് നബിയുടെ അനുചരന്മാരിലൊരാളായിരുന്നു അബുദ്ദർദാഅ് അൽ അൻസാരി(അറബി: أبو الدرداء الأنصاري, d. 32 AH/652 CE)[2]. ഉമ്മു ദർദാഅ് എന്ന സ്വഹാബി വനിത ഇദ്ദേഹത്തിന്റെ ഭാര്യയായിരുന്നു. ഹാകിമുൽ ഉമ്മ[3] അഥവാ സമുദായത്തിന്റെ യുക്തിമാൻ എന്ന അപരനാമത്തിൽ അദ്ദേഹം അറിയപ്പെട്ടു[1]. ജീവചരിത്രംമദീനയിലെ ഒരു വ്യാപാരിയായിരുന്ന അബുദ്ദർദാഅ്, ഖസ്റജ് ഗോത്രത്തിലെ ഹാരിഥ് കുടുംബത്തിലാണ് ജനിച്ചുവളർന്നത്. സൽമാനുൽ ഫാരിസി എന്ന മുഹാജിറുമായി അൻസ്വാർ ആയ ഇദ്ദേഹം സാഹോദര്യം സ്ഥാപിച്ചിരുന്നു[4]. അഭയം തേടി വന്ന മുഹാജിറുകളെയും മദീനയിലെ അൻസ്വാറുകളെയും പരസ്പരം സഹോദരന്മാരായി നിശ്ചയിച്ചുകൊടുക്കുകയായിരുന്നു പ്രവാചകൻ മുഹമ്മദ് ചെയ്തിരുന്നത്. ബദർ യുദ്ധശേഷമാണ് അബുദ്ദർദാഅ് ഇസ്‌ലാമിലേക്ക് കടന്നുവരുന്നത്[5]. ഖലീഫ ഉസ്മാന്റെ ഭരണകാലത്ത് സിറിയയിലെ ഗവർണറായി പ്രവർത്തിച്ചുവന്ന അബുദ്ദർദാഅ്, ദമാസ്കസിൽ വെച്ചാണ് മരണമടയുന്നത്. ഇഹലോകജീവിതത്തിന്റെ നശ്വരതയിലൂന്നിയുള്ളതായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ. വളരെ ചെറിയ സൗകര്യങ്ങൾ മാത്രം ഉപയോഗിച്ചുവന്ന അദ്ദേഹം ജീവിതം തിർച്ചുനൽകേണ്ടതായുള്ള ഒരു വായ്പയാണ് എന്നാണ് അഭിപ്രായപ്പെട്ടത്. പണ്ഡിതന്മാരെയും വിദ്യാർത്ഥികളെയും ഒരേപോലെ പ്രോത്സാഹിപ്പിച്ചിരുന്നു അദ്ദേഹം. അവലംബം
External links
|
Portal di Ensiklopedia Dunia