അഡോൾഫ് മേയർ
അഡോൾഫ് എഡ്വേർഡ് മേയർ (ജീവിതകാലം: 9 ഓഗസ്റ്റ് 1843 - 25 ഡിസംബർ 1942) ഒരു ജർമ്മൻ കാർഷിക രസതന്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിന്റെ പുകയിലയെ ബാധിക്കുന്ന മൊസൈക് രോഗത്തെക്കുറിച്ചുള്ള പ്രവർത്തനങ്ങൾ പുകയില മൊസൈക് വൈറസും പൊതുവെ വൈറസുകളും കണ്ടെത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു. ഓൾഡൻബർഗിലെ ഒരു ഹൈസ്‌കൂൾ അധ്യാപകന്റെ കുടുംബത്തിലാണ് 1843 ൽ മേയർ ജനിച്ചത്. പ്രശസ്ത ജർമ്മൻ രസതന്ത്രജ്ഞൻ ലിയോപോൾഡ് ഗ്മെലിന്റെ മകളായിരുന്നു അദ്ദേഹത്തിന്റെ മാതാവ്. 1860 മുതൽ 1862 വരെ കാൾസ്‌റൂഹെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ഗണിതവും രസതന്ത്രവും പഠിച്ചു. 1879-ൽ നെതർലാൻഡിലെ വാഗെനിൻഗെനിലെ അഗ്രികൾച്ചറൽ എക്സ്പിരിമെൻറ് സ്റ്റേഷന്റെ ഡയറക്ടർ സ്ഥാനം മേയർ വഹിക്കവേ, പുകയിലച്ചെടിയെ ബാധിക്കുന്ന ഒരു പ്രത്യേക തരം രോഗത്തെക്കുറിച്ച് പഠനം നടത്താൻ ഡച്ച് കർഷകർ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. 1886-ൽ ഈ രോഗത്തെക്കുറിച്ച് ഒരു പ്രബന്ധം പ്രസിദ്ധീകരിച്ച മേയർ, അതിന് ടുബോക്കോ മൊസൈക് രോഗം എന്ന് പേരിട്ട്, രോഗത്തിന്റെ ലക്ഷണങ്ങളെക്കുറിച്ച് വിശദമായി തന്റെ പ്രബന്ധത്തിൽ വിവരിച്ചു.[1] രോഗം ബാധിച്ച പുകയില സസ്യങ്ങളിൽ നിന്നുള്ള സ്രവത്തിലൂടെ ആരോഗ്യകരമായ വളരുന്ന സസ്യങ്ങളിലേയ്ക്ക് രോഗം ബാധിക്കുന്നതായി അദ്ദേഹം തെളിയിച്ചു. അക്കാലത്ത്, വളരെ ചെറിയ ബാക്ടീരിയയോ വിഷവസ്തുക്കളോ പടർത്തിയിരുന്നുവെന്ന് കരുതപ്പെട്ടിരുന്ന ഈ രോഗത്തിന്റെ യഥാർത്ഥ കാരണം ടുബാക്കോ മൊസൈക് വൈറസ് (ടിഎംവി) ആണെന്ന് കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് തെളിഞ്ഞത്. അവലംബം
|
Portal di Ensiklopedia Dunia