അന്നമനട പരമേശ്വര മാരാർപഞ്ചവാദ്യരംഗത്ത് തിമിലവിദഗ്ദ്ധരിൽ പ്രഥമഗണനീയനായ കലാകാരനാണ് അന്നമനട പരമേശ്വര മാരാർ (1952-2019). കേരള സംഗീത നാടക അക്കാദമിയുടേതടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ജീവിതരേഖ1952 ജൂൺ 5-ന് ഇടവമാസത്തിലെ വിശാഖം നക്ഷത്രത്തിൽ തൃശ്ശൂർ അന്നമനട പടിഞ്ഞാറേ മാരാത്ത് കുടുംബത്തിൽ ജനിച്ചു. പഞ്ചവാദ്യ കുലപതികളായിരുന്ന അന്നമനട ത്രയത്തിൽ പെട്ടവരുടെ അനന്തരവനായിരുന്നു അദ്ദേഹം. കേരള കലാമണ്ഡലത്തിലെ തിമിലപരിശീലനത്തിനുള്ള ആദ്യബാച്ചിൽ വിദ്യാർത്ഥിയായിരുന്നു. കലാമണ്ഡലത്തിൽ അരങ്ങേറ്റം കഴിഞ്ഞ് പല്ലാവൂർ സഹോദരൻമാർക്കുകീഴിൽ രണ്ടുവർഷത്തെ അധികപരിശീലനം നേടി. ദീർഘകാലം പ്രമേഹബാധിതനായിരുന്ന പരമേശ്വരമാരാർക്ക് തന്മൂലം വലതുകയ്യിലെ രണ്ട് വിരലുകൾ മുറിച്ചുമാറ്റേണ്ടിവന്നിരുന്നു. ഇതേത്തുടർന്ന് അദ്ദേഹം വാദ്യരംഗത്തോട് വിടപറഞ്ഞു. 2019 ജൂൺ ആദ്യവാരത്തിൽ ന്യുമോണിയാബാധയെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപതിയിൽ പ്രവേശിപ്പിയ്ക്കപ്പെട്ട അദ്ദേഹം അവിടെ വച്ച് ജൂൺ 12-ന് വൈകീട്ട് അഞ്ചുമണിയോടെ അന്തരിച്ചു. [1] മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. പുരസ്കാരങ്ങൾ
അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia