അബിൻ ജോസഫ്
ഒരു മലയാളി ചെറുകഥാകൃത്ത് ആണ് അബിൻ ജോസഫ്. അബിന്റെ, കല്യാശേരി തീസിസ് എന്ന രചനയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2020 ലെ യുവപുരസ്കാരവും കേരള സാഹിത്യ അക്കാദമി ഗീതാഹിരണ്യൻ എൻഡോവ്‌മെന്റും ലഭിച്ചിട്ടുണ്ട്.[1] ജീവിതരേഖകണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്ത് കീഴ്പ്പള്ളിയിൽ തട്ടത്ത് ജോയിയുടെയും മേരിയുടെയും മകനായി 1990 ഒക്ടോബർ 26 ന് ജനനം.[2] ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിൽ കോട്ടയം കുറുപ്പന്തറ മേഖലയിൽ നിന്ന് കണ്ണൂരിലെ മലയോര മേഖലയിലേക്ക് കുടിയേറിയവരാണ് അബിന്റെ കുടുംബം.[3] ഇടവേലി ഗവൺമെന്റ് എൽപി സ്കൂൾ, വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി സ്കൂൾ വിദ്യാഭ്യാസം.[4] തുടർന്ന് ഇരിട്ടി എം.ജി. കോളേജിൽ നിന്ന് ഭൌതികശാസ്ത്രത്തിൽ ബിരുദവും ഡോൺ ബോസ്കോ കോളേജിൽ നിന്ന് ജേർണലിസത്തിൽ ബിരുദാനന്തര ബിരുദവും നേടി.[4] മാതൃഭൂമി പീര്യോഡിക്കൽസിൽ സബ് എഡിറ്ററായിരുന്നു.[4] സാഹിത്യ സംഭാവനകൾ
പുരസ്കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia