അപ്പെർച്വർ![]() ഛായാഗ്രാഹിയിലേക്ക് കടക്കുന്ന പ്രകാശത്തെ നിയന്ത്രിക്കുന്നതിനായി, വ്യാസം വ്യത്യാസപ്പെടുത്താൻ സാധിക്കുന്നതരത്തിലുള്ള ദ്വാരമാണ് അപ്പെർച്വർ.[1] കാമറയുടെ ലെൻസിനു പുറകിൽ, കണ്ണിലെ ഐറിസിനു സമാനമായ പ്രവർത്തനമാണ് അപ്പെർച്വർ ചെയ്യുന്നത്. ![]() അപെർച്വറിന്റെ വലിപ്പം വ്യത്യാസപ്പെടുത്തുന്നതിനനുസരിച്ച് ചിത്രത്തിന്റെ തെളിച്ചത്തിലും മാറ്റം വരുന്നു. രംഗം ഇരുണ്ടതാണെങ്കിൽ അപെർച്വർ വ്യാസം വർദ്ധിപ്പിക്കേണ്ടതുണ്ട്. രംഗം തെളിച്ചമുള്ളതാണെങ്കിൽ അപ്പെർച്വർ വ്യാസം കുറക്കുകയും വേണം. അപ്പെർച്വറിന്റെ വലിപ്പത്തെ സ്റ്റോപ്പ് എന്നാണ് പറയുന്നത്. എഫ് സംഖ്യ ഉപയോഗിച്ചാണ് അപ്പെർച്വർ സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന് എഫ്-22 ഒരു കുറഞ്ഞ അപ്പെർച്വർ വ്യാസത്തേയും എഫ്-2 എന്നത് കൂടിയ അപ്പെർച്വർ വ്യാസത്തേയും സൂചിപ്പിക്കുന്നു. ![]()
ലെൻസ് സ്വീകരിക്കുന്ന പ്രകാശത്തിന്റെ അളവ്, അപ്പെർച്വർ വിസ്തീർണ്ണത്തിന് ആനുപാതികമാണ് - ഇവിടെ f ഫോക്കസ് ദൂരവും N എഫ് സംഖ്യയുമാണ്. അവലംബം
|
Portal di Ensiklopedia Dunia