അങ്കമാലി പടിയോല1787 [1] ഫെബ്രുവരി 1-ന് [2][3] അങ്കമാലിയിലെ വിശുദ്ധ ഗീവർഗീസിന്റെ നാമത്തിലുള്ള വലിയ പള്ളിയിൽ പാറേമ്മാക്കൽ തോമ്മാക്കത്തനാരുടെ നേതൃത്വത്തിൽ നടന്ന പള്ളി പ്രതിപുരുഷയോഗത്തിൽ സുറിയാനി കത്തോലിക്കർക്കായി പുറത്തിറക്കിയ ധവളപത്രമായിരുന്നു അങ്കമാലി പടിയോല [4]. കൂനൻ കുരിശുസത്യത്തിനു ശേഷം കത്തോലിക്കാ സഭയോട് വിധേയത്വത്തിൽ തുടർന്ന കേരളത്തിലെ ക്രിസ്ത്യാനികൾക്ക് കർമ്മലീത്തരും മറ്റുമായ വിദേശ മിഷനറിമാരുടേയും വൈദികമേലദ്ധ്യക്ഷന്മാരുടേയും ഭരണത്തിൽ കീഴിൽ നേരിടേണ്ടി വന്ന തിക്താനുഭവങ്ങൾ എണ്ണിപ്പറഞ്ഞ്, തങ്ങളിൽ ഒരുവനെ മാത്രമേ ഇനിയുള്ള കാലം സഭാനേതാവായി സ്വീകരിക്കുകയുള്ളു എന്ന് പള്ളിപ്രതിപുരുഷന്മാർ പടിയോലയിലൂടെ പ്രഖ്യാപിച്ചു . സുറിയാനി കത്തോലിക്കരുടെ ഗോവർണ്ണദോർ എന്ന നിലയിൽ അങ്കമാലിയിലെ യോഗം വിളിച്ചുകൂട്ടുകയും അതിൽ അദ്ധ്യക്ഷത വഹിക്കുകയും ചെയ്ത തോമ്മാ കത്തനാരെ തന്നെ അവരുടെ മെത്രാപ്പോലീത്തയായി വാഴിച്ചു കാണാനുള്ള അഭിലാഷവും പടിയോല പ്രകടിപ്പിക്കുന്നു. 84 സുറിയാനി കത്തോലിക്കാ പള്ളികളുടെ പ്രതിപുരുഷന്മാർ യോഗത്തിൽ പങ്കെടുത്തു. തിരുവിതാംകൂർ, കൊച്ചി ഭരണകൂടങ്ങളുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന തച്ചിൽ മാത്തൂത്തരകൻ എന്ന ക്രിസ്തീയ നേതാവ് ഈ യോഗം വിളിച്ചുകൂട്ടുന്നതിൽ കാര്യമായ പങ്കുവഹിച്ചു.[2] ഈ യോഗത്തോടനുബന്ധിച്ച് രൂപതയുടെ ഭരണത്തിൽ പാറേമ്മാക്കൽ കത്തനാരെ സഹായിക്കുന്നതിന് കാനോനികൾ (Kaanonists) എന്നറിയപ്പെടുന്ന 12 വൈദികരെ ചുമതലപ്പെടുത്തുകയും ചെയ്തു[5] ![]() പശ്ചാത്തലംവരാപ്പുഴ അതിരൂപതയുടെ മെത്രാൻ ഫ്ലോറൻസിയൂസിന്റെ ശവസംസ്കാരച്ചടങ്ങിൽ സംബന്ധിക്കാൻ ചെന്ന സുറിയാനി കത്തോലിക്കാ പ്രതിനിധികൾക്ക് നേരിടേണ്ടിവന്ന അപമാനകരമായ പെരുമാറ്റത്തെ തുടർന്ന്, സുറിയാനി കത്തോലിക്കാ പ്രതിനിധികളായ കരിയാറ്റിൽ മല്പാനും പാറേമ്മാക്കാൽ തോമ്മാക്കത്തനാരും, കർമ്മലീത്തർക്ക് കേരളനസ്രാണികളുടെ മേലുള്ള അധികാരത്തിന് അറുതി വരുത്താൻ അഭ്യർത്ഥിക്കുന്ന നിവേദവുമായി റോമും പോർച്ചുഗലും സന്ദർശിച്ചിരുന്നു. 1778-നും 1786-നും ഇടയിൽ നടന്ന ആ സാഹസയാത്രയുടെ കഥ തോമാക്കത്തനാർ ഭാരതീയ ഭാഷകളിലെ തന്നെ ആദ്യയാത്രാവിവരണഗ്രന്ഥമായ വർത്തമാനപ്പുസ്തകത്തിൽ പറയുന്നുണ്ട്. അവരുടെ നിവേദനത്തിന്റെ ഫലമായി കരിയാറ്റിൽ മല്പാൻ പോർത്തുഗലിൽ വച്ച് മാർപ്പാപ്പായുടെ ഉത്തരവോടെ കൊടുങ്ങല്ലൂർ രൂപതയുടെ മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടിരുന്നു.[6] എന്നാൽ മടക്കയാത്രയിൽ ഗോവയിൽ വച്ച് അദ്ദേഹം സംശയാസ്പദമായ സാഹചര്യത്തിൽ മരണമടഞ്ഞു. ഗോവയിലെ വിദേശസഭാനേതൃത്വം അദ്ദേഹത്തെ വധിച്ചതാണെന്ന് സംശയിക്കപ്പെടുന്നു. തുടർന്ന് കേരളത്തിൽ മടങ്ങിയെത്തിയ തോമ്മാക്കത്തനാർ, പരേതനായ മെത്രാപ്പോലീത്തയുടെ അന്തിമ തീരുമാനമനുസരിച്ച് കൊടുങ്ങല്ലൂർ രൂപതയുടെ ഗോവർണ്ണദോർ (വികാരി ജനറൽ) ആയി ഭരണമേറ്റു. ആ സ്ഥാനത്തിരുന്നാണ് അദ്ദേഹം അങ്കമാലിയിലെ പ്രതിപുരുഷയോഗം വിളിച്ചുകൂട്ടിയത്. ഉള്ളടക്കംതുടക്കംപാശ്ചാത്യമിഷനറിമാരിൽ നിന്ന് സുറിയാനി ക്രിസ്ത്യാനികൾക്ക് നേരിടേണ്ടിവന്ന തിക്താനുഭവങ്ങളുടെ അനുസ്മരണമാണ് പടിയോലയുടെ ഏറിയഭാഗവും. ക്രിസ്തുശിഷ്യനായ തോമ്മാശ്ലീഹായിൽ നിന്നുള്ള കേരള ക്രിസ്തീയസഭയുടെ ഉത്ഭവത്തെ അനുസ്മരിച്ചുകൊണ്ടുള്ള തുടക്കം, സുറിയാനി ക്രിസ്ത്യാനികളുടെ ശിഥിലീകരണത്തിൽ കലാശിച്ച കൂനൻ കുരിശുസത്യത്തിന്റെ പശ്ചാത്തലത്തേയും പ്രത്യാഘാതങ്ങളേയും പരാമർശിക്കുന്നു:-
ദൗത്യസ്മരണതുടർന്ന് സഭയുടെ വിഭജനത്തിന് ശേഷമുണ്ടായ സംഭവങ്ങളെ വിവരിക്കുന്ന പടിയോല, കരിയാറ്റിൽ യൗസേപ്പു മല്പാനും പാറേമ്മാക്കൽ തോമ്മാകത്തനാരും ചേർന്ന് റോമിലേയ്ക്ക് നടത്തിയ ദൗത്യയാത്രയെ പരാമർശിക്കുന്നു. ദൗത്യത്തിനിടെ സുറിയാനി ക്രിസ്ത്യാനികളുടെ മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ട കരിയാറ്റിൽ മല്പാൻ, മടക്കയാത്രയിൽ ഗോവയിൽ വച്ച് മരണമടഞ്ഞു. അദ്ദേഹത്തെ മിഷനറിമാർ കൊലചെയ്യുകയായിരുന്നെന്ന് പടിയോല ആരോപിക്കുന്നു:-
അപേക്ഷ,നിശ്ചയംയൂറോപ്യൻ വൈദികമേലദ്ധ്യക്ഷന്മാർക്ക് ഇനി കീഴടങ്ങുകയില്ലെന്ന പ്രഖ്യാപനവും ഗോവർണ്ണദോർ തോമ്മാക്കത്തനാരെ മെത്രാപ്പോലീത്തയായി വാഴിക്കണമെന്ന അപേക്ഷയും അത് സാധിച്ചു തരാതിരുന്നാൽ എന്തുചെയ്യുമെന്നതിനെക്കുറിച്ചുള്ള നിശ്ചയവുമാണ് പടിയോലയുടെ അവസാനത്തോടടുത്ത ഈ ഭാഗത്ത്:-
മുന്നറിയിപ്പ്, സമാപനംപ്രതിനിധിസമ്മേളനത്തിന്റെ ഈ തീരുമാനത്തോട് മറുത്തു പ്രവർത്തിക്കുന്നവരെ ബഹിഷ്കരിക്കുമെന്ന മുന്നറിയിപ്പോടെയാണ് പടിയോല സമാപിക്കുന്നത്:-
പരിണാമംസുറിയാനി കത്തോലിക്കർക്ക് അങ്കമാലി പടിയോല അനുസരിച്ചുള്ള സ്വയം ഭരണം നേടിയെടുക്കാൻ ഏറെക്കാലം കത്തിരിക്കേണ്ടി വന്നു. കേരളത്തിലെ കർമ്മലീത്താ വൈദികനേതൃത്വം, പടിയോലയിലെ നിശ്ചങ്ങൾക്കെതിരെ ത്വരിതഗതിയിൽ കരുക്കൾ നീക്കി. കർമ്മലീത്താസഭയുടെ വികാരിജനറൽ പൗലീനോസ് പാതിരി(Paulinus of St. Bartholomew) തിരുവനന്തപുരത്തെത്തി, തിരുവിതാംകൂർ രാജാധികാരത്തിൽ നിന്ന് പടിയോലയിലെ നിശ്ചയങ്ങൾ നടപ്പാക്കുന്നതിനെതിരെ ഉത്തരവു സമ്പാദിച്ചു. പടിയോലയുടെ പേരിൽ നസ്രാണികൾ പിഴയൊടുക്കണമെന്നും ഉത്തരവിൽ ഉണ്ടായിരുന്നു. കൊച്ചി രാജാവിൽ നിന്നു കൂടി അത്തരമൊരുത്തരവു സമ്പാദിക്കാൻ കർമ്മലീത്തർക്കു കഴിഞ്ഞതോടെ പടിയോലയിലെ നിശ്ചയങ്ങൾ കടലാസ്സിൽ അവശേഷിച്ചു.[7] പടിയോലയ്ക്കു ശേഷം പന്ത്രണ്ടു വർഷം കൂടി പാറേമാക്കൽ തോമ്മാക്കത്തനാർ ഗോവർണ്ണദോർ പദവിയിൽ തുടർന്നു. എന്നാൽ 1799-ൽ അദ്ദേഹം അന്തരിച്ചതോടെ സുറിയാനി കത്തോലിക്കർ വീണ്ടും വിദേശ ഭരണത്തിൻ കീഴായി. തോമാക്കത്തനാരുടെ മരണത്തെ തുടർന്ന് 1838 വരെ സുറിയാനി ക്രിസ്ത്യാനികളുടെ കൊടുങ്ങല്ലൂർ രൂപതയെ ഭരിച്ചത് വിദേശികളായ അഡ്മിനിസ്ട്രേറ്റർമാരായിരുന്നു. 1838-ൽ കൊടുങ്ങല്ലൂർ രൂപത തന്നെ നിർത്തലാക്കപ്പെടുകയും അതിന്റെ കീഴിലായിരുന്ന സുറിയാനി കത്തോലിക്കർ വരാപ്പുഴ രൂപതയിൽ ലത്തീൻ മെത്രാന്മാരുടെ ഭരണത്തിൻ കീഴാവുകയും ചെയ്തു. സുറിയാനി കത്തോലിക്കർക്ക് സ്വന്തമായ രൂപതകൾ ഉണ്ടായത് 1887-ലും നാട്ടുകാരായ മെത്രാന്മാരുണ്ടായത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും മാത്രമാണ്.[8] അവലംബം
കുറിപ്പുകൾ |
Portal di Ensiklopedia Dunia