അച്ഛൻസമൂഹത്തിലെ പ്രത്യുദ്പാദനത്തിന് കാരണമാകുന്ന പുരുഷ ദാതാവിനെ അച്ഛൻ എന്നു പറയുന്നു. കുട്ടികളുടെ പുരുഷ രക്ഷിതാവ് എന്നും അച്ഛനെ വിശേഷിപ്പിക്കാം. അച്ഛന്റെ സ്ത്രീലിംഗമാണ് അമ്മ. നരവംശ ശാസ്ത്രജ്ഞനായ മോറിസ് ഗോദെലിയറുടെ അഭിപ്രായ പ്രകാരം പുരുഷന്മാർ സമൂഹത്തിൽ വഹിക്കുന്ന രക്ഷിതാവിന്റെ കർത്തവ്യം മനുഷ്യരെ ജൈവശാസ്ത്രപരമായി ഏറ്റവും അടുത്തു നിൽക്കുന്ന ചിമ്പാൻസിയിൽ നിന്നും ബോണോബുകളിൽ വ്യത്യസ്തമാക്കുന്ന ഒരു പ്രധാന കണ്ണിയാണ്.[1][2] അമ്മയെപ്പോലെ തന്നെ ജൈവശാസ്ത്രപരവും സാമൂഹികവും നിയമപരവുമായി അച്ഛനും കുട്ടികളുമായി ബന്ധമുണ്ട്. ചരിത്രപരമായി കുട്ടികളുടെ പൈതൃകത്തിന്റെ അടിസ്ഥാനത്തിലാണ് പിതൃത്വം നിർണ്ണയിക്കപ്പെട്ടിരുന്നത്. പൈതൃകത്തിൻറെ തെളിവ് കണ്ടെത്താൻ ചില സാമൂഹിക നിയമങ്ങൾ പണ്ടു കാലം മുതൽക്കു തന്നെ സമൂഹത്തിൽ നടപ്പാക്കിയിട്ടുണ്ട്. അമ്മയുടെ ഭർത്താവിനെ അച്ഛനെന്ന് വിളിക്കുന്നത് ഇത്തരം നിയമങ്ങളുടെ ബലത്തിലാണ്. കുട്ടികളുടെ അമ്മയുടെ കാര്യത്തിൽ തർക്കമില്ല എന്നും അച്ഛൻറെ പദവി വിവാഹത്തിലൂടെയാണ് നിർണ്ണയിക്കപ്പെടുന്നതെന്നും റോമൻ കാലഘട്ടത്തിൽ തന്നെ വിശ്വസിച്ചിരുന്നു (Mater semper certa; pater est quem nuptiae demonstrant). ആധുനിക കാലഘട്ടം എത്തിയപ്പോഴേക്കും കുട്ടികളുടെ പിതൃത്വം തെളിയിക്കാനായി ഡി.എൻ.എ. പരിശോധന പോലുള്ള സംവിധാനങ്ങൾ വന്നിട്ടുണ്ട്. വിവാഹിതരിൽ തർക്കമുള്ളവരുടെയും അവിവാഹിതരുടെയും കുട്ടികളുടെ പിതൃത്വം തെളിയിക്കാൻ ഈ പരിശോധന ഗുണം ചെയ്യുന്നു. നിരുക്തംഅച്ഛൻ എന്ന പദത്തിന്റെ നിഷ്പത്തിയെ പറ്റി വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുണ്ട്. 'അച്ഛഃ' എന്ന സംസ്‌കൃത പദത്തിനു 'ന ഛതി ദൃഷ്ടിം' (ദൃഷ്ടിയെ ഛേദിച്ചു കളയാത്തത്, കണ്ണെടുക്കാൻ അനുവദിക്കാത്തത്, സന്തോഷിപ്പിക്കുന്നത്, തെളിവുള്ളത്, നിർമ്മലം എന്നിങ്ങനെ വ്യാത്പത്ത്യർഥം) എന്ന് നിരുക്താർഥം പറയുന്നു. [3] അച്ഛന് മക്കളോടുള്ള അകളങ്കിതമായ സ്‌നേഹ വായ്പാണ് പിതാവെന്ന വാക്കിന്റെ സ്ഥാനത്ത് ഈ പദം പ്രചുരമായി പ്രയോഗിക്കാൻ കാരണം. 'അച്ഛഃ' എന്ന സംസ്‌കൃത പദത്തിന് ശ്രേഷ്ഠൻ എന്ന് അർഥം. അച്ഛൻ എന്ന പദവുമായി ഉച്ചാരണത്തിലെ ഏകദേശ സാദൃശ്യം കൊണ്ടു വന്നു ചേർന്ന
അവലംബം
|
Portal di Ensiklopedia Dunia