അജന്ത മെൻഡിസ്
ബാലപുവാഡുഗെ അജന്താ മെൻഡിസ് ശ്രീലങ്കയ്ക്കു വേണ്ടി കളിക്കുന്ന ഒരു ക്രിക്കറ്ററാണ്. സ്ലോ മീഡിയം ബൗളറാണെങ്കിലും ഗൂഗ്ലീസ്, ഓഫ്-ബ്രേക്ക്സ്, റ്റോപ്-സ്പിന്നേഴ്സ്, ഫ്ലിപ്പേഴ്സ് തുടങ്ങി മെൻഡിസ് തന്റെ നടുവിരലിന്റെ മാന്ത്രികജാലം കൊണ്ട് പലതരത്തിൽ പന്തെറിയുന്നു. ഏകദിനക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ഏറ്റവും നല്ല പ്രദർശനം 2008-ലെ ഏഷ്യാക്കപ്പ് ഫൈനൽ മത്സരത്തിലായിരുന്നു. അതിൽ വെറും 13 റൺസ് വിട്ടുകൊടുത്ത് മെൻഡിസ് 6 വിക്കറ്റ് കൊയ്തു. ഇതടക്കം 17 വിക്കറ്റുകൾ കൈയ്യടക്കി ടൂർണ്ണമെന്റിലെ മാൻ ഓഫ് ദി സീരീസ് അവാർഡും മെൻഡിസ് കൈയ്യടക്കി[1]. മെൻഡിസ് ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേർസ് ടീമിനു വേണ്ടിയും കളിക്കുന്നു. മെൻഡിസിന്റെ ആദ്യ ടെസ്റ്റ് ക്രിക്കറ്റ് മത്സരം 2008 ജൂലൈ 23-ന് ഇന്ത്യയ്ക്ക് എതിരെയായിരുന്നു. ആ മത്സരത്തിൽ അദ്ദേഹം 132 വിട്ടുകൊടുത്തുകൊണ്ട് 8 വിക്കറ്റുകൾ നേടി. അങ്ങനെ ഒരു ടെസ്റ്റ് മാച്ചിൽ 8 വിക്കറ്റ് നേടുന്ന ആദ്യ ശ്രീലങ്കൻ ബൗളറായി മെൻഡിസ് മാറി. 2008 സെപ്തംബറിൽ ദുബായിൽ വെച്ച് നടന്ന ഐ.സി.സി. അവാർഡ് സമ്മാനദാന ചടങ്ങിൽ എമർജിംഗ് പ്ലേയർ ഓഫ് ദി ഇയർ അവാർഡ് മെൻഡിസ് ഏറ്റുവാങ്ങി. 2009 മാർച്ച് 3-ന് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലേക്ക് പോവുകയായിരുന്ന ശ്രീലങ്കൻ ടീം സഞ്ചരിച്ചിരുന്ന ബസ്സിനു നേരെ ആക്രമണമുണ്ടായി. ബസ്സിന്റെ കാവലിനായി നിന്നിരുന്ന അഞ്ച് ഭടന്മാർ കൊല്ലപ്പെട്ട ഈ ആക്രമണത്തിനിരയായ ടീമിൽ മെൻഡിസും ഒരംഗമായിരുന്നു[2]. 2010 ആഗസ്ത് 6-ന് ഇന്ത്യക്കെതിരായി മെൻഡിസ് തന്റെ ആദ്യ അർദ്ധസെഞ്ചുറി നേടി. ആ കളിയിൽ എല്ലാ ബൗളർമാരേയും മെൻഡിസിനു നേരിടേണ്ടിയും വന്നു-പത്താമനായിറങ്ങുന്ന ഒരു ബാറ്റ്സ്‌മാന് അപൂർവ്വമായി മാത്രം നേരിടേണ്ടി വരുന്ന ഒരനുഭവം. ഒരു മികച്ച ട്വന്റി 20 ബൗളറാണ്. 2012 സെപ്തംബർ വരെ ട്വന്റി 20 ക്രിക്കറ്റിൽ 6 വിക്കറ്റുകൾ കരസ്ഥമാക്കിയ ഒരേയൊരു ബൗളറാണ് മെൻഡിസ്, കൂടാതെ ഈ നേട്ടം ഇരുതവണ കൊയ്ത ഒരേയൊരാളും.[3].2012 ഒക്ടഓബർ 26-ന് ശ്രീലങ്കയിലെ ഏറ്റവും വലിയ സിവിലിയൻ അവാർഡായ "ശ്രീലങ്കൻ ഓർഡർ ഓഫ് ബന്ധു" മെൻഡിസ് ഏറ്റുവാങ്ങി. ആദ്യകാല ജീവിതവും വ്യക്തിജീവിതവുംമൊറാറ്റുവ എന്ന ചെറുഗ്രാമത്തിൽ 1985 മാർച്ച് 11-നാണ് മെൻഡിസിന്റെ ജനനം.അഞ്ചംഗ കുടുംബത്തിലെ മൂന്നമനായണ് മെൻഡിസ് ജനിച്ചത്.അദ്ദേഹം മതപരമായി കത്തോലിക്കനാണ്.[4][5].തന്റെ ഗ്രാമത്തിലെ തന്നെ സെന്റ്.അന്തോണീസ് കോളേജിലയിരുന്നു മെൻഡിസിന്റെ ആദ്യകാല വിദ്യാഭ്യാസം.അവിടെയാകട്ടെ കായികമേഖലയ്ക്ക് വലിയ പ്രാധാന്യം നൽകാതെ, അതിനുള്ള അവസരങ്ങൾ തന്നെയില്ലായിരുന്നു.2000-ത്തിലാണ് മൊരാറ്റുവ മഹാ വിദ്യാലയത്തിൽ പ്രവേശനം നേടിയതും കായികരംഗത്തേയ്ക്ക് പതുക്കെ പ്രവേശിച്ചതും. മെൻഡിസിലെ കഴിവ് കണ്ടെത്തുന്നത് സ്കൂൾ കോച്ച് ആയിരുന്ന ലക്കി റോഗേഴ്സ് ആണ്. അപ്പോൾ മെൻഡിസിന്റെ പ്രായം 13. 2000-ത്തിൽ അണ്ടർ-15 ടീമിലേയ്ക്ക് തിരഞ്ഞടുക്കപ്പെട്ട മെൻഡിസ് പിന്നീട് ക്യാപ്റ്റൻ സ്ഥാനത്തേക്കും ഉയർത്തപ്പെട്ടു. പട്ടാള ജീവിതം200-2004 കളിൽ ശ്രീലങ്കൻ ആർമ്മിയ്ക്കെതിരായി നടന്ന മത്സരങ്ങളിൽ മെൻഡിസിന്റെ കഴിവ് ശ്രദ്ധിക്കപ്പെട്ടു.ഇതേത്തുടർന്ന് മെൻഡിസിനെ ശ്രീലങ്കൻ ആർമ്മിയിലേക്ക ക്ഷണിക്കപ്പെട്ടു.[6]. അടിസ്ഥാന പരിശീലനത്തിനുശേഷം ആർമ്മി ടീമിനു വേണ്ടി കളിക്കുകയും ആർമ്മിയിൽ ഗണ്ണർ ആയി സേവനമനുഷ്ഠിക്കുകയും ചെയ്തു[6].ഏഷ്യാക്കപ്പിനെത്തുടർന്ന് അദ്ദേഹത്തെ സെർജന്റായി സ്ഥാനക്കയറ്റം നൽകി[7].2008 ജൂലൈ 7-ന് സെക്കന്റ് ലഫ്റ്റെനെന്റായിത്തീരുകയും ചെയ്തു[8]. അവലംബം
|
Portal di Ensiklopedia Dunia