അനാർക്കലി മരിക്കാർ
പ്രധാനമായും മലയാള സിനിമകളിൽ അഭിനയിക്കുന്ന ചലച്ചിത്ര നടിയാണ് അനാർക്കലി മരിക്കർ. ആദ്യകാല ജീവിതംനിയാസ് മരിക്കർ, ലാലി പി. എം എന്നിവരുടെ മകളായാണ് അനാർക്കലി ജനിച്ചത്. അവളുടെ പിതാവ് ഒരു ഫോട്ടോഗ്രാഫറും അമ്മ ഒരു നടിയുമാണ്. നമ്പർ 1 സ്നേഹതീരം ബാംഗ്ലൂർ നോർത്ത് എന്ന മലയാള ചിത്രത്തിലെ മുൻ ബാലതാരമായിരുന്ന ലക്ഷ്മി മരിക്കർ എന്ന ഒരു മൂത്ത സഹോദരിയുണ്ട്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടി. തന്റെ സഹോദരിയുടെ സുഹൃത്തായ ഛായാഗ്രാഹകൻ അനന്ദ് സി. ചന്ദ്രൻ വഴി ആനന്ദം എന്ന ആദ്യ ചിത്രത്തിലെ വേഷം ലഭിച്ചു. അഭിനയ ജീവിതം2016 ൽ ആനന്ദം എന്ന റൊമാന്റിക്-കോമഡി ചിത്രത്തിലൂടെ അനാർക്കലി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അനാർക്കലിയുടെ രണ്ടാമത്തെ ചിത്രമായിരുന്നു വിമാനം (2017). പൃഥ്വിരാജ് സുകുമാരൻ നായകനായ ഈ ചിത്രം പ്രദീപ് നായരാണ് സംവിധാനം ചെയ്തത്. അതിനുശേഷം, നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്ത അമല എന്ന ചിത്രത്തിലെ പ്രധാന വേഷത്തിൽ അനാർക്കലി അഭിനയിച്ചു. 2018 ൽ മന്ദാരത്തിൽ ആസിഫ് അലിയുടെ നായികയായി അഭിനയിച്ചു. 2019 ൽ, പാർവതി തിരുവോത്ത്, ടൊവിനോ തോമസ്, ആസിഫ് അലി എന്നിവർക്കൊപ്പം നവാഗത സംവിധായകൻ മനു അശോകന്റെ ഉയരെ എന്ന ചിത്രത്തിൽ അഭിയിച്ചു. പല്ലവി (പാർവ്വതി) എന്ന നായികയുടെ സുഹൃത്തായ സരിയ ഡി കോസ്റ്റ എന്ന കഥാപാത്രം നിരൂപക പ്രശംസ നേടി. പുതുമുഖ സംവിധായകൻ സനിൽ കളത്തിൽ സംവിധാനം ചെയ്ത മാർക്കോണി മത്തായി എന്ന സിനിമയിൽ അതിഥി വേഷം ചെയ്തിട്ടുണ്ട്. ജയറാമും വിജയ് സേതുപതിയുമായിരുന്ന ഈ സിനിമയിലെ പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. ചലച്ചിത്രരചന
മറ്റുവിധത്തിൽ പരാമർശിച്ചിട്ടില്ലെങ്കിൽ എല്ലാ സിനിമകളും മലയാള ഭാഷയിലാണ്.
അവലംബങ്ങൾ
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia